ആ ഒരു പാർട്ടിക്കാരനാണെന്ന് നോക്കെണ്ടാ അയാളുടെ മനസ്സ് കാണുക, സുരേഷ് ഗോപിയെ കുറിച്ച് ഇന്നസെന്റ് പറയുന്നു

മലയാള സിനിമാ ലോകത്ത് നിറഞ്ഞു നിൽക്കുന്ന ഒരു നടനാണ് സുരേഷ് ഗോപി. അദ്ദേഹം അഭിനയത്തിന് പുറമെ രാഷ്ട്രീയത്തിലും വളരെ സജീവമാണ് നടൻ സുരേഷ് ഗോപി.അതെ പോലെ തന്നെ  നമ്മുടെ സമൂഹത്തിൽ വളരെ കഷ്ട്ടത അനുഭവിക്കുന്നവർ പൂർണ മനസ്സോടെയും സന്തോഷത്തോടെയും സഹായം നൽകുന്നത്.അതെ പോലെ തന്നെ ജീവ കാരുണ്യ പ്രവര്‍ത്തനങ്ങളിലും ഏറ്റവും സജീവമാണ് താരം. ഇപ്പോളിതാ മലയാള സിനിമാ താരങ്ങളുടെ സംഘടനയായ  അമ്മയോട് സുരേഷ് ഗോപി പിണങ്ങിയതിന്റെ കാരണം വെളിപ്പെടുത്തുകയാണ് പ്രമുഖ നടനും അമ്മയുടെ മുൻ പ്രസിഡന്റെ കൂടിയായ ഇന്നസെന്റ്.

suresh gopi

വളരെ പ്രമുഖ യൂട്യൂബ് ചാനലിന് വേണ്ടി നടനും സംവിധായകനുമായ മേജർ രവി നടത്തിയ അഭിമുഖത്തിലാണ് ഇന്നസെന്റ് ഈ കാര്യം തുറന്ന് പറഞ്ഞത്.വെറുമൊരു സാധു മനുഷ്യനാണ് സുരേഷ് ഗോപി അദ്ദേഹം ഒരു ബി.ജെ.പിക്കാരനാണോ അല്ലെങ്കിൽ വേറെ എന്തെങ്കിലും ആണോ എന്ന് നോക്കേണ്ട ഒരു  ആവശ്യമില്ലെന്നും ഇന്നസെന്റ് വ്യക്തമാക്കുന്നു.അതെ പോലെ ഒരു സമയത്ത് സുരേഷ് ഗോപി ഒരു പരിപാടി നടത്താൻ ആസൂത്രണം ചെയ്തു.അതിൽ നിന്നും ലഭിക്കുന്ന ലാഭം അമ്മയ്ക്ക് തരുവാനായിരുന്നു തീരുമാനിച്ചിരുന്നത്.എന്ത് കൊണ്ട് എന്തോ ആ പരിപാടിയ്ക്ക് വലിയ നഷ്‌ടം സംഭവിച്ചു.പക്ഷെ എന്നാൽ അതിന് ശേഷമുള്ള ഒരു മീറ്റിംഗിൽ നമ്മുടെ കൂട്ടത്തിൽ ഒരാൾ പൈസ കൊടുത്തില്ലല്ലോയെന്ന് ചോദിച്ചു.

suresh gopi 2

മീറ്റിംഗിനിടയിലെ ആ  ചോദ്യ൦ സുരേഷ് ഗോപിക്ക് വലിയ നാണക്കേടായി. അതിന് ശേഷം പിന്നീട് സുരേഷ് ഗോപി സ്വന്തം കൈയ്യില്‍ നിന്ന് ഈ പൈസയെടുത്ത്  അമ്മയില്‍ നല്‍കിയെന്നും ഇന്നസെന്റ് പറയുന്നു.തനിക്ക് ഇക്കാര്യം നല്ലവണം അറിയാം. അതിനെ ശേഷം താന്‍ പ്രസിഡന്റ് ആയപ്പോള്‍ സുരേഷ് ഗോപിയോട് ഈ തുക തിരികെ വാങ്ങണമെന്ന് പറഞ്ഞു. പക്ഷെ എന്നാല്‍ ആ സമയത്ത് അത് മറ്റേതെങ്കിലും സംഘടനയ്ക്ക് നല്‍കാനായിരുന്നു സുരേഷ് പറഞ്ഞതെന്നും ഇന്നസെന്റ് വ്യക്തമാക്കുന്നു.അപ്പോൾ ഒരു തരത്തിലും താൻ അത് സമ്മതിച്ചില്ല.അതിന്റെ പ്രധാന കാര്യം എന്തെന്നാൽ അത് സുരേഷിന്റെ പണമായത് കൊണ്ടാണെന്നാണ് ഇന്നസെന്റ് വ്യക്തമാകുന്നത്. അദ്ദേഹത്തിന്റെ നന്മകൾ കാണാൻ ശ്രമിക്കുക ആ നിമിഷം തന്നെ മനസ്സിലാകും സുരേഷ് ഗോപയെന്ന നടനെ കുറിച്ച്.

 

 

Sreekumar R