തലയിൽ കൈവെച്ച് നടക്കാനല്ലാതെ വേറൊന്നും ചെയ്യാനില്ല

ഒരുകാലത്ത് മാപ്പിള പാട്ടുകൾ കൊണ്ടും ആൽബം സോങ്ങുകൾ കൊണ്ടുമൊക്കെ ആര്ഡകാരുടെ ശ്രദ്ധ നേടിയ താരമാണ് കൊല്ലം ഷാഫി. നിരവധി ആരാധകരെയാണ് ഷാഫി തന്റെ ഗാനങ്ങളിൽ കൂടി സ്വന്തമാക്കിയത്. ഗാനങ്ങൾ എഴുതിയെന്നു മാത്രമല്ല, ആൽബം സോങ്ങുകളിൽ അഭിനയിക്കുകയും ചെയ്‌ത ഷാഫിക്ക് നിരവധി ആരാധകർ ആണുള്ളത്. പ്രത്യേകിച്ച് സ്ത്രീ ആരാധകർ ആണ് താരത്തിന് കൂടുതൽ ഉള്ളത്. അടുത്തിടെയാണ് താരം വീണ്ടും പ്രേഷകരുടെ ശ്രദ്ധ നേടിയത്. സ്റ്റാർ മാജിക്കിൽ മത്സരാർത്ഥിയായി എത്തിയതോടെയാണ് ഷാഫി വീണ്ടും പ്രേഷകരുടെ ശ്രദ്ധ നേടിയത്. ഇപ്പോഴിഹ്റാ തനിക്ക് വന്ന ഒരു അസുഖത്തെ കുറിച്ച് തുറന്ന് പറയുകയാണ് കൊല്ലം ഷാഫി. കഴിഞ്ഞ നോമ്പ് കാലത്താണ് തനിക്ക് അസുഖം വരുന്നത് എന്നാണ് ഷാഫി പറയുന്നത്. ശത്രുക്കൾക്ക് പോലും ഇങ്ങനെ ഒരു അവസ്ഥ ഉണ്ടാകരുതേ എന്ന് പറഞ്ഞു കൊണ്ടാണ് ഷാഫി പറഞ്ഞു തുടങ്ങുന്നത്.

ഷാഫിയുടെ വാക്കുകൾ ഇങ്ങനെ, ആദ്യം കഴുത്തിനും കൈക്കും ആണ് വേദന തുടങ്ങുന്നത്. എന്നാൽ ആദ്യം കരുതിയത് നീര് ഇറങ്ങുന്നതാണ് എന്നാണ്. എന്നാൽ വേദന കൂടി കൂടി വന്നു. വേദന പതുക്കെ തോളിലേക്കും നട്ടെല്ലിലേക്കും ഒക്കെ ആയി. എന്നാൽ ആ സമയത്ത് ഞാൻ ദുബായിൽ പരുപാടിയിൽ ആയിരുന്നു. കയ്യും നടുവും ഒക്കെ അനക്കാൻ പറ്റാത്ത അവസ്ഥ ആയിരുന്നു. പെയിൻ കില്ലറുകൾ ഒക്കെ എടുത്തെങ്കിലും ഒരു മാറ്റവും ഇല്ലായിരുന്നു. എന്നാൽ പോലും ഞാൻ ചെയ്യാം എന്ന് ഏറ്റിരുന്ന പരിപാടികൾ എല്ലാം ചെയ്തു. ഒരു പരിപാടിയും ഞാൻ അസുഖം ആണെന്ന് കരുതി ചെയ്യാതിരുന്നില്ല. എന്നാൽ ഒറ്റയ്ക്ക് എഴുനേൽക്കാൻ പറ്റാത്ത അവസ്ഥ ആയിരുന്നു. ബെൽറ്റ് എല്ലാം കെട്ടി അതിന്റെ പുറത്ത് ഡ്രെസ്സും ഇട്ടാണ് പരിപാടികൾക്ക് പോയിരുന്നത്. അതിന്റേടയിൽ ആണ് ഫോട്ടോ എടുക്കാൻ നിന്ന് കൊടുത്തില്ല എന്ന് പറഞ്ഞുള്ള പ്രശ്നങ്ങൾ ഒക്കെ വന്നത്. സത്യത്തിൽ നമ്മുടെ അവസ്ഥ എന്താണെന്ന് നമുക്കെ അറിയത്തോളായിരുന്നു.

അടുത്ത് ഉള്ളവരോട് പോലും ഞാൻ എന്റെ അവസ്ഥ പറഞ്ഞിരുന്നില്ല. അവർ വിഷമിക്കും എന്നോർത്ത്. നാട്ടിലേക്ക് വാ എന്ന് പറഞ്ഞു ഭാര്യയും നിർബന്ധിച്ച് കൊണ്ടിരിക്കുകയായിരുന്നു. ചെറുപ്പത്തിൽ എനിക്ക് ഒരു അപടകം സംഭവിച്ചിരുന്നു. അതിന്റെ ഫലമായി നട്ടെല്ല് ബൾജ് ചെയ്യുന്ന അവസ്ഥയിരുന്നു ഇത്. എഴുനേറ്റ് നടക്കാൻ കഴിയുമെന്ന് കരുതിയില്ല എന്നും അങ്ങനെ നാട്ടിൽ വന്നു ചെകിത്സയ്ക് പോയി ആണ് ഇപ്പോൾ കുറവ് ഉള്ളത് എന്നും എന്നാൽ ഇപ്പോഴും കയ്യിലെ മൂന്ന് വിരൽ പെരുത്ത് ഇരിക്കുകയാണ് എന്നും അസുഖം പൂർണ്ണമായി മാറാതെ അത് കുറയില്ല എന്നും എന്നാൽ ഇനി ഈ അസുഖം വരില്ല എന്ന് പറയാനും പറ്റില്ല എന്നുമാണ് ഷാഫി പറഞ്ഞത്.