‘പൊന്മുട്ട ഇടുന്ന തട്ടാൻ’ എന്നതിൽ തട്ടാനെ കളഞ്ഞു താറാവാക്കി, ഇനിയും താറാവുകൾ പ്രതിഷേധത്തിനു വരില്ലല്ലോ, സംഭവത്തെ കുറിച്ച് സത്യൻ അന്തിക്കാട് 

സത്യൻ അന്തിക്കാട് സംവിധാനം ചെയ്യ്ത പ്രേക്ഷകരുടെ മനസിൽ ഇന്നും ഇടം പിടിക്കുന്ന ഒരു ചിത്രം തന്നെയാണ് ‘പൊന്മുട്ട ഇടുന്ന താറാവ്’, എന്നാൽ ഈ ചിത്രത്തിന്  താൻ ആദ്യം പൊന്മുട്ട ഇടുന്ന തട്ടാൻ എന്ന പേരാണ്…

സത്യൻ അന്തിക്കാട് സംവിധാനം ചെയ്യ്ത പ്രേക്ഷകരുടെ മനസിൽ ഇന്നും ഇടം പിടിക്കുന്ന ഒരു ചിത്രം തന്നെയാണ് ‘പൊന്മുട്ട ഇടുന്ന താറാവ്’, എന്നാൽ ഈ ചിത്രത്തിന്  താൻ ആദ്യം പൊന്മുട്ട ഇടുന്ന തട്ടാൻ എന്ന പേരാണ് നൽകിയതെന്നും പിന്നീട്  ഒരു പ്രതിഷേദത്തിന്റെ പേരിൽ തട്ടാൻ മാറ്റി താറാവാക്കിയതാണെന്നും സംവിധായകൻ പറയുന്നു. തട്ടാൻ എന്ന പേരിൽ ആയിരുന്നു താൻ ആദ്യം പോസ്റ്റർ വരെ ചെയ്യ്തത് സത്യൻ അന്തിക്കാട് പറയുന്നു.

ഇന്നും ഞാൻ ആ സിനിമയ്ക്ക് പൊന്മുട്ട ഇടുന്ന തട്ടാൻ എന്നാണ് പറയുന്നത്. എന്നാൽ ഒരു ബന്ധവുമില്ലത്ത  കാര്യത്തിനാണ് പ്രതിഷേധം ഉണ്ടായത്. രഘുനാഥ് പലേരി ഉദ്ദേശിച്ച തട്ടാൻ എന്നത് സൂര്യനെ ആയിരുന്നു. എന്നാൽ അർത്ഥത്തിൽ അല്ല പ്രതിഷേധം വന്നത്. പോസ്റ്ററിൽ തട്ടാൻ എന്ന പേര് വന്നതിനു ശേഷമാണ് വിവാദം ഉണ്ടായത്. ആ പേരിന്റെ പേരിൽ ഒരു പരാതി ഉണ്ടെന്നു സെൻസർ ബോർഡ് ആണ് എന്നോട് പറഞ്ഞത്, ഇനിയും തട്ടാൻ എന്നപേര് ആണോ ഇത്രയും വിവാദ൦ ഉണ്ടാക്കിയത് എന്ന് ഞാനും ആലോചിച്ചു.

പിന്നീട് ഞാൻ തിരുത്തേണ്ടി വന്നു തട്ടാൻ മാറ്റി താറാവാക്കി, ആ ഒരു പോസ്റ്റർ കണ്ടു മമ്മൂട്ടി പോലും കയ്യടിച്ചു ചിരിച്ചു. ഇതിന്റെ പേരിൽ എനിക്ക് ക്ലീയർനെസ്സ് വരെ കൊടുക്കണമായിരുന്നു, ചില സാങ്കേതിക കാരണങ്ങൾ കൊണ്ട് തട്ടാൻ മാറ്റി താറാവാക്കുന്നു , ഇനിയും താറാവുകൾ പ്രതിഷേദവുമായി എത്താറില്ലല്ലോ എന്നാണ് ഞാൻ കുറിച്ചത് സത്യൻ അന്തിക്കാട് പറയുന്നു