’90കളിലേയ്ക്ക് പോകാന്‍ സീറ്റ് ബെല്‍റ്റ് ധരിച്ചോളൂ’: ഗണ്‍സ് ആന്റ് ഗുലാബ്സിന്റെ ഫസ്റ്റ് ലുക്കുമായി ദുല്‍ഖര്‍ സല്‍മാന്‍

ദുല്‍ഖര്‍ സല്‍മാന്‍ പ്രധാന കഥാപാത്രമാകുന്ന സീരിസ് നെറ്റ്ഫ്‌ളിക്‌സില്‍ റിലീസിന് ഒരുങ്ങുന്നു. ക്യാരന്ററിനെക്കുറിച്ചുള്ള ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചുകൊണ്ട് താരം തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ‘നിങ്ങളുടെ സീറ്റ് ബെല്‍റ്റ് ധരിച്ച് 90കളിലേക്ക് പോകാന്‍ തയ്യാറായിക്കൊള്ളൂ.…

ദുല്‍ഖര്‍ സല്‍മാന്‍ പ്രധാന കഥാപാത്രമാകുന്ന സീരിസ് നെറ്റ്ഫ്‌ളിക്‌സില്‍ റിലീസിന് ഒരുങ്ങുന്നു. ക്യാരന്ററിനെക്കുറിച്ചുള്ള ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചുകൊണ്ട് താരം തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

‘നിങ്ങളുടെ സീറ്റ് ബെല്‍റ്റ് ധരിച്ച് 90കളിലേക്ക് പോകാന്‍ തയ്യാറായിക്കൊള്ളൂ. ഗണ്‍സ് ആന്റ് ഗുലാബ്സില്‍ നിന്നുമുള്ള എന്റെ ഫസ്റ്റ് ലുക്ക് ഇതാ, രാജ്& ഡി.കെയുമൊത്തുള്ള എന്റെ ആദ്യ കൂട്ട്കെട്ട്. ഈ ത്രില്ലിംഗ് റൈഡില്‍ എന്നോടൊപ്പം രാജ്കുമാര്‍ റാവോയും ആദര്‍ശ് ഗൗരവും ഗുല്‍ഷന്‍ ദേവയ്യയും സുമന്‍ കുമാറും പിന്നെ ടാലന്റഡ് ആയിട്ടുള്ള മറ്റ് സഹതാരങ്ങളും ചേരും.

ഡി2ആര്‍ ഫിലിംസിന്റെ നിര്‍മാണത്തില്‍ രാജ്& ഡി.കെയും സംവിധാനം ചെയ്യുന്ന ഗണ്‍സ് ആന്‍ഡ് ഗുലാബ്സ് ഉടന്‍ നെറ്റഫ്ളിക്സില്‍ വരുന്നു,’ ചിത്രം പങ്കുവെച്ച് ദുല്‍ഖര്‍ കുറിച്ചു.

നെറ്റ്ഫ്‌ളിക്‌സില്‍ റിലീസ് ചെയ്യുന്ന സീരിസ് ഈ വര്‍ഷാവസാനം പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. നേരത്തെ പുറത്തിറങ്ങിയ കാരവാന്‍, സോയ ഫാക്ടര്‍ ഇനി പുറത്തിറങ്ങാനിരിക്കുന്ന ചുപ്പ് എന്നിവയ്ക്ക് ശേഷമുള്ള ദുല്‍ഖറിന്റെ നാലാമത്തെ ഹിന്ദി പ്രൊജക്ട് ആണിത്.