കണ്ണൂർ സ്‌ക്വാഡിന് രണ്ടാം ഭാഗം; ആലോചന തുടങ്ങിയെന്ന് സംവിധായകൻ

ഈ വര്‍ഷത്തെ ഏറ്റവും വലിയ ബോക്‌സ്ഓഫീസ് ഹിറ്റുകളില്‍ ഒന്നായിരുന്നു മമ്മൂട്ടിയുടെ കണ്ണൂര്‍ സ്‌ക്വാഡ്. മമ്മൂട്ടി കമ്പനി നിര്‍മിച്ച ചിത്രത്തിന്റെ വേള്‍ഡ് വൈഡ് ബിസിനസ് നൂറ് കോടി കടന്നിരുന്നു.കണ്ണൂർ സ്ക്വാഡ് റിലീസ് ചെയ്തത് മുതൽ സോഷ്യൽ…

ഈ വര്‍ഷത്തെ ഏറ്റവും വലിയ ബോക്‌സ്ഓഫീസ് ഹിറ്റുകളില്‍ ഒന്നായിരുന്നു മമ്മൂട്ടിയുടെ കണ്ണൂര്‍ സ്‌ക്വാഡ്. മമ്മൂട്ടി കമ്പനി നിര്‍മിച്ച ചിത്രത്തിന്റെ വേള്‍ഡ് വൈഡ് ബിസിനസ് നൂറ് കോടി കടന്നിരുന്നു.കണ്ണൂർ സ്ക്വാഡ് റിലീസ് ചെയ്തത് മുതൽ സോഷ്യൽ മീഡിയയിലും ആരാധകരും ചോദിച്ചൊരു കാര്യമുണ്ട്. സിനിമയ്ക്കൊരു രണ്ടാം ഭാ​ഗം ഉണ്ടാകുമോ. ഒടുവിൽ ഇക്കാര്യത്തിന് മറുപടിയുമായി സംവിധായകൻ റോബി തന്നെ എത്തിയിരിക്കുകയാണ്. കണ്ണൂര്‍ സ്‌ക്വാഡിന്റെ രണ്ടാം ഭാഗത്തിനായുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു എന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായിരിക്കുന്നത്. ഒരു അഭിമുഖത്തില്‍ സംവിധായകന്‍ റോബി വര്‍ഗീസ് രാജ് തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. രണ്ടാം ഭാഗത്തിനായുള്ള ആലോചനകളിലാണെന്ന് റോബി പറഞ്ഞു.മുഹമ്മദ് ഷാഫിയും റോണി ഡേവിഡ് രാജും ചേര്‍ന്നാണ് കണ്ണൂര്‍ സ്‌ക്വാഡിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. കണ്ണൂര്‍ സ്‌ക്വാഡ് നടത്തുന്ന മറ്റൊരു ഇന്‍വസ്റ്റിഗേഷന്‍ ആയിരിക്കും രണ്ടാം ഭാഗത്തിന്റെ ഉള്ളടക്കം. രണ്ടാം ഭാഗത്തിനായി ഒന്നുരണ്ട് ത്രെഡുകള്‍ കൈവശമുണ്ടെന്ന് തിരക്കഥാകൃത്തുക്കളില്‍ ഒരാളായ റോണി ഡേവിഡ് രാജ് നേരത്തെ പറഞ്ഞിരുന്നു.

