തെന്നിന്ത്യയിലെ ഏറെ ആരാധകരുള്ള നടിയാണ് ശരണ്യ പൊന്‍വണ്ണന്‍. ആലപ്പുഴയില്‍ ജനിച്ച് തമിഴിലും തെലുങ്കിലും തന്റേതായ ഇടം പിടിച്ച നടിയാണ് ശരണ്യ. മണിരത്നത്തിന്റെ നായകന് എന്ന സിനിമയിലൂടെയാണ് ശരണ്യ സിനിമാലോകത്തേക്ക് എത്തിയത്.
നടനും സംവിധായകനുമായ പൊന്‍വണ്ണനാണ് ശരണ്യയെ വിവാഹം കഴിച്ചത്. ഇപ്പോഴിതാ തന്റെ കുടുംബത്തിനെ കുറിച്ച് ശരണ്യ പറയുന്ന വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. മിശ്രവിവാഹിതരാണ് ശരണ്യയും ഭര്‍ത്താവും. എന്റെ ഭര്‍ത്താവ് ഹിന്ദുവാണ്. ഞാന്‍ റോമന്‍ കാത്തലിക്കുമാണെന്ന് ശരണ്യ പറയുന്നു.
പൂജാമുറിക്ക് എല്ലാ വീട്ടിലും വലിയ പ്രാധാന്യമുണ്ട്. തന്റെ വീട്ടിലെ പൂജാമുറി ഏറെ സ്പെഷ്യലാണെന്നും താരം പറയുന്നു. തങ്ങള്‍ രണ്ട് മതത്തിലെ വിശ്വാസികളാണെങ്കിലും മതത്തെക്കുറിച്ച് ഒരു സംസാരം പോലും ഞങ്ങളുടെ വീട്ടില്‍ നടന്നിട്ടില്ല.
മതം ഏതാണെന്ന് ചോദിച്ചാല്‍ മക്കള്‍ മറുപടി പറയാതെ ചിരിക്കും. നിങ്ങള്‍ ചൈനക്കാരനെ കല്യാണം കഴിച്ചാല്‍ പോലും എനിക്ക് ഓക്കെയാണെന്ന് മക്കളോട് പറയാറുള്ളതെന്നും താരം പറയുന്നു. എല്ലാം ദൈവവും തങ്ങള്‍ക്ക് ഒന്നാണെന്നും ശരണ്യ പറയുന്നു.
തന്റെ പൂജാമുറിയില്‍ എല്ലാ ദൈവങ്ങളുടെയും ഫോട്ടോ വച്ചിട്ടുണ്ട്. പൂജാമുറിയിലെ ജീസസിന്റെ ചിത്രം എന്റെ ഭര്‍ത്താവ് തന്നെ പെയ്ന്റ് ചെയ്തതാണ്. അദ്ദേഹം ബൈബിള്‍ നന്നായി പഠിച്ചിട്ടുണ്ട്. അദ്ദേഹം വളരെ നല്ല മനുഷ്യനാണ്. അങ്ങനെയൊരു ഭര്‍ത്താവിനെ കിട്ടിയത് ഭാഗ്യമാണെന്നും ശരണ്യ പറയുന്നു.
തന്റെ കല്യാണത്തിന് മുമ്പ് അമ്മയെ നഷ്ടമായി. അമ്മ എനിക്ക് ദൈവമാണ്. എന്റെ എല്ലാ നല്ല കാര്യങ്ങള്‍ക്കും അമ്മയാണ് കാരണം. അമ്മയുടെ ഫോട്ടോ ദൈവത്തിനൊപ്പം വെക്കരുതെന്നൊക്കെ പറയുന്നവരുണ്ട്. തനിക്ക് അമ്മ പക്ഷേ താന്‍ അതൊന്നും ശ്രദ്ധിക്കാറില്ലെന്നും ശരണ്യ പറയുന്നു.