Film News

വേർപാടിന്റെ ഉണങ്ങാത്ത നീറ്റൽ! ‘മഞ്ഞുമ്മൽ’ കണ്ടു കണ്ണ് നിറഞ്ഞുപോയി , കുറിപ്പുമായി ഷാജി കൈലാസ്

ഇപ്പോൾ പ്രേക്ഷക സ്വീകാര്യത പിടിച്ചു മുന്നേറുന്ന ഹിറ്റ് ചിത്രങ്ങളിൽ ഒന്നാണ് ‘മഞ്ഞുമ്മൽ ബോയ്സ് ‘ ഇപ്പോൾ ചിത്രം കണ്ടു വികാരഭരിതനായി ഒരു കുറിപ്പ് പങ്കുവെക്കുകയാണ് സംവിധായകൻ ഷാജി കൈലാസ് , സംവിധായകന്റെ കുറിപ്പ് രൂപം ഇങ്ങനെ.. പെടപെട പെടക്കുന്ന പച്ചയായ ജീവിതത്തിന്റെ ആവിഷ്കാരമാണ് മഞ്ഞുമ്മൽ ബോയ്സ്, വേർപാടിന്റെ ഇനിയും ഉണങ്ങാത്ത നീറ്റൽ ആണിച്ചിത്രം. സുഹൃത്തുക്കൾക്കൊപ്പം അഗസ്ത്യ കൂടാർത്തിലേക്ക് ടൂർ പോയി  ഡാമിൽ വീണു മരിച്ച  തന്റെ ജേഷ്ടനെ കുറിച്ചാണ് പറയുന്നത്

ഞാൻ പഠിച്ചുകൊണ്ടിരിക്കുമ്പോൾ ആണ് ഒരു ദിവസം അച്ഛനെ കുറച്ചു പേര് മാറ്റിനിര്ത്തി കാര്യം പറയുന്നത്, അവരോടൊപ്പം അച്ഛൻ പോയി,കുറച്ചു കഴിഞ്ഞപ്പോൾ ഞങ്ങളുടെ വീട്ടിൽ ചെറിയ ആൾകൂട്ടമായി, അഗസ്ത്യർ കൂടത്തിലേക്ക് പോയ എന്റെ ജേഷ്ടൻ ഡാമിൽ വീണു മരിച്ചു, കൂടെ പോയ സുഹൃത്തുക്കൾക്ക് രക്ഷിക്കാൻ കഴിഞ്ഞില്ല, അവിടെ അച്ഛന്റെ പ്രതീക്ഷകൾ ആണ് ഇല്ലാതായത്,

സ്വന്തം കൂടെപ്പിറപ്പുകളെ നഷ്ട്ടപെട്ടവർക്ക് ആ വേദന മനസിലാകൂ, ഈ ചിത്രം എന്നെ വീണ്ടും ആ വേർപാട് ഒന്നും കൂടി ഓർമ്മിപ്പിച്ചു, സിനിമ അനുഭവങ്ങളുടെ ഒരു കലവറ ആണെന്ന് വീണ്ടും ഈ ചിത്രത്തിന്റെ അണിയറപ്രവര്തകര് തെളിയിച്ചു തന്നു, ഇത് കണ്ടു പ്രേക്ഷകർ കയ്യടിച്ചപ്പോൾ ഞാനും കണ്ണ് നീരുമായി കയ്യടിച്ചത്, എന്നാൽ ചിത്രത്തിലെ സുഹൃത്തുക്കൾക്ക് അവരുടെ സുഹൃത്തിനെ രക്ഷിക്കാൻ കഴിഞ്ഞു എന്നാൽ എന്റെ ചേട്ടനെ അദ്ദേഹത്തിന്റെ സുഹൃത്തുക്കൾക്ക് രക്ഷിക്കാൻ കഴിഞ്ഞില്ല, ഷാജി കൈലാസ് കുറിച്ച്

 

Suji