സനുഷ മദ്യപിച്ച് പാമ്പായി ഡാൻസ് കളിച്ചതിനെക്കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങൾ.

ബാല്യകാലം മുതലേ സിനിമ മേഖലയിൽ സജീവമായ താരമാണ് സനുഷ. താരത്തിന്റെ എല്ലാ വിശേഷങ്ങളും സോഷ്യൽ മീഡിയിൽ ആരാധകർ ഏറ്റെടുക്കാറുണ്ട്. സോഷ്യൽ മീഡിയിൽ അത്ര സജീവം അല്ലെങ്കിലും വിശേഷങ്ങൾ പങ്ക് വെച്ച് എത്താറുണ്ട്. ഒരു സമയം…

ബാല്യകാലം മുതലേ സിനിമ മേഖലയിൽ സജീവമായ താരമാണ് സനുഷ. താരത്തിന്റെ എല്ലാ വിശേഷങ്ങളും സോഷ്യൽ മീഡിയിൽ ആരാധകർ ഏറ്റെടുക്കാറുണ്ട്. സോഷ്യൽ മീഡിയിൽ അത്ര സജീവം അല്ലെങ്കിലും വിശേഷങ്ങൾ പങ്ക് വെച്ച് എത്താറുണ്ട്. ഒരു സമയം താരം എല്ലാത്തിൽ നിന്നും പിന്മാറി വിഷാദ രോഗത്തിന് അടിമപ്പെട്ടിരുന്നു. ഇതേകുറിച്ച് പലവട്ടം താരം പറഞ്ഞിട്ടുണ്ട്. വിഷാദ രോഗം പിടിപെട്ടത് പ്രണയ നൈരാശ്യം കാരണമാണെന്നെല്ലാം വാർത്തകൾ വന്നിരുന്നു. എന്നാൽ എന്തായിരുന്നു തന്റെ അപ്പോഴത്തെ അവസ്ഥ എന്ന് താരം വെളിപ്പെടുത്തി.

പുതിയ സിനിമയുമായി സനുഷ ശക്തമായി തിരിച്ചു വരുകയാണ്. അതിനിടയിലാണ് താരത്തെക്കുറിച്ച് മറ്റൊരു വാർത്ത പ്രചരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ ലൊക്കേഷനിൽ വെച്ച് വെള്ളമടിച്ച് പാമ്പായി സനുഷ ഡാൻസ് കളിച്ചിരുന്നു എന്ന വാർത്തയാണ് സോഷ്യൽ മീഡിയിൽ വൈറലായി മാറിയത്. ഈ വാർത്തകൾക്കെതിരെ പ്രതികരിച്ചാണ് സനുഷ ഇപ്പോൾ എത്തിയിരിക്കുന്നത്. നേരുത്തെ സമാനമായ രീതിയിൽ വാർത്തകൾ വന്നപ്പോൾ ഒന്നും താരം പ്രതികരിച്ചിരുന്നില്ല എന്നാൽ ഇപ്പോൾ സഹികെട്ടിട്ടാണ് പ്രതികരിച്ചതെന്നും തനിക്ക് തന്റെ വീട്ടുകാരെ മാത്രം ബോധ്യപ്പെടുത്തിയാൽ മതിയെന്നും ആണ് സനുഷ പറയുന്നത്. കുറച്ചു ക്ലിക്കുകൾ കിട്ടാൻ വേണ്ടി ചിലർ തെറ്റ് ധരിപ്പിച്ച് താലകെട്ട് നൽകി വീഡിയോ പ്രചരിപ്പിച്ചു. ഇതാണ് ഇതിനെക്കുറിച്ച് താരം പറഞ്ഞത്.