12വർഷങ്ങൾക്കു ശേഷം ഷാജി കൈലാസും മോഹൻലാലും വീണ്ടും ഒന്നിക്കുന്നു

സ്ഥലവും സമയവും നായകൻ നിശ്ചയിച്ചു അവിടെ വില്ലന്‍ എത്തുന്നതിന് മുമ്പേ ചെന്ന് നിൽക്കുക വാച്ച്, കൂളിംഗ് ഗ്ലാസ്സ്, ചെരുപ്പ് എല്ലാം ഊരി വച്ച ശേഷം മാത്രം വില്ലനെ തല്ലുന്ന നായകൻ.തല്ല് തുടങ്ങുന്നതിനു മുൻപും അതിനു ശേഷവും മാസ്സ് ഡയലോഗുകൾ നിർബന്ധം അതിനു അകമ്പടിയായി തട്ടുപൊളിപ്പൻ ബിജിഎം.ഇതെല്ലാം ഷാജി കൈലാസ് സിനിമകളുടെ മുഖ മുദ്രകൾ ആയിരുന്നു. ഞാൻ എന്ന പ്രേക്ഷകൻ ഏറെ ആസ്വദിച്ച മാസ്സ് ചേരുവ.

1997ൽ ആറാം തമ്പുരാൻ 2000ൽ നരസിംഹം 2002ൽ താണ്ഡവം 2004ൽ നാട്ടുരാജാവ് 2006ൽ ബാബ കല്യാണി 2007ൽ അലിഭായ് 2009ൽ റെഡ് ചില്ലിസ്. അങ്ങനെ ഏഴു സിനിമകൾ ആണ് ഷാജികൈലാസ് മോഹൻലാൽ കൂട്ടുകെട്ടിൽ വന്ന സിനിമകൾ.ഷാജി കൈലാസ് എന്നത് ഒരു വികാരം ആണ്..അതൊരു ബ്രാൻഡ് ആണ്. ശരിയാണ് കഴിഞ്ഞ 10വർഷത്തോളമായി സ്വന്തമായി ഒരു ഹിറ്റ് പോലും ഇല്ലാത്ത ഒരു സംവിധായകൻ ആണ്.കഴിഞ്ഞ 8വർഷമായി മലയാളത്തിൽ ഒരു സിനിമ പോലും ചെയ്തിട്ടില്ലാത്ത