തുടർച്ചയായി അവസരങ്ങൾ നഷ്ട്ടപെടുന്നത് ആ കാരണം കൊണ്ട്, മനസ്സ് തുറന്ന് സീമ!

സിനിമ സീരിയൽ പ്രേമികൾക്ക് ഏറെ പരിചയമുള്ള താരമാണ് സീമ ജി നായര്‍, ബിഗ്‌സ്‌ക്രീനിലും മിനിസ്ക്രീനിലും ഒരുപോലെ താരം തിളങ്ങിയിട്ടുണ്ട്. സിനിമ സീരിയല്‍ മേഖലയില്‍ താരത്തിന് ഇതിനോടകം തന്നെ തന്റെതായ ഒരു ഇടം കണ്ടെത്താനും സാധിച്ചു.…

Seema G Nair about acting

സിനിമ സീരിയൽ പ്രേമികൾക്ക് ഏറെ പരിചയമുള്ള താരമാണ് സീമ ജി നായര്‍, ബിഗ്‌സ്‌ക്രീനിലും മിനിസ്ക്രീനിലും ഒരുപോലെ താരം തിളങ്ങിയിട്ടുണ്ട്. സിനിമ സീരിയല്‍ മേഖലയില്‍ താരത്തിന് ഇതിനോടകം തന്നെ തന്റെതായ ഒരു ഇടം കണ്ടെത്താനും സാധിച്ചു. ഇപ്പോൾ തന്റെ അഭിനയ ജീവിതത്തിൽ ആർക്കും അറിയാത്ത ചില കാര്യങ്ങൾ തുറന്നു പറഞ്ഞിരിക്കുകയാണ് സീമ. 1984 ല്‍ പാവം ക്രൂരന്‍ എന്ന സിനിമയിലൂടെയാണ് അഭിനയ ജീവിതത്തിന് തുടക്കം കുറിച്ചത്. സിനിമയിലെ പരിചയക്കാർ വഴിയാണ് സീമ അഭിനയിത്തിലേക്ക് എത്തുന്നത്.  പിന്നീട് താരത്തെ തേടി നിരവധി അവസരങ്ങൾ വന്നിരുന്നു, എന്നാൽ  ശ്രദ്ധിക്കുന്ന വേഷങ്ങൾ ആയിരുന്നില്ല.

സിനിമയിലും സീരിയലുകളിലും ഒരുപോലെ തിളങ്ങി നിൽക്കുന്ന താരമാണ് സീമ. നിരവധി സീരിയലുകളിൽ ആണ് താരം ഇതിനോടകം അഭിനയിച്ചത്. സീരിയലുകളിൽ നിന്ന് ഒരുപാട് അവസരങ്ങൾ വന്നിട്ടുണ്ടെന്നും എന്നാൽ ചില കാരണങ്ങളാൽ അവയെല്ലാം മുടങ്ങി പോകുന്നുവെന്നുമാണ് സീമ ഇപ്പോൾ പറഞ്ഞത്. വാനമ്പാടിയിൽ ശ്രദ്ധേയമായ വേഷമാണ് ലഭിച്ചത്. എന്നാൽ ആ സീരിയലിനു ശേഷം രണ്ടുമൂന്ന് അവസരങ്ങൾ വന്നിരുന്നു. എന്നാൽ അവയും പിന്നെ ഇല്ലാതാകുകയായിരുന്നുവെന്നും താരം പറഞ്ഞു. താരത്തിന്റെ വാക്കുകൾ ഇങ്ങനെ,

ഇത് വരെ ഞാൻ സീരിയലുകളിൽ സെലെക്ടിവ് ആയി അഭിനയിച്ചിട്ടില്ല. ഏത് കഥാപാത്രവുമായാണോ എന്നെ സമീപിക്കുന്നത്, ഞാൻ അത് അഭിനയിക്കുമായിരുന്നു. അല്ലാതെ സെലെക്ടിവ് ആയി മാത്രം സീരിയൽ ചെയ്യുന്ന ഒരാൾ അല്ല ഞാൻ. സിനിമ ആണെങ്കിലും സീരിയൽ ആണെങ്കിലും ഞാൻ ഒരു പോലെ തന്നെയാണ് നോക്കി കാണുന്നത്. ഒരുപക്ഷെ സിനിമയേക്കാൾ എനിക്ക് പ്രേക്ഷക പ്രീതി ലഭിച്ചത് സീരിയലുകളിൽ നിന്ന് തന്നെയാണ്. എന്നാൽ പ്രതിഫലത്തിന്റെ കാര്യം വരുമ്പോൾ സിനിമയിൽ ആണെങ്കിലും സീരിയലിൽ ആണെങ്കിലും അത് കൂടുതൽ അല്ലെ എന്ന ചോദ്യം വരും. ഒരിക്കലും അവർക്ക് തരാൻ കഴിയാത്ത പ്രതിഫലം ഞാൻ ആരോടും ചോദിച്ചിട്ടില്ല. നമുക്ക് അത്രയും പ്രതിഫലം വാങ്ങിക്കാൻ യോഗ്യത ഉണ്ട് എന്ന ഉറപ്പുള്ളത് കൊണ്ടാണ് പ്രതിഫലം പറയുന്നത്. അത് കൂടുതൽ അല്ലെ എന്നാണ് തിരിച്ച് പറയുന്ന മറുപടി. ഇന്നലെ വന്നവർ വരെ അതിനേക്കാൾ കൂടുതൽ പ്രതിഫലം കൈപ്പറ്റുമ്പോൾ ആണ് നമ്മളോട് അവർ ഇങ്ങനെ കണക്ക് പറയുന്നത്. വനാനമ്പാടിക് ശേഷം ഒന്ന് രണ്ടു സീരിയലുകളിൽ നിന്ന് അവസരം വന്നിരുന്നു. എന്നാൽ പ്രതിഫല കാര്യം പറഞ്ഞു അവ തെറ്റി പോയി.