‘സൗദി വെള്ളക്ക’ കാണാൻ കാരണങ്ങൾ കുറേയുണ്ട്’; ചിത്രം ഡിസംബർ 2ന് പ്രദർശനത്തിനെത്തും

ഓപ്പറേഷൻ ജാവ’യ്ക്ക് ശേഷം തരുൺ മൂർത്തി ഒരുക്കുന്ന സിനിമയായ ‘സൗദി വെള്ളക്ക’ ഡിസംബർ രണ്ടിന് തിയേറ്ററുകളിലെത്തും. തരുൺ മൂർത്തി ഒരുക്കുന്ന ചിത്രമായതിനാൽ തന്നെ ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ സിനിമയെ കാത്തിരിക്കുന്നത്. കൂടാതെ ചിത്രം കാണാൻ…

ഓപ്പറേഷൻ ജാവ’യ്ക്ക് ശേഷം തരുൺ മൂർത്തി ഒരുക്കുന്ന സിനിമയായ ‘സൗദി വെള്ളക്ക’ ഡിസംബർ രണ്ടിന് തിയേറ്ററുകളിലെത്തും. തരുൺ മൂർത്തി ഒരുക്കുന്ന ചിത്രമായതിനാൽ തന്നെ ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ സിനിമയെ കാത്തിരിക്കുന്നത്. കൂടാതെ ചിത്രം കാണാൻ ഒട്ടനവധി കാരണങ്ങൾ വേറെയുമുണ്ട്.

ക്ലീൻ യു സർട്ടിഫിക്കറ്റ്  ലഭിച്ച സിനിമ ഴിഞ്ഞ ദിവസം അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ ഇന്ത്യൻ പനോരമയിൽ ചിത്രം പ്രദർശിപ്പിച്ചപ്പോൾ നിലയ്ക്കാത്ത കയ്യടികളാണ് ഉണ്ടായത്. ഓപ്പറേഷൻ ജാവയ്ക്കും മുകളിലാണ് സൗദി വെള്ളക്ക എന്നാണ് ഷോ കണ്ട ശേഷം പലരും സോഷ്യൽമീഡിയയിൽ കുറിച്ചത്.

ലുക്മാൻ അവറാൻ, സുധി കോപ്പ, ബിനു പപ്പു, ഗോകുലൻ, ശ്രിന്ദ, ധന്യ അനന്യ,ദേവി വർമ്മ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഉർവശി തീയേറ്റേഴ്‌സിൻറെ ബാനറിൽ സന്ദീപ് സേനനാണ് സിനിമ നിർമിച്ചിരിക്കുന്നത്. ഹരീന്ദ്രൻ ആണ് ചിത്രത്തിൻറെ സഹ നിർമാതാവ്. ചിത്രസംയോജനം നിർവഹിക്കുന്ന് നിഷാദ് യൂസഫാണ്.ശരൺ വേലായുധൻ ആണ് ചിത്രത്തിൻറെ ഛായാഗ്രാഹകൻ പാലി ഫ്രാൻസിസ് ആണ് ഈ ചിത്രത്തിന് സംഗീതമൊരുക്കുന്നത്.ഗാന രചന അൻവർ അലി, ജോ പോൾ