വെള്ളിത്തിരയിലേക്ക് ബാലതാരമായെത്തിയ താരമാണ് ഷഫ്ന നനസിം. ഷഫ്നയെകുറിച്ചോ ഭർത്താവ് സജിനെക്കുറിച്ചോ ഒരു പ്രത്യേകം പരിചയപെടുത്തലിന്റെ ആവശ്യം ഇല്ല. കാരണം, കഥപറയുമ്പോള്‍, ആഗതന്, പ്ലസ് ടു തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയ ആണ് ഷഫ്ന. താരത്തിന്റെ ജീവിത നായകനും അഭിനയമേഖലയിൽ നിന്നുള്ള ആള് തന്നെയാണ്. പ്ലസ് ടു എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തെത്തിയ സജിൻ ഇപ്പോൾ മിനിസ്ക്രീനിലും മിന്നും താരമാണ്.ഇൻസ്റ്റയിലും ഫേസ് ബുക്കിലും സജീവമായ ഷഫ്ന സജിന്റെ ഒപ്പമുള്ള ചിത്രങ്ങളും ഫോട്ടോഷൂട്ടും പങ്ക് വയ്ക്കുക പതിവാണ്. ഒപ്പം സുഹൃത്തുകൾക്ക് വളരെ പ്രാധാന്യം കൽപ്പിക്കുന്ന ഷഫ്നയുടെ ഏതൊരു പോസ്റ്റും വൈറൽ ആകാറും ഉണ്ട്.
സജിൻ, ശിവയായി മിനി സ്ക്രീനിലേക്ക് ചുവട് വച്ചപ്പോൾ അധികം ആർക്കും അറിയാത്ത രഹസ്യമായിരുന്നു, സജിൻ ഷഫ്നയുടെ ഭർത്താവ് ആണെന്നുള്ളത്. അടുത്തിടയ്ക്കാണ് ഇരുവരും തമ്മിലുള്ള ബന്ധം മിക്ക പ്രേക്ഷകരും അറിയുന്നത്. സാന്ത്വനത്തില്‍ വന്ന ശേഷമാണ് നടി ഷഫ്നയുടെ ഭര്‍ത്താവാണ് സജിനെന്ന കാര്യം മിക്കവരും അറിഞ്ഞത്. ഏറെ പ്രേക്ഷക പ്രാധാന്യം ഉള്ള പരമ്പരയാണ് സ്വാന്തനം, റേറ്റിങ്ങിൽ ഒന്നാം സ്ഥാനത്താണ് പാരമ്പരയുള്ളത്. ഇപ്പോൾ സജിന്‍ പിറന്നാൾ ആശംസ അറിയിച്ച് എത്തിയിരിക്കുകയാണ് ഷഫ്ന
ആയിരങ്ങളുടെ ഹൃദയം നിങ്ങള്‍ കവര്‍ന്നെടുത്തതില്‍ അത്ഭുതപ്പെടാനില്ല. നിങ്ങള്‍ക്ക് കിട്ടുന്ന സ്നേഹം എല്ലാം കണ്ടു ഞാന്‍ ഒരുപാട് സന്തോഷവതിയാണ്. എന്നെന്നും ആ സ്നേഹവും അനുഗ്രഹങ്ങളും ഇക്കയുടെ ഒപ്പം ഉണ്ടായിരിക്കട്ടെ എന്ന് ഞാന്‍ പ്രതീക്ഷിക്കുകയും ആഗ്രഹിക്കുകയും അത് കാണാനായി പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു. ഇനിയും ഒരുമിച്ചുള്ള ഒരുപാട് പിറന്നാളുകള്‍ ഉണ്ടാകട്ടെ. ഐ ലവ് യൂ ഇക്കാ.. ഹാപ്പി ബെര്‍ത്ത് ഡേ… എന്നുമാണ് സോഷ്യല്‍ മീഡിയ പേജില്‍ പങ്കുവെച്ച കുറിപ്പില്‍ ഷഫ്ന സൂചിപ്പിച്ചിരിക്കുന്നത്.ഷഫ്നയുടെ പോസ്റ്റിന് താഴെ ‘നിന്നെ ഞാന്‍ സ്നേഹിക്കുന്നു വാവാസേ’ എന്ന് കമന്റിട്ട് സജിനും എത്തിയിരുന്നു. നിരവധി പേരാണ് സജിന്‍ പിറന്നാൾ ആശംസ നേർന്ന് എത്തിയിരിക്കുന്നത്.2013 ഡിസംബറിലായിരുന്നു ഷഫ്നയും സജിനും തമ്മിലുള്ള രജിസ്റ്റര്‍ വിവാഹം നടക്കുന്നത്. ഇന്റര്‍കാസ്റ്റ് വിവാഹം ആയത് കൊണ്ട് ഷഫ്നയുടെ വീട്ടുകാര്‍ സമ്മതിച്ചിരുന്നില്ല. ഇപ്പോള്‍ കല്യാണം കഴിഞ്ഞിട്ട് 8 ആയിരിക്കുകയാണ്.