‘ബീറ്റ് പീ ഫീറ്റ്’!! പുതിയ ഡാന്‍സ് വീഡിയോയുമായി ഷാഹിദ് കപൂര്‍!!

Follow Us :

നായകനായും നര്‍ത്തകനായും ആരാധക ഹൃദയത്തിലിടം നേടിയ താരമാണ് ഷാഹിദ് കപൂര്‍. ചെറിയ വേഷങ്ങൡലൂടെയാണ് താരം ബോളിവുഡിലേക്ക് അരങ്ങേറ്റം കുറിച്ചത്. ‘ഇഷ്‌ക് വിഷ്‌കില്‍’ എന്ന ചിത്രത്തിലൂടെ നായകനായി ആരാധക ഹൃദയത്തിലിടം പിടിച്ചു താരം. ഇപ്പോഴിതാ താരത്തിന്റെ പുതിയ ഡാന്‍സ് വീഡിയോയാണ് ശ്രദ്ധേയമാകുന്നത്.

അന്താരാഷ്ട്ര നൃത്ത ദിനത്തില്‍ ആശംസകള്‍ നേര്‍ന്നാണ് താരം വീഡിയോ പങ്കുവച്ചിരിക്കുന്നത്. സീ സിനി അവാര്‍ഡ് 2024 പരിപാടിയിലെ റിഹേഴ്‌സല്‍ വീഡിയോയാണ് ഷാഹിദ് പങ്കുവച്ചിരക്കുന്നത്. ‘ബീറ്റ് പീ ഫീറ്റ്’ എന്ന് കുറിച്ചുകൊണ്ട് അതിമനോഹരമായ ഡാന്‍സ് വീഡിയോയാണ് താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുന്നത്.

റോഷന്‍ ആന്‍ഡ്രൂസ് ചിത്രം ദേവയാണ് ഷാഹിദിന്റെ അണിയറയിലൊരുങ്ങുന്ന ചിത്രം. ചിത്രത്തിന്റെ ഷൂട്ടിംഗ് തിരക്കിലാണ് ഷാഹിദ്. ആക്ഷന്‍ ചിത്രമാണ് ദേവ. സീ സ്റ്റുഡിയോസും റോയ് കപൂര്‍ ഫിലിംസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഈ വര്‍ഷം ഒക്ടോബറില്‍ ചിത്രം തിയ്യേറ്ററിലെത്തും.

‘തേരി ബാറ്റണ്‍ മേ ഐസാ ഉല്‍ജാ ജിയ’ എന്ന ചിത്രമാണ് ഷാഹിദിന്റേതായി ഒടുവില്‍ റിലീസ് ചെയ്ത ചിത്രം. റോബോട്ടിനെ പ്രണയിക്കുന്നതായിരുന്നു താരത്തിന്റെ കഥാപാത്രം. കൃതി സനോനായിരുന്നു ചിത്രത്തില്‍ നായികയായി എത്തിയത്.