Short Movies

വാവ സുരേഷ് മോഡൽ; പാമ്പിനൊപ്പം കളിച്ച് ടൊവീനോ വീഡിയോ വൈറൽ

വളരെ ചെറിയ വേഷങ്ങൾ ചെയ്ത് ഇപ്പോൾ മലയാള സിനിമയുടെ ഹീറോ ആയി മാറിയിരിക്കുകയാണ് ടോവിനോ, ആദ്യത്തെ ചുവട് വെപ്പുകൾ വളരെ ബുദ്ധിമുട്ടുള്ളതുമായിരുന്നു, എന്നാൽ കഠിന പരിശ്രമം കൊണ്ട് വളരെ പെട്ടെന്ന് ആരാധകരുടെ മനസ്സ് കീഴടക്കുകയാണ് ടോവിനോ, ഇപ്പോൾ ലോക്ക് ഡൗൺ ആയതിനാൽ താരങ്ങൾ എല്ലാം അവരവുടെ വീടുകളിൽ തന്നെയാണ്, വീടുകളിൽ ജോലി ചെയ്തും മറ്റു ടാസ്കുളിൽ ഏർപ്പെട്ടും അവർ അവരുടെ സമയം ചിലവഴിക്കുന്നു, നടൻ ടോവിനോയും തന്റെ വീട്ടിൽ തന്നെയാണ് .

ഇപ്പോൾ പാമ്പിനെ കൈയിൽ വെച്ച് കലിപ്പിക്കുന്ന ടോവിനോയുടെ വീഡിയോ സമൂഹ മാധ്യങ്ങളിൽ ശ്രദ്ധ നേടുകയാണ്. മാസ്കുകൊണ്ട് മുഖം മറച്ചിരിക്കുകയാണ് ടൊവീനോ. വീഡിയോ ടൊവീനോ തന്നെയാണ് തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. വാവ സുരേഷ് മോഡ് ഓണ്‍’ എന്ന് ഹാഷ്ടാഗും താരം നല്‍കിയിട്ടുണ്ട്.

ഒരു ഭയവും ഇല്ലാതെ പാമ്പിനെ എടുത്തിരിക്കുകയാണ് താരം, പാമ്പ് ടോവിനോയുടെ കൈയിൽ കൂടി ഇഴഞ്ഞു നീങ്ങുന്നതും വീഡിയോയിൽ കാണുവാൻ സാധിക്കും. നിരവധി പേരാണ് വീഡിയോയ്ക്ക് കമെന്റുമായി എത്തിയിട്ടുള്ളത്. വാവ സുരേഷിന് വെല്ലുവിളി ആകുമോഎന്ന് പലരും ചോദിച്ചിട്ടുണ്ട്.

Krithika Kannan