മലയാളികളില്‍ ഞെട്ടലുളവാക്കിയ സംഭവം; ക്രൈം ഡ്രാമ ‘സീക്രട്ട് ഹോം’ മോഷന്‍ പോസ്റ്റര്‍

എല്ലാ മലയാളികളിലും ഞെട്ടലുളവാക്കിയ കേരളത്തില്‍ നടന്ന ഒരു യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കി ഒരുക്കുന്ന ക്രൈം ഡ്രാമ ‘സീക്രട്ട് ഹോം’ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി. അഭയകുമാര്‍ കെ സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ നിര്‍മ്മാണം സന്തോഷ് ത്രിവിക്രമനാണ്.

ചിത്രം ഫെബ്രുവരി മാസം തീയറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തും. അനില്‍ കുര്യന്‍ രചന നിര്‍വഹിക്കുന്ന ചിത്രത്തില്‍ ശിവദ, ചന്തുനാഥ്, അപര്‍ണ ദാസ്, അനു മോഹന്‍ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ‘ഓരോ വീട്ടിലും രഹസ്യങ്ങളുണ്ട്’ എന്ന ടാഗ്ലൈനുമായിട്ടാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത്.

അജയ് ഡേവിഡ് കാച്ചപ്പിള്ളിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. കോ-പ്രൊഡ്യൂസര്‍ – വിജീഷ് ജോസ്, ലൈന്‍ പ്രൊഡ്യൂസര്‍ – ഷിബു ജോബ്, എക്‌സിക്യൂട്ടിവ് പ്രൊഡ്യൂസര്‍ – അനീഷ് സി സലിം, എഡിറ്റര്‍ – രാജേഷ് രാജേന്ദ്രന്‍, മ്യൂസിക്ക് & ബാക്ക്ഗ്രൗണ്ട് സ്‌കോര്‍ – ശങ്കര്‍ ശര്‍മ്മ

സൗണ്ട് ഡിസൈന്‍ – ചാള്‍സ്, പ്രൊഡക്ഷന്‍ ഡിസൈന്‍ – അനീഷ് ഗോപാല്‍, ആര്‍ട്ട് ഡയറക്ടര്‍ – നിഖില്‍ ചാക്കോ കിഴക്കേത്തടത്തില്‍, മേക്ക് അപ്പ് – മനു മോഹന്‍, കോസ്റ്റ്യൂംസ് – സൂര്യ ശേഖര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ – പ്രശാന്ത് വി മേനോന്‍, സുഹാസ് രാജേഷ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – ഷബീര്‍ മാലവട്ടത്ത്