Tuesday, November 29, 2022
HomeHistoryഒരു കല്ലറ തേടി

ഒരു കല്ലറ തേടി

- Advertisement -

” ഇതാ ഇവിടെ!” പെൺകുട്ടിയാണ് അത് കാണിച്ചു തന്നത്. കാലപ്പഴക്കത്താൽ മുക്കാൽ ഭാഗത്തോളം മണിനടിയിലായി കാടുമൂടിക്കിടന്ന കല്ലറ പരിസരം തെളിച്ചിട്ടിട്ടുണ്ട്.പ്രൊഫസറുടെ സന്ദർശനത്തോടെ അതിന്റെ ചരിത്രപരമായ പ്രാധാന്യം മനസ്സിലാക്കിയാവാമത്.മാർബിൾ ഫലകത്തിലെ മണ്ണ് നീക്കിയപ്പോൾ പേര് തെളിഞ്ഞു – FLORA BRENNAN.DIED at Utakamund. May 10.1847Daughter of Capt.BRENNAN ofTELECHERY. ആ കല്ലറ കാണിച്ചു തന്ന പെൺകുട്ടിക്ക് ഒരു പക്ഷേ ഫ്ളോറയുടെ അതേ പ്രായമായിരിക്കാം. 16 വയസ്സ്. പള്ളിയങ്കണത്തിലുള്ള കുറച്ച് പൂക്കളിറുത്ത് ഞങ്ങൾ ആ കല്ലറക്ക് മുകളിൽ വെച്ചു.പിന്നീട് കുറച്ച് നിമിഷങ്ങൾ മൗനത്തിന്റെ തായിരു ന്നു. ഇതെല്ലാം നൂറ്ററുപതിൽപരം വർഷങ്ങൾക്കിപ്പുറം വന്ന് ആ ആത്മാവ് കാണുന്നുണ്ടോ എന്തോ?.

- Advertisement -
Related News
×