മകളുടെ വിവാഹം എന്നെ അറിയിച്ചത് വാട്സപ് മെസ്സേജിൽ കൂടി; അതുപോലും എന്നെ ഒന്നറിയിക്കാൻ അവർക്ക് തോന്നിയില്ല

മലയാള സിനിമയിലെ പ്രമുഖ നടന്മാരിൽ ഒരാളാണ് സായികുമാർ, നടനായും, സുഹൃത്തായും അച്ഛനായും ഒക്കെ സായികുമാർ സിനിമയിൽ മുന്നേറുകയാണ്. നിരവധി വേഷങ്ങൾ ഈ ചുരുങ്ങിയ സമയം കൊണ്ട് താരം ചെയ്തു. നാടകരംഗത്ത് നിന്നുമാണ് സായികുമാർ സിനിമയിലേക്ക് എത്തിച്ചേർന്നത്. മികച്ച പ്രകടനമാണ് സായികുമാർ സിനിമയിൽ നടത്തുന്നത്. ആദ്യ ഭാര്യയെ ഡിവോഴ്സ് ചെയ്ത ശേഷം ബിന്ദുപണിക്കരെ താരം വിവാഹം ചെയ്തിരുന്നു, ഏറെ വിവാദങ്ങൾ സൃഷ്ട്ടിച്ച ഒരു വിവാഹം ആയിരുന്നു ഇവരുടേത്. 2019 ഏപ്രിൽ 10ന്  ആണ് ഇരുവരും വിവാഹിതരായത്. ബിന്ദു പണിക്കരുടെ ആദ്യ ബന്ധത്തിലെ മകൾ അരുന്ധതിയും ഇവരോടൊപ്പമാണ് താമസിക്കുന്നത്.

2017 ൽ ആയിരുന്നു സായികുമാർ ബിന്ദുപണിക്കരെ വിവാഹം ചെയ്‌തത്‌. ഇപ്പോൾ തന്റെ ജീവിതത്തിൽ ഉണ്ടായ വേദനിപ്പിക്കുന്ന ഒരു അനുഭവം തുറന്നു പറയുകയാണ് സായികുമാർ. തന്റെ ആദ്യ ഭാര്യയിൽ ഉള്ള മകൾ വൈഷ്ണവിയുടെ വിവാഹത്തെ പറ്റിയാണ് താരം പറയുന്നത്. സായികുമാർ അധ്വാനിച്ചത് എല്ലാം മകൾക്ക് വേണ്ടി ആയിരുന്നു. മകളുടെ സന്തോഷത്തിന് വേണ്ടിയുള്ളതെല്ലാം താരം നൽകിയിരുന്നു. എന്നാൽ പിന്നീട് മകളും താരത്തെ കുറ്റപ്പെടുത്തി തുടങ്ങി, അതൊന്നും താൻ തിരുത്താൻ പോയില്ല എന്നും താരം പറഞ്ഞിട്ടുണ്ട്. മകളുടെ വിവാഹം ഉറപ്പിച്ചതും നിശ്ചയവും ഒന്നും സായികുമാറിനെ അറിയിച്ചില്ല.

ഒരിക്കൽ വിവാഹം വിളിക്കുവാൻ വേദനി താരത്തിന്റെ മകൾ ഫ്ലാറ്റിൽ എതിരയിരുന്നു, എന്നാൽ അന്ന് സായികുമാർ അവിടെ ഇല്ലായിരുന്നു. പിന്നീട് വാട്സാപ്പിൽ ഒരു മെസ്സേജ് ആയി ക്ഷണക്കത്ത് അയച്ചു, സ്വന്തം മകളുടെ വിവാഹം ഇങ്ങനെയാണോ ഒരച്ഛൻ അറിയേണ്ടത്. അതിഥികൾക്കൊപ്പം ഒരാളായി പങ്കെടുക്കാൻ തനിക്ക് തോന്നിയില്ല എന്നും സായികുമാർ പറയുന്നു, അതുകൊണ്ടാണ് മകളുടെ വിവത്തിനു താൻ പങ്കെടുക്കാഞ്ഞത് എന്ന് താരം വ്യക്തമാക്കുന്നു.

 

 

Krithika Kannan