എനിക്കൊരു പെൺകുട്ടിയെ വേണം. സ്നേഹിക്കാൻ, പ്രണയിക്കാൻ, മരണംവരെ ഒരുമിച്ചു സന്തോഷത്തിൽ ജീവിക്കാൻ.

ഇപ്പോൾ എന്തിനും ഏതിനും പരിഹാരം തേടാൻ ഓരോത്തരും സമൂഹ മാധ്യമങ്ങളാണ് ഉപയോഗിക്കുന്നത്. അത്തരത്തിലൊന്നാണ് സോഷ്യൽ മീഡിയ വഴിയുള്ള വിവാഹ ആലോചനകൾ പലതരത്തിലുള്ള വിവാഹ ആലോചനകൾ നമ്മൾ കാണാനിടയുണ്ട് അത്തരത്തിലുള്ള സെബാസ്റ്റിൻ എന്ന വ്യക്തിയുടെ വധുവിനെ…

ഇപ്പോൾ എന്തിനും ഏതിനും പരിഹാരം തേടാൻ ഓരോത്തരും സമൂഹ മാധ്യമങ്ങളാണ് ഉപയോഗിക്കുന്നത്. അത്തരത്തിലൊന്നാണ് സോഷ്യൽ മീഡിയ വഴിയുള്ള വിവാഹ ആലോചനകൾ പലതരത്തിലുള്ള വിവാഹ ആലോചനകൾ നമ്മൾ കാണാനിടയുണ്ട് അത്തരത്തിലുള്ള സെബാസ്റ്റിൻ എന്ന വ്യക്തിയുടെ വധുവിനെ തിരഞ്ഞുകൊണ്ടുള്ള പോസ്റ്റാണ് സമൂഹ മാധ്യമങ്ങളിൽ ഇടം നേടുന്നത്. പോസ്റ്റ് ഇങ്ങനെ : എനിക്കൊരു പെൺകുട്ടിയെ വേണം. സ്നേഹിക്കാൻ, പ്രണയിക്കാൻ, മരണംവരെ ഒരുമിച്ചു സന്തോഷത്തിൽ ജീവിക്കാൻ.പുനർവിവാഹം: ഞാൻ സെബാസ്റ്റ്യൻ. 50+ സ്വദേശം കോഴിക്കോട്. ഞാൻ കുറെ വർഷങ്ങളായി UAE ൽ സീനിയർ പോസ്റ്റുകളിൽ ജോലിയിലായിരുന്നു. സ്വന്തമായി വീടും അത്യാവശ്യം സ്വത്തുമുണ്ട്. എട്ടു വർഷത്തിലധികമായി seperated, ഞാനെന്റെ സ്വന്തം വീട്ടിൽ തനിച്ചു കഴിയുന്നു. പുകവലിയില്ല, മദ്യപാനിയല്ല, ആരോഗ്യപരമായ പ്രശ്നങ്ങളൊന്നുമില്ല.

കുട്ടികൾ രണ്ടുപേരും ഡോക്ടർമാർ. രണ്ടാളും വിവാഹിതർ. ഭാര്യയും കുട്ടികളുമായി കഴിഞ്ഞ എട്ടു വർഷമായി എനിക്കു യാതൊരു ബന്ധവുമില്ല. ഇനിയൊരിക്കലും അവരുമായി യാതൊരു ബന്ധവുമുണ്ടാകാനും പോകുന്നില്ല.ഞാൻ കൊടുത്ത ഡിവോഴ്‌സ് കേസും, ഭാര്യയുടെ പേരിൽ ഞാൻ വാങ്ങിച്ച സ്വത്തുക്കൾ എനിക്കു തിരികെ കിട്ടാനും കൊടുത്ത കേസുകൾ ഇപ്പോൾ ഹൈക്കോടതിയിലാണ്. (Awaiting divorse) എന്റെ പിതാവ് 15 വർഷം മുമ്പും, അമ്മ 5 വർഷം മുമ്പും മരിച്ചു. കുടുംബത്തിലെ ആറാമത്തെ ആളാണ് ഞാൻ. സഹോദരീ സഹോദരങ്ങളുണ്ട്. എല്ലാവരും വിവാഹിതർ.ഞാനൊരു ക്രിസ്തീയ വിശ്വാസിയായിരുന്നു. എനിക്കിപ്പോൾ മതമൊന്നുമില്ല. ജീവകാരുണ്യ പ്രവർത്തനങ്ങൾ താൽപര്യമാണ്, ചെയ്യാറുണ്ട്. ഞാനൊരു സത്യവാദിയാണ്.

ഏതെങ്കിലും മാതാചാര രീതിയിൽ വിവാഹം കഴിക്കാൻ താൽപര്യവുമില്ല. ഒരു രാഷ്ട്രീയപാർട്ടിയിലും അംഗവുമല്ല. തമാശകൾ ഇഷ്ടം. യാത്രയും, മാജിക്കും, ഫോട്ടോഗ്രാഫിയുമാണ് ഹോബികൾ. നന്നായി പാചകം ചെയ്യും. പാട്ടാണ് എന്റെ ലഹരി. ജീവിതപങ്കാളിയുടെ ജാതി, മതം, വിശ്വാസം, ജില്ല, ഒന്നോ രണ്ടോ കുട്ടികൾ, സാമ്പത്തികം പ്രശ്‌നമല്ല. എന്നെ ചതിക്കാതെ, മനസ്സും, ഹൃദയവും, ശരീരവും പരസ്പരം പങ്കുവെച്ച് ഇനിയുള്ള കാലം മുഴുവൻ എന്നോടൊപ്പം ഒരുമിച്ചു ജീവിക്കാൻ താല്പര്യമുള്ള, ആരോഗ്യപ്രശ്നങ്ങളില്ലാത്ത 50 വയസ്സിൽത്താഴെയുള്ളവരുടെ ആലോചനകൾ (മെസ്സെഞ്ചറിൽ) ബന്ധപ്പെടുക. എന്നാണ് ഇയാളുടെ പോസ്റ്റ്.