ഒരു പെൺകുട്ടി I Love You പറഞ്ഞപ്പോ വെറുതെ Same to You കൊടുത്തതാ ഇപ്പോൾ തലയിലായി, വൈറൽ പോസ്റ്റ്

വിവിധ പരിപാടികളിലൂടെയായി പ്രേക്ഷകമനസ്സില്‍ ചേക്കേറിയ അവതാരകനാണ് സന്തോഷ് പാലി. സോഷ്യല്‍ മീഡിയയില്‍ സജീവമായ അദ്ദേഹം പങ്കുവെക്കുന്ന പോസ്റ്റുകളെല്ലാം പെട്ടെന്ന് തന്നെ ശ്രദ്ധേയമായി മാറാറുണ്ട്. 15ാമത്തെ വിവാഹ വാര്‍ഷികത്തില്‍ ഭാര്യയെക്കുറിച്ചെഴുതിയ കുറിപ്പ് വൈറലായിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെ തുടര്‍ന്നുവായിക്കാം.

പാലായിൽ നിന്നും അരുവിത്തുറ കോളേജിലെ ഇന്റർ കോളേജ് ടാലെന്റ്റ് സ്കാൻ മത്സരത്തിന് വന്ന ഒരു പെൺകുട്ടി ’ ഐ ലവ് യു ’ ന്നു പറഞ്ഞപ്പോ അന്നത്തെ ഒരു ട്രെന്റിന് അറിയാതെ ’സെയിം ടു യു ’ എന്ന് പറഞ്ഞതാ! വലിയ വില കൊടുക്കേണ്ടി വന്നു.

റിക്ടർ സ്കെയിലിൽ എട്ടു പോയിന്റ് രണ്ടു രേഖപ്പെടുത്തിയ ഭൂചലനം. കല്യാണത്തിന് സുനാമി.
പ്രകൃതി അങ്ങനെ വേണ്ടത്ര സൂചനകളൊക്കെ നൽകിയെങ്കിലും ’ പാലിക്കര കുട്ടൻ ’ കേട്ടില്ല. മകൻ ജനിച്ചപ്പോൾ അമേരിക്ക അന്ന് വരെ കാണാത്ത പതിനൊന്നു ചുഴലിക്കാറ്റ് ഒരുമിച്ച്‌. മകൾ ജനിച്ചപ്പോൾ ഇടുക്കിയിൽ വീണ്ടും ഭൂചലനം. കുട്ടന്റെ കഴിഞ്ഞ രണ്ടു പിറന്നാളിനുമാണ് കേരളം പ്രളയത്തിലായത്‌.

ഇന്ന് പതിനഞ്ചാം വിവാഹ വാർഷികത്തിന് സൂര്യ ഗ്രഹണം! കുട്ടനൊരു ’പ്രകൃതി വിരുദ്ധനാണെന്നറിഞ്ഞിട്ടും( കൂടുതൽ ഭാവന വേണമെന്നില്ല) നിരുപാധികം സ്നേഹിക്കുന്നവർക്ക് റൊമ്പ നൻഡ്രി! ബഹുത് സുപ്രിയ !ഇനിയും വെറുതെ പ്രകൃതിയെ ക്ഷുഭിതയാക്കണ്ട എന്ന് കരുതി രാത്രി കാലങ്ങളിൽ ഞങ്ങളിപ്പോൾ കാണാറില്ല 🤪 ലോകാ സമസ്താ സുഖിനോ ഭവന്തു അതാണല്ലോ അതിന്റെ ഒരു ലത്!

Krithika Kannan