ദൃശ്യം 3യില്‍ സേതുരാമയ്യര്‍? സോഷ്യലിടത്ത് വൈറലായി പോസ്റ്റര്‍

മോഹന്‍ലാല്‍ ജീത്തു ജോസഫ് കൂട്ടുക്കെട്ട് സമ്മാനിച്ച എവര്‍ഗ്രീന്‍ ക്രൈം ത്രില്ലര്‍ ചിത്രമായിരുന്നു ദൃശ്യം. ദൃശ്യം 1, ദൃശ്യം 2 വും വന്‍ വിജയമായിരുന്നു. പ്രേക്ഷകനെ പിടിച്ചിരുത്തുന്ന കഥകൊണ്ട് രണ്ട് ചിത്രങ്ങളും സൂപ്പര്‍ഹിറ്റുകളായിരുന്നു. ചിത്രത്തിന്റെ മൂന്നാം…

മോഹന്‍ലാല്‍ ജീത്തു ജോസഫ് കൂട്ടുക്കെട്ട് സമ്മാനിച്ച എവര്‍ഗ്രീന്‍ ക്രൈം ത്രില്ലര്‍ ചിത്രമായിരുന്നു ദൃശ്യം. ദൃശ്യം 1, ദൃശ്യം 2 വും വന്‍ വിജയമായിരുന്നു. പ്രേക്ഷകനെ പിടിച്ചിരുത്തുന്ന കഥകൊണ്ട് രണ്ട് ചിത്രങ്ങളും സൂപ്പര്‍ഹിറ്റുകളായിരുന്നു. ചിത്രത്തിന്റെ മൂന്നാം ഭാഗത്തിന്റെ സൂചനകളും അടുത്തിടെ പുറത്തുവന്നിരുന്നു.

ഇപ്പോഴിതാ മൂന്നാം ഭാഗത്തിന്റെ ഒരു പോസ്റ്ററാണ് സോഷ്യലിടത്ത് വൈറലാകുന്നത്. ദൃശ്യത്തിന്റെ മൂന്നാം ഭാഗത്തില്‍ വരുണ്‍ തിരോധാനത്തിന്റെ കേസന്വേഷിക്കുന്ന ഉദ്യോഗസ്ഥനായി സാക്ഷാല്‍ സേതുരാമയ്യര്‍ വന്നാലോ? എന്നു പറഞ്ഞാണ് ചര്‍ച്ചകള്‍ നടക്കുന്നത്.

ഫാന്‍സ് പുറത്തിറക്കിയ പോസ്റ്ററാണ് വൈറലാകുന്നത്. സേതുരാമയ്യര്‍ക്ക് മുന്‍പില്‍ ഇരിക്കുന്ന ജോര്‍ജ് കുട്ടിയുടെ ഒരു ചിത്രം ദൃശ്യം മൂന്നാം ഭാഗത്തിന്റെ പോസ്റ്റര്‍ എന്ന പോലെ ഫാന്‍സുകാര്‍ പുറത്തിറക്കിയത്. മോഹന്‍ലാല്‍ മമ്മൂട്ടി ഫാന്‍ ഗ്രൂപ്പുകളില്‍ പോസ്റ്റര്‍ വൈറലായിരിക്കുകയാണ്.

‘നമ്മള്‍ അയാളെയല്ല, അയാള്‍ നമ്മളെയാണ് നിരീക്ഷിച്ചുകൊണ്ടിരുന്നത്’, എന്ന വാക്കും ഈ പോസ്റ്ററില്‍ കുറിച്ചിട്ടുണ്ട്. ആരാധകലോകം പോസ്റ്റര്‍ ഏറ്റെടുത്തുകഴിഞ്ഞു.

വന്‍ ജനപ്രീതിയെ തുടര്‍ന്ന്, സസ്പെന്‍സ് ത്രില്ലറിന്റെ മൂന്നാം ഭാഗം അണിയറയില്‍ ഒരുങ്ങുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ദൃശ്യം 3 2024-ല്‍ ഹിന്ദിയിലും മലയാളത്തിലും ഒരേ തീയതിയില്‍ റിലീസ് ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.