പലപ്പോഴും കള്ളം പറഞ്ഞാണ് അവിടേക്ക് എത്തിച്ചിരുന്നത്, ശരണ്യ ആനന്ദ്

നിരവധി ആരാധകരുള്ള താരമാണ് ശരണ്യ ആനന്ദ്. വർഷങ്ങൾ കൊണ്ട് താരം അഭിനയ രംഗത്ത് ഉണ്ടെങ്കിലും ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന കുടുംബവിളക്ക് എന്ന പരമ്പരയിൽ കൂടിയാണ് ശരണ്യ പ്രേഷകരുടെ ശ്രദ്ധ നേടുന്നത്. ശരണ്യ അവതരിപ്പിക്കുന്ന വേദിക എന്ന കഥാപാത്രത്തിന് നിരവധി ആരാധകരാണ് ഉള്ളത്. വേദികയെ അവതരിപ്പിക്കുന്ന ശരണ്യ ആണ്. നെഗറ്റിവ് കഥാപാത്രമായിട്ടാണ് ശരണ്യ പരമ്പരയിൽ എത്തുന്നത്. താരത്തിന്റെ അസാധ്യ അഭിനയ മികവ് കൊണ്ട് തന്നെ ശരണ്യ ശ്രദ്ധിക്കപ്പെടുകയായിരുന്നു. നിരവധി ആരാധകരാണ് താരത്തിന് ഉള്ളത്. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി മുടങ്ങാതെ പങ്കുവെക്കാറുണ്ട്.

ഇപ്പോഴിതാ സിനിമ മേഖലയിൽ നിന്ന് തനിക്കുണ്ടായ മോശം അനുഭവങ്ങൾ പങ്കുവെച്ച് എത്തിയിരിക്കുകയാണ് ശരണ്യ. താരത്തിന്റെ വാക്കുകൾ ഇങ്ങനെ, സിനിമയിൽ നിന്നൊക്കെ നിരവധി ഓഫാറുകൾ വരാറുണ്ട്. എന്നാൽ പലപ്പോഴും നമ്മളോട് പല കള്ളങ്ങളും പറഞ്ഞാണ് നമ്മളെ ലൊക്കേഷനിലേക്ക് എത്തിക്കുന്നത്. നമ്മളോട് നമ്മുടെ കഥാപാത്രത്തെ കുറിച്ച് പറയുമ്പോൾ വളരെ നല്ല കഥാപാത്രവും സിനിമയിലെ പ്രധാന വേഷവും ഒക്കെ ആയിരിക്കും. കേൾക്കുമ്പോൾ തന്നെ നമ്മൾ അത് ചെയ്യാം എന്ന് പറയുന്നത് പോലെയുള്ള കഥാപാത്രങ്ങൾ ആയിരിക്കും അവർ നമ്മളോട് പറഞ്ഞു കേൾപ്പിക്കുന്നത്.

എന്നാൽ ലൊക്കേഷനിൽ ചെന്ന് അഭിനയിച്ച് തുടങ്ങുമ്പോൾ നമ്മളോട് പറഞ്ഞ കഥയും കഥാപാത്രവുമായി ഒരു ബന്ധവും ഇല്ലാത്ത കഥയും കഥാപാത്രവും ആയിരിക്കും നമുക്ക് കിട്ടുന്നത്. ആദ്യമൊക്കെ ഒന്നും മിണ്ടാതെ ഞാൻ അഭിനയികുമായിരുന്നു. സിനിമയോടും അഭിനയത്തിനോടുമുള്ള ആത്മാർത്ഥ കാരണം. എന്നാൽ ഇപ്പോൾ ഇപ്പോൾ ഞാൻ പ്രതികരിക്കാൻ തുടങ്ങി. നമ്മളോട് പറഞ്ഞ കഥയുമായി ഒരു ബന്ധവും ഇല്ലാത്ത കഥയും കഥാപാത്രങ്ങളും വരുമ്പോൾ ഞാൻ ഇപ്പോൾ പ്രതികരിക്കും എന്നുമാണ് ശരണ്യ ആനന്ദ് പറയുന്നത്.