കുഞ്ഞ് ജനിച്ചതിന് ശേഷമാണ് ശ്രീനിയുമായി വഴക്ക് തുടങ്ങിയത്, ഗോസിപ്പുകൾക്ക് മറുപടിയുമായി പേളി മാണി

അഭിനയിച്ച സിനിമകൾ വളരെ കുറവാണെങ്കിലും സാമൂഹിക മാധ്യമങ്ങളിൽ  നിറഞ്ഞു നിൽക്കുന്ന താരമാണ് പേളി മാണി.ആരാധകർക്ക് ഒരേ പ്രിയമാണ്  പേളിയുടെയും ശ്രീനിഷ് അരവിന്ദിന്റെയും വിശേഷങ്ങൾ അറിയുന്നത്.അതേ പോലെ ഈ കഴിഞ്ഞ മാർച്ചിലായിരുന്നു  ഇരുവർക്കും ഒരു കുഞ്ഞ് ജനിച്ചത്. ഇപ്പോൾ ആരാധകർക്ക് പേളിയുടെ മകൾ നിലയെ കുറിച്ചറിയാനാണ് ഏറ്റവും കൂടുതൽ താൽപര്യം.അങ്ങനെയിരിക്കുമ്പോളാണ് ഇരുവരും കൂടി ഒരു പുതിയ വീട് വാങ്ങിയെന്ന് പ്രചാരണമുണ്ടായത്.താരദമ്പതിമാര്‍ കോടികള്‍ ഇറക്കി കിടിലൻ വീട് സ്വന്തമാക്കി എന്നുള്ള റിപ്പോര്‍ട്ടുകളാണ് പ്രചരിക്കുന്നത്.അതെ പോലെ തന്നെ  വീട് മാറി എന്നുള്ളത് സത്യ൦ തന്നെയാണ്  ആ കഥയിലൊരു വലിയ ട്വിസ്റ്റ് ഉണ്ടെന്ന് വ്യക്തമാക്കുകയാണ് പേളി മാണി.അതെ പോലെ തിരിച്ചറിവ് ഉണ്ടായ നിമിഷത്തെ കുറിച്ചും  ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ താ വ്യക്തമാക്കുന്നു.

Pearle Maaney1

ഈ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി തന്റെ ജീവിതത്തില്‍ ചെറിയ ചില പ്രതിസന്ധികൾ നേരിടേണ്ടതായി വന്നുവെന്ന് പേളി പറയുന്നു. അപ്പോൾ ആ സമയത്ത് ഒരു ഉപദേശത്തിന്റെ ആവശ്യമുണ്ടായിരുന്നു”.എന്തൊക്കെയോ അപാകതകൾ തോന്നിയിരുന്നു.കുഞ്ഞ് ജനിച്ചതിന് ശേഷമാണ് അങ്ങനെ തുടങ്ങിയതെന്ന് തോന്നുന്നു. ചില സമയങ്ങളിൽ വല്ലാതെ ദേഷ്യം വരും. ഈ സാഹചര്യങ്ങളില്‍ ആദ്യം ഞാന്‍ പറയുന്നത് ശ്രീനിയോട് ആയിരിക്കും. ഈ പ്രാവിശ്യം അങ്ങനെ ഞാന്‍ ഡാഡിയോട് ഈ അവസ്ഥയെ കുറിച്ച് പറഞ്ഞു. നമ്മൾ ചിന്തിക്കുന്നത് പോലെ തന്നെ എല്ലാം നടക്കണമെന്നില്ലല്ലോയെന്ന് പല പ്രാവിശ്യം  വിചാരിക്കുന്നവര്‍ക്ക് വേണ്ടിയാണ് പേളി പറയുന്നത്. ആദ്യം തന്നെ നിങ്ങളെ എന്താണ്  ശരിക്കും ബുദ്ധിമുട്ടിക്കുന്നതെന്ന് കണ്ടെത്തുക.

Pearle Maaney1

നമ്മള്‍ എന്തിന് വേണ്ടിയാണ് മറ്റുള്ളവർക്ക് വേണ്ടി ഓരോ നിയമങ്ങൾ വെക്കണം. ആ ഒരു കാരണം കൊണ്ട് തന്നെയാണ് കൂടുതൽ പ്രശ്നങ്ങളുണ്ടാകുന്നത്. അത് കൊണ്ട് തന്നെ ആർക്കും വേണ്ടിയും ഇങ്ങനെ ഒരു നിയമം ഉണ്ടാക്കരുത്.നിലയുടെ വരവിന് ശേഷം എനിക്കും അതെ പോലെ തന്നെ സംഭവിച്ചിരുന്നു.എന്റെ വസ്ത്രങ്ങളും വാവയുടെ വസ്ത്രങ്ങളും കൂട്ടി കുഴക്കരുതെന്ന് വിചാരിച്ചിരുന്നു. ആ സമയത്ത് ശ്രീനി അറിയാതെ മോളുടെ വസ്ത്രങ്ങളുടെ കൂടെ  ശ്രീനിയുടെ വസ്ത്രങ്ങള്‍ കൊണ്ടിട്ടാല്‍ അതും എനിക്ക് എന്തോ പോലെയാണ്.ഇങ്ങനെ ഇടരുതെന്ന് പറഞ്ഞിട്ടില്ലേ എന്ന് ചോദിച്ച് വളരെ ചെറിയ  കാര്യങ്ങളായിരുന്നു എന്നെ ബുദ്ധിമുട്ടിച്ച് കൊണ്ടിരുന്നത്. അപ്പോൾ  ഡാഡി ഈ കാര്യം എടുത്തു പറഞ്ഞപ്പോളാണ് അത് ശരിയാണല്ലോ എന്ന് ഞാന്‍ കൂടുതൽ ചിന്തിക്കുന്നത്.കുഞ്ഞിനെ സംരക്ഷിക്കാൻ വേണ്ടി ഞാൻ ഓരോ ആവശ്യമില്ലാത്ത കുറെ നിയമങ്ങൾ ഉണ്ടാക്കും.അതിന്റെ ആവശ്യമില്ലയെന്ന് ചിലപ്പോൾ തോന്നും. അതെല്ലാം തന്നെ ചിലപ്പോൾ എല്ലാ അമ്മമാര്‍ക്കും വരുന്ന ഒരു തോന്നല്‍ മാത്രം  ആയിരിക്കാനാണ് സാധ്യത കൂടുതലും.എന്നിരുന്നാലും അവൾ വന്നതിനെ ശേഷം വളരെയധികം സന്തോഷിലാണെന്നും പേളി മാണി പറയുന്നു.

Sreekumar R