മമ്മൂട്ടിയുടെ സമ്മതം കൂടി ലഭിച്ച ശേഷമായിരിക്കും രണ്ടാം ഭാഗത്തെ കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുക.  അതെസമയം ചിത്രത്തിന് രണ്ടാം ഭാഗം ഉണ്ടാകുമോ എന്ന ചോദ്യത്തിന് സംവിധായകൻ റോബി പറഞ്ഞതിങ്ങനെ ആയിരുന്നു.  കണ്ണൂർ സ്ക്വാഡിന്റെ നൂറ് ശതമാനം  ഇതിനോടകം കൊടുത്തു കഴിഞ്ഞുവെന്നും  മമ്മൂട്ടിയെ  അടക്കം മാക്സിമം ഉപയോ​ഗിച്ചു കഴിഞ്ഞുവെന്നും റോബി പറഞ്ഞു.  ഇനിയൊരു രണ്ടാം ഭാ​ഗം എന്ന് പറയുന്നത് അത്രയധികം അതിൽ പണിയെടുക്കണമെന്നും  അല്ലാണ്ട് നമുക്കതിൽ കയറാൻ പറ്റില്ലഎന്നും  ഇപ്പോൾ അതിനെ പറ്റിയൊന്നും ചിന്തിക്കാൻ പറ്റില്ല എന്നും റോബി കൂട്ടിച്ചേരഥ് . കണ്ണൂർ സ്ക്വാഡിന്റെ പിന്നിൽ ഇരുന്ന്  ഒത്തിരി കാര്യങ്ങൾ ചെയ്തിട്ടുണ്ട്. അതുകൊണ്ട് രണ്ടാം ഭാ​ഗം വരുമ്പോൾ ഒത്തിരി ചിന്തിക്കേണ്ടിയിരിക്കുന്നു. ജനങ്ങളുടെ എക്സപ്റ്റേഷൻ വളരെ വലുതായിരിക്കും. ഒരു മുന്നൊരുക്കവും ഇല്ലാതെയാണ് കണ്ണൂർ സ്‌ക്വാഡ്  ഇറക്കിയത്. ഒരു ഹൈപ്പും ഇല്ലാണ്ട് വന്ന പടം.  അങ്ങനെ തന്നെ വേണ്ടമെന്ന് തനിക്ക്  നിർബന്ധം ഉണ്ടായിരുന്നു എന്നും  ആൾക്കാർക്ക് കുറച്ചെങ്കിലും സർപ്രൈസുകൾ കൊടുക്കണമെന്ന് ഉണ്ടായിരുന്നുഎന്നാണ് റോബി വർഗീസ് രാജ് അന്ന്.

അതേസമയം ബോക്സ്ഓഫീസില്‍ നിന്ന് 82 കോടിയാണ് കണ്ണൂര്‍ സ്‌ക്വാഡ് കളക്ട് ചെയ്തത്. ആഗോള ബിസിനസില്‍ ചിത്രം 100 കോടി നേടുകയും ചെയ്തു. സാറ്റലൈറ്റ്, ഒ.ടി.ടി. അവകാശങ്ങള്‍ എല്ലാം ചേര്‍ത്താണ് ചിത്രത്തിന്റെ ബിസിനസ് നൂറ് കോടി കടന്നത്. ഈ വര്‍ഷത്തെ എന്നല്ല, മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വിജയചിത്രങ്ങളിലൊന്നാണ് ഇപ്പോള്‍ കണ്ണൂര്‍ സ്ക്വാഡ്. ഒടിടിയില്‍ എത്തിയതിനു ശേഷം ഇതരഭാഷാ പ്രേക്ഷകരില്‍ നിന്നും ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.  ചിത്രത്തിന്‍റെ കഥയ്ക്കും അവതരണത്തിനും ആക്ഷന്‍ സീക്വന്‍സുകള്‍ക്കും സര്‍വ്വോപരി മമ്മൂട്ടിയുടെ പെര്‍ഫോമന്‍സിനും ഭാഷാഭേദമന്യെ കൈയടികള്‍ ലഭിക്കുന്നുണ്ട്. തമിഴ്, തെലുങ്ക് പ്രേക്ഷകരില്‍ നിന്നാണ് ചിത്രത്തിന് കൂടുതല്‍ പ്രതികരണങ്ങള്‍ വരുന്നത്. മലയാളത്തിനൊപ്പം തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി മൊഴിമാറ്റ പതിപ്പുകളും ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറില്‍ കാണാനാവും. .വലിയ പ്രീ റിലീസ് പബ്ലിസിറ്റിയൊന്നും കൂടാതെ സെപ്റ്റംബര്‍ 28 ന് തിയറ്ററുകളിലെത്തിയ ചിത്രമാനു കണ്ണൂർ സ്‌ക്വാഡ് . അതേ പേരിലുള്ള യഥാര്‍ഥ പൊലീസ് സംഘത്തിന്‍റെ ചില യഥാര്‍ഥ അനുഭവങ്ങളെ ആസ്പദമാക്കി മുഹമ്മദ് ഷാഫിയും റോണി ഡേവിഡ് രാജും ചേര്‍ന്ന് ആണ്  തിരക്കഥയൊരുക്കിയത്. എ.എസ്.ഐ ജോര്‍ജ് മാര്‍ട്ടിന്‍ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചിരിക്കുന്നത്. റോണി ഡേവിഡ് രാജ്, അസീസ് നെടുമങ്ങാട്, ശബരീഷ് വര്‍മ, വിജയരാഘവന്‍, കിഷോര്‍ കുമാര്‍ എന്നിവര്‍ ചിത്രത്തില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്.