‘തിയേറ്റര്‍ കുലുങ്ങും എന്ന അവകാശത്തിന് പിന്നാലെ ഓടിയവരെല്ലാം പാതിവഴിയില്‍ തളര്‍ന്നു വീഴുന്ന കാഴ്ച’

ലിജോ ജോസ് പെല്ലിശേരിയുടെ മലൈക്കോട്ടൈ വാലിബന്‍ തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. ”ഈ ജോണറിലുള്ള ഒരു സിനിമ ഇന്ത്യന്‍ സിനിമയില്‍ ഉണ്ടായിട്ടില്ല എന്നാണ് എന്റെ വിശ്വാസം. വലിയൊരു ക്യാന്‍വാസില്‍ ചെയ്ത മലൈക്കോട്ടൈ വാലിബന്‍ തിയേറ്ററില്‍ മുന്‍വിധികള്‍ ഇല്ലാതെ ആസ്വദിക്കാന്‍ സാധിക്കുന്ന നല്ലൊരു സിനിമയായിരിക്കും” എന്നാണ് മോഹന്‍ലാല്‍ മലൈക്കോട്ടൈ വാലിബനെ വിശേഷിപ്പിച്ചത്. ഇപ്പോഴിതാ നിരവധി പേരാണ് ചിത്രത്തെ കുറിച്ചുള്ള അഭിപ്രായങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്. ഇപ്പോഴിതാ മൂവീ ഗ്രൂപ്പില്‍ വന്ന ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. LJP ക്ക് പ്രേക്ഷകരുടെ ആസ്വാദനത്തിന് യോജിക്കുന്ന ചിത്രമായി മലൈക്കോട്ടൈ വാലിബനെ മാറ്റാന്‍ കഴിഞ്ഞില്ല എന്നതാണ് വാസ്തവമെന്നാണ് ശരത് കണ്ണന്‍ മൂവീ ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ പറയുന്നത്.

പ്രതീക്ഷ
അവനാണ് വില്ലനായി അവതരിക്കുന്നത്. വാലിബനിലേക്ക് കടക്കുമ്പോള്‍ ഇവിടെയും സംഭവിക്കുന്നത് സമാനമായ സാഹചര്യം തന്നെയാണ്. തിയേറ്റര്‍ കുലുങ്ങും എന്ന അവകാശത്തിന് പിന്നാലെ ഓടിയവരെല്ലാം പാതിവഴിയില്‍ തളര്‍ന്നു വീഴുന്ന കാഴ്ചയാണ് ചിത്രം കാണുമ്പോള്‍ കാണാന്‍ ഇടയായത്…
മികച്ചൊരു കഥയെ അതിലേറെ ത്രസിപ്പിക്കുന്ന വിഷ്യല്‍ ട്രീറ്റും ത്രിയേറ്റര്‍ എക്‌സ്പീരിയന്‍സും നല്‍കിയിട്ടുപോലും Engaging ആക്കി പ്രേക്ഷകരെ പിടിച്ചിരുത്താന്‍ സാധിക്കുന്നില്ല. തനത് രീതിയിലുള്ള LJP കാഴ്ചകളാല്‍ സഞ്ചരിക്കുന്ന ചിത്രത്തില്‍ ഒഴിച്ചുകൂടാനാവാതെ നിലനില്‍ക്കുന്നത് ലാഗിന്റെ കടന്നുവരവിലൂടെ മാത്രമാണ്. കുറച്ച് കൂടി ചടുലമായ രീതിയില്‍ ഈ ചിത്രത്തെ സംവിധായകന്‍ സമീപിച്ചിരുന്നെങ്കില്‍ ഗംഭീരമായ ഒരു ട്രീറ്റ് സമ്മാനിക്കാന്‍ മലൈക്കോട്ടൈ വാലിബന്‍ കഴിയുമായിരുന്നു…
സിനിമാ തിരഞ്ഞെടുപ്പുകളില്‍ പഴി കേള്‍ക്കാറുളള മോഹന്‍ലാലിന്റെ നല്ലൊരു തിരഞ്ഞെടുപ്പു തന്നെയായിട്ടാണ് വാലിബനെ കാണുന്നത്. അഭിനയത്തിലും സ്‌ക്രീന്‍ പ്രസന്‍സിലും മോഹന്‍ലാല്‍ എന്ന താരെത്തെ ഉപയോഗപ്പെടുത്തിയ LJP ക്ക് പ്രേക്ഷകരുടെ ആസ്വാദനത്തിന് യോജിക്കുന്ന ചിത്രമായി മലൈക്കോട്ടൈ വാലിബനെ മാറ്റാന്‍ കഴിഞ്ഞില്ല എന്നതാണ് വാസ്തവം…