യൂട്യൂബര്‍ ഡ്യൂഡ് വിക്കിയുടെ ചിത്രത്തില്‍ നായികയായി നയന്‍താര!!!

തമിഴകത്തെ പ്രശസ്ത യൂട്യൂബര്‍ ഡ്യൂഡ് വിക്കിയുടെ ചിത്രത്തില്‍ നായികയായി തെന്നിന്ത്യയുടെ ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താര. കല്ലൂരി ശാലെ, തിരുവള്ളൂര്‍ കണ്‍സള്‍ട്ടന്‍സി ഏജന്‍സി എന്നീ വെബ് സീരിസുകള്‍ സംവിധാനം ചെയ്തത് ഡ്യൂഡ് വിക്കിയാണ്. മണ്ണാങ്കട്ടി സിന്‍സ്…

തമിഴകത്തെ പ്രശസ്ത യൂട്യൂബര്‍ ഡ്യൂഡ് വിക്കിയുടെ ചിത്രത്തില്‍ നായികയായി തെന്നിന്ത്യയുടെ ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താര. കല്ലൂരി ശാലെ, തിരുവള്ളൂര്‍ കണ്‍സള്‍ട്ടന്‍സി ഏജന്‍സി എന്നീ വെബ് സീരിസുകള്‍ സംവിധാനം ചെയ്തത് ഡ്യൂഡ് വിക്കിയാണ്.
Nayanthara
മണ്ണാങ്കട്ടി സിന്‍സ് 1960 എന്ന ചിത്രത്തിലൂടെയാണ് ഡ്യൂഡ് വിക്കിയുടെ അരങ്ങേറ്റം. ചിത്രത്തിന്റെ പേര് ഒരു കോമഡി ചിത്രമാണ് എന്ന് തോന്നിക്കുമെങ്കിലും കോളിവുഡ് വാര്‍ത്തകള്‍ പ്രകാരം ഗൗരവമേറിയ രാഷ്ട്രീയമാണ് ചിത്രത്തിന്റെ പ്രമേയം. സാമൂഹ്യ പ്രശ്‌നങ്ങള്‍ അടക്കം ചിത്രം വിമര്‍ശന വിധേയമാക്കുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. മണ്ണാങ്കട്ടി സിന്‍സ് 1960ന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.

 

View this post on Instagram

 

A post shared by Dude Vicky (@dudevicky_dir)


നയന്‍താര മുന്‍പേ ചിത്രത്തിന്റെ കഥ കേട്ട് ഇഷ്ടപ്പെട്ട് ചെയ്യാന്‍ സമ്മതിച്ച ചിത്രമാണ്. ബോളിവുഡ് ചിത്രം ജവാന്റെ തിരക്കിന് ശേഷം ചെയ്യാമെന്ന് വച്ച് മാറ്റവച്ചതായിരുന്നു. ആര്‍ഡി രാജശേഖരാണ് ചിത്രത്തിന്റെ ക്യാമറ. ചിത്രത്തിന്റെ സംഗീത സംവിധാനം സീന്‍ റോള്‍ഡന്‍ ആണ് നിര്‍വഹിക്കുന്നത്. യോഗി ബാബു, ദേവ ദര്‍ശിനി, ഗൗരി കൃഷ്ണ, നരേന്ദ്ര പ്രശാന്ത് എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന വേഷത്തില്‍ എത്തുന്നത്. എസ് ലക്ഷ്മണ്‍ കുമാറാണ് ചിത്രത്തിന്റെ നിര്‍മ്മാണം.