‘ഇന്ന് എന്റെ നക്ഷത്ര പിറന്നാള്‍, സദ്യയും അമ്മയുടെ മാക്രി പായസവും തയ്യാര്‍’ സന്തോഷ് കീഴാറ്റൂര്‍

santhosh-keezhatoor-birthday
santhosh-keezhatoor-birthday
Follow Us :

കുറച്ചു ചിത്രങ്ങളിലൂടെ തന്നെ മലയാളികളുടെ മനസില്‍ ഇടംപിടിച്ചയാളാണ് സന്തോഷ് കീഴാറ്റൂര്‍. മലയാള സിനിമയില്‍ നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായിരുന്നു സന്തോഷ് കീഴാറ്റൂര്‍. വിക്രമാദിത്യന്‍, പുലിമുരുകന്‍, മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്നിങ്ങനെ പോകുന്നു നടന്റെ സിനിമകളുടെ ലിസ്റ്റ്. ഇപ്പോഴിതാ തന്റെ നിര്‍മ്മാണ സംരംഭത്തിലെ ചിത്രത്തെ കുറിച്ച് പറയുകയാണ് നടന്‍. ഞാന്‍ പ്രധാന വേഷത്തില്‍ അഭിനയിച്ച് നിര്‍മ്മാണ പങ്കാളിയാവുന്ന ഷെറി, ദീപേഷിന്റെ #അവനോവിലോന ഇന്ന് പ്രദര്‍ശനത്തിനെത്തുകയാണെന്ന് സന്തോഷ് ഫെയ്‌സ്ബുക്കില്‍ കുറിക്കുന്നു. ഇന്ന് താരത്തിന്റെ പിറന്നാള്‍ ആണ്. നിരവധി പേരാണ് നടന് ആശംസകളുമായെത്തുന്നത്.

ഇന്ന് എന്റെ നക്ഷത്ര പിറന്നാള്‍
സദ്യയും
അമ്മയുടെ മാക്രി പായസവും
വീട്ടില്‍ തയ്യാര്‍
പിറന്നാള്‍ കുട്ടി
രാജ്യാന്തര ചലച്ചിത്രോല്‍സവത്തില്‍
സിനിമാ സദ്യ കഴിച്ച് നടക്കുന്നു
പിറന്നാള്‍ സമ്മാനമായി
ഞാന്‍ പ്രധാന വേഷത്തില്‍ അഭിനയിച്ച്
നിര്‍മ്മാണ പങ്കാളിയാവുന്ന
ഷെറി, ദീപേഷിന്റെ
#അവനോവിലോന
ഇന്ന് Arries Plex Screen 2 വില്‍ പ്രദര്‍ശിപ്പിക്കുന്നു
…..വരിക