മീനാക്ഷിയെക്കുറിച്ച് സ്റ്റാർമാജിക്ക് വേദിയിൽ മനസ്സ് തുറന്ന് ദിലീപ്

നിരവധി ആരാധകരുള്ള താരമാണ് ദിലീപ്. നടൻ എന്നതിലുപരി നല്ല ഒരു ബിസിനസ്സുകാരൻ കൂടിയാണ് ദിലീപ് എന്ന് താരം ഇതിനോടകം തെളിയിച്ചിട്ടുണ്ട്. സിനിമയിൽ അഭിനയത്തിന് പുറമെ നിർമ്മാണത്തിലും ഡിസ്ട്രിബൂഷനിലും എല്ലാം ദിലീപ് ഇതിനോടകം തന്റെ കഴിവ്…

നിരവധി ആരാധകരുള്ള താരമാണ് ദിലീപ്. നടൻ എന്നതിലുപരി നല്ല ഒരു ബിസിനസ്സുകാരൻ കൂടിയാണ് ദിലീപ് എന്ന് താരം ഇതിനോടകം തെളിയിച്ചിട്ടുണ്ട്. സിനിമയിൽ അഭിനയത്തിന് പുറമെ നിർമ്മാണത്തിലും ഡിസ്ട്രിബൂഷനിലും എല്ലാം ദിലീപ് ഇതിനോടകം തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. നിരവധി ചിത്രങ്ങളിൽ ആണ് ദിലീപ് നായകനായി എത്തിയത്. അതെല്ലാം ഹിറ്റ് ആയതോടെ ദിലീപിന് നിരവധി കുടുംബ പ്രേക്ഷകരെയും ആരാധകരായി കിട്ടുകയായിരുന്നു. സിനിമയ്ക് പുറമെ കേരളത്തിലും വിദേശത്തുമായി ദിലീപ് റെസ്റ്റോറന്റുകളും നടത്തുന്നുണ്ട്. ഇടക്കാലത്ത് ദിലീപ് ചില വിവാദങ്ങളിൽ ഒക്കെ പെട്ടിരുന്നു എങ്കിലും ഇപ്പോൾ ശക്തമായ തിരിച്ച് വരവ് നടത്തുകയാണ് താരം.

ദിലീപിനെ പോലെ തന്നെ ആരാധകർ ആണ് ദിലീപിന്റെ മൂത്ത മകൾ മീനാക്ഷിക്കും ഉള്ളത്. ഇത് വരെ മീനാക്ഷി സിനിമയിൽ അഭിനയിച്ചിട്ടില്ല എങ്കിലും താരത്തിന് ആരാധകർ ഏറെയാണുള്ളത്. മീനാക്ഷി പങ്കുവെക്കുന്ന ചിത്രങ്ങളും വിഡിയോകളും എല്ലാം സോഷ്യൽ മീഡിയയിൽ വളരെ പെട്ടന്ന് തന്നെ പ്രേഷകരുടെ ശ്രദ്ധ നേടാറുണ്ട്. ഇപ്പോഴിതാ സ്റ്റാർ മാജിക്ക് വേദിയിൽ ദിലീപ് അതിഥിയായി എത്തിയപ്പോൾ ദിലീപ് മീനാക്ഷിയെ കുറിച്ച് പറഞ്ഞ കാര്യങ്ങൾ ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. പരുപാടിയിൽ സംസാരിക്കുന്നതിനിടയിൽ തന്റെ മകൾ മീനാക്ഷി സ്റ്റാർ മാജിക്കിന്റെ വലിയ ഒരു ഫാൻ ആണെന്ന് ദിലീപ് പറയുന്നു.

തങ്കച്ചനെ ഒക്കെ മീനാക്ഷിക്ക് വലിയ ഇഷ്ടമാണെന്നും സ്‌ക്രീനിൽ തങ്കച്ചനെ ഒക്കെ കാണുമ്പോൾ അവൾ കയ്യടിക്കാറുണ്ട് എന്നുമാണ് ദിലീപ് പറയുന്നത്. അതിനിടയിൽ എന്തെങ്കിലും കാർട്ടൂൺ ചാനൽ ആയിരിക്കും ഇതെന്ന് കരുതിയായിരിക്കും മീനാക്ഷി കയ്യടിച്ചത് എന്ന് ബിനു അടിമാലി പറയുമ്പോൾ അവൾ ഇപ്പോൾ കൊച്ച് കുട്ടിയല്ല എന്നും കാര്യങ്ങൾ തിരിച്ചറിയാനുള്ള പ്രായം അവള്ക്ക് ഇപ്പോൾ ഉണ്ടെന്നും ആണ് ദിലീപ് തമാശ രൂപേണ ബിനു അടിമാലിക്ക് നൽകിയ മറുപടി. ഇത് കേട്ട് വേദിയിൽ ഉണ്ടായിരുന്ന എല്ലാവരും ചിരിക്കുകയയും ചെയ്യുന്നുണ്ട്.