തീയറ്റര്‍ എക്‌സ്പീരിയന്‍സ് എന്നൊക്കെ പറഞ്ഞാല്‍ ഇതാണ്..കോരിത്തരിച്ചിരുന്നു പോകും!!

മലയാളത്തില്‍ റിലീസായ കന്നഡ ചിത്രം ടോബി മികച്ച പ്രതികരണമാണ് നേടുന്നത്.
രാജ് ബി ഷെട്ടി, ചൈത്ര ജെ ആചാര്‍, സംയുക്ത ഹൊറനാട്, രാജ് ദീപക് ഷെട്ടി, ഗോപാലകൃഷ്ണ ദേശ്പാണ്ഡെ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായ ടാബി എല്ലാത്തരം പ്രേക്ഷകരുടെയും പ്രിയങ്കരനായി മാറുകയാണ്.

കേരളത്തിലെ എല്ലാ തിയ്യേറ്ററിലും മികച്ച അഭിപ്രായവുമായി മുന്നേറുകയാണ് ടോബി. ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് മലയാളിയായ ബാസില്‍ എ എല്‍ ചാലക്കല്‍ ആണ്. കുടുംബ ബന്ധങ്ങളും സൗഹൃദവും പ്രണയവും പകയും പ്രതികാരവും ഒക്കെ നിറഞ്ഞ കംപ്ലീറ്റ് പാക്കേജ് ആണ് ടോബി പ്രേക്ഷകര്‍ക്ക് സമ്മാനിക്കുന്നത്.

എല്ലായിടത്തും മികച്ചാഭിപ്രായം നിറയുന്ന ടോബിയെ കുറിച്ച് ഷൈജു ആര്‍എസ് പങ്കുവച്ച കുറിപ്പ് ശ്രദ്ധേയമാകുകയാണ്. കാന്താര കണ്ട് നിങ്ങള്‍ ഞെട്ടിയെങ്കില്‍ ടോബി അതിനപ്പുറമുള്ള തിയേറ്റര്‍ എക്‌സ്പീരിയന്‍സാണ് സമ്മാനിക്കുന്നതെന്ന് ഷൈജു കുറിച്ചത്.

മേക്കിങ് കൊണ്ട് ഞെട്ടിച്ച ടോബി ????
കാന്താര കണ്ട് നിങ്ങള്‍ ഞെട്ടിയെങ്കില്‍ ടോബി അതിനപ്പുറമുള്ള തിയേറ്റര്‍ എക്‌സ്പീരിയന്‍സാണ് സമ്മാനിക്കുന്നത്.

തിരക്കഥ എന്നൊക്കെ പറഞ്ഞാല്‍ ഒരു ഗ്യാപ്പും ഇല്ലാത്ത നല്ല സ്‌ട്രോങ്ങ് സ്‌ക്രിപ്റ്റ്..
ഒരു മാസ് ഹീറോയെ മാസ് ആയിട്ട് മാത്രമല്ല പക്കാ ക്ലാസ്സ് ആയിട്ടും അവതരിപ്പിക്കാന്‍ പറ്റും… അതും ഒരു കവിത പോലെ മനോഹരമായിട്ട് തന്നെ.

ടോബി , അഥവാ ടോബിയാസ് …ആ വാക്കിന്റെ അര്‍ത്ഥം ദൈവത്തോട് പറ്റി നില്‍ക്കുന്നവന്‍ എന്നാണെങ്കിലും ടോബി പറ്റി നിന്നത് ചെകുത്താനോടൊപ്പം ആയിരുന്നു… വേട്ടയാടാന്‍ മിടുക്കനായ ടോബിക്ക് മുന്നില്‍ പ്രതികൂലമായി വരുന്ന എന്തിനെയും വേട്ടയാടാന്‍ അവന്‍ മടിച്ചിരുന്നില്ല…ആ ടോബിയുടെ ജീവിതമാണ് ഈ സിനിമ.. ??

തീയറ്റര്‍ എക്‌സ്പീരിയന്‍സ് എന്നൊക്കെ പറഞ്ഞാല്‍ കോരിത്തരിച്ചിരുന്നു പോകും..
കാന്താരക്ക് ശേഷം കേരളത്തില്‍ അടുത്ത കന്നട ഹിറ്റ് ടോബിയാവുമെന്നത് അടിവരയിട്ട് ഉറപ്പിക്കാം.. ?? എന്നാണ് ഷൈജു കുറിച്ചത്.