ധനുഷിന്റെ ഞെട്ടിക്കുന്ന പ്രകടനം; പ്രേക്ഷകര്‍ ഏറ്റെടുത്ത ക്യാപ്റ്റന്‍ മില്ലര്‍ ഒടിടിയിലെത്തുന്നു

ധനുഷ് വേറിട്ട ഒരു കഥാപാത്രവുമായി എത്തിയ ചിത്രമാണ് ക്യാപ്റ്റന്‍ മില്ലര്‍. ഞെട്ടിക്കുന്ന പ്രകടനമാണ് നടന്‍ ധനുഷ് ചിത്രത്തില്‍ നടത്തിയത് എന്നാണ് പ്രതികരണങ്ങള്‍. വമ്പന്‍ വിജയം നേടാനും ധനുഷ് ചിത്രത്തിന് കഴിഞ്ഞു എന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.…

ധനുഷ് വേറിട്ട ഒരു കഥാപാത്രവുമായി എത്തിയ ചിത്രമാണ് ക്യാപ്റ്റന്‍ മില്ലര്‍. ഞെട്ടിക്കുന്ന പ്രകടനമാണ് നടന്‍ ധനുഷ് ചിത്രത്തില്‍ നടത്തിയത് എന്നാണ് പ്രതികരണങ്ങള്‍. വമ്പന്‍ വിജയം നേടാനും ധനുഷ് ചിത്രത്തിന് കഴിഞ്ഞു എന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ധനുഷ് നായകനായ ക്യാപ്റ്റന്‍ മില്ലറിന്റെ ഒടിടി റിലീസ് അപ്‌ഡേറ്റാണ് ആരാധകര്‍ ചര്‍ച്ചയാക്കുന്നത്. ക്യാപ്റ്റന്‍ മില്ലര്‍ എന്ന ചിത്രത്തിന്റെ ഒടിടി റൈറ്റ്‌സ് നേടിയിരിക്കുന്നത് നെറ്റ്ഫ്‌ലിക്‌സാണ് എന്നാണ് റിപ്പോര്‍ട്ട്. ഫെബ്രുവരിയില്‍ ധനുഷിന്റെ ക്യാപ്റ്റന്‍ മില്ലര്‍ ഒടിടിയില്‍ പ്രദര്‍ശനത്തിന് എത്തും എന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണമില്ല. ക്യാപ്റ്റന്‍ മില്ലര്‍ വെറും 50 കോടി ബജറ്റിലാണ് ഒരുക്കിയത് എന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കിയിട്ടുണ്ട്.

സംവിധാനം അരുണ്‍ മതേശ്വരനാണ്. ധനുഷ് നായകനായ ക്യാപ്റ്റന്‍ മില്ലര്‍ ചിത്രത്തില്‍ നായിക പ്രിയങ്ക അരുള്‍ മോഹനുമൊപ്പം സുന്ദീപ് കിഷന്‍, ശിവരാജ് കുമാര്‍, ജോണ്‍ കൊക്കെന്‍, നിവേധിത സതിഷും പ്രധാനപ്പെട്ട കഥാപാത്രങ്ങളായി എത്തുന്നു. ഛായാഗ്രാഹണം സിദ്ധാര്‍ഥാണ് നിര്‍വഹിച്ചിരിക്കുന്നത്. ജി വി പ്രകാശ് കുമാര്‍ സംഗീതം നിര്‍വഹിക്കുന്നു. വാത്തിയാണ് ധനുഷ് നായകനായി വേഷമിട്ടവയില്‍ ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയതും വന്‍ ഹിറ്റായി മാറിയത്. വെങ്കി അറ്റ്‌ലൂരിയായിരുന്നു വാത്തി തിരക്കഥയെഴുതി സംവിധാനം ചെയ്തത്. മലയാളി നടി സംയുക്തയായിരുന്നു ധനുഷ് ചിത്രത്തില്‍ നായികയായത്. സംഗീതം ജി വി പ്രകാശ് കുമാറായിരുന്നു. വംശി എസും സായ് സൗജന്യയും ചേര്‍ന്നാണ് ‘വാത്തി’ നിര്‍മിച്ചിരിക്കുന്നത്.