അവളുടെ രാവുകൾക്ക് ഇനി റീമേക്ക് ഉണ്ടാകില്ല, സീമ

സീമ- ഐ വി ശശി കൂട്ടുക്കെട്ടിൽ പിറന്ന ഹിറ്റ് ചിത്രങ്ങളിൽ ഒന്നാണ് അവളുടെ രാവുകൾ. മലയാള സിനിമ രംഗത്ത് വിപ്ലവകരമായ ഒരു മാറ്റം കൊണ്ട് വന്ന ചിത്രം കൂടിയനാണ് അവളുടെ രാവുകൾ. ചിത്രം ഹിറ്റ് ആയതോടെ അതിൽ  നായികയായി എത്തിയ സീമയും കൂടുതൽ ശ്രദ്ധിക്കപ്പെടുകയായിരുന്നു. നിരവധി ചിത്രങ്ങൾ ആണ് അതിനു ശേഷം സീമയെ തേടി എത്തിയത്. അതെല്ലാം മികച്ച രീതിയിൽ തന്നെ സീമ അവതരിപ്പിച്ചു എങ്കിലും അവളുടെ രാവുകൾ സിനിമയിലെ പ്രകടനം എന്നും മികച്ച് നിൽക്കുന്നത് തന്നെ ആയിരുന്നു . മുപ്പതോളം ചിത്രങ്ങളിൽ ആണ് സീമയും ഐ വി ശശിയും ഒന്നിച്ച് വർക്ക് ചെയ്തിട്ടുള്ളത്. ഐ വി ശശിയുടെ ഭാഗ്യ നായിക കൂടി ആയിരുന്നു സീമ.

പിന്നീട് ഇരുവരും വിവാഹിതർ ആകുകയായിരുന്നു. വിവാഹത്തോടെ കുറച്ച് നാളുകൾ സീമ അഭിനയത്തിൽ നിന്ന് വിട്ട് നിന്നെങ്കിലും പിന്നീട് താരം തിരിച്ച് വരവ് നടത്തിയിരുന്നു. ഇപ്പോഴിത ഒരു അഭിമുഖത്തിൽ സീമയോട് അവളുടെ രാവുകൾ എന്ന ചിത്രത്തിനെ കുറിച്ച് ചോദിച്ച ഒരു ചോദ്യവും അതിനു താരം നൽകിയ ഉത്തരവുമാണ് പ്രേഷകരുടെ ശ്രദ്ധ നേടുന്നത്. പഴയകാല സിനിമകൾ എല്ലാം റീമേക്കുകൾ വരുന്ന സമയമാണിത്. ഇത്തരത്തിൽ അവളുടെ രാവുകൾ സിനിമയുടെ റീമേക്ക് വരാൻ സാധ്യത ഉണ്ടോ എന്നാണ് താരത്തിനോട് ചോദിച്ച ചോദ്യം. അതിനു സീമ നൽകിയ മറുപടി ഇങ്ങനെ, അവളുടെ രാവുകൾ സിനിമ ശശിയേട്ടൻ തന്നെ റീമേക്ക് ചെയ്യാൻ ഒരുങ്ങിയതാണ്.

seema8

എന്നാൽ താൻ ആണ് പറഞ്ഞത് ആ ചിത്രം റീമേക്ക് ചെയ്യരുത് എന്ന്. പഴയകാല ഹിറ്റ് ചിത്രങ്ങൾ പലതും റീമേക്ക് ചെയ്ത് അതിന്റെ ഭംഗി നഷ്ടപ്പെടുത്തുന്നത് നമ്മൾ കാണുന്നതാണ്. അവളുടെ രാവുകൾക്ക് ഒരു ഭംഗി ഉണ്ട്. ഒരു പക്ഷെ ചിത്രം റീമേക്ക് ചെയ്താൽ അതിന്റെ ഭംഗി നഷ്ടപ്പെടും. അതിൽ നിഷ്ക്കളങ്കയാ സീമയെ ആണ് കാണുന്നത്. അത് കൊണ്ടാണ് ആ കഥാപാത്രം അത്രയേറെ ഭംഗിയുള്ളത് ആയതും. എന്നാൽ ഇന്ന് അഭിനയിക്കാൻ വരുന്ന നടികൾ കഥയും കഥാപാത്രത്തിന്റെ പ്രാധാന്യവും ഒക്കെ നോക്കിയാണ് വരുന്നത്. അവർക്ക് ആ കഥാപാത്രത്തെ അത്രയേറെ മനോഹരമാക്കാൻ കഴിയില്ല. അത് കൊണ്ടാണ് ചിത്രത്തിന്റെ റീമേക്ക് വേണ്ട എന്ന് ഞാൻ ശശിയേട്ടനോട് പറഞ്ഞത് എന്നുമാണ് സീമ പറയുന്നത്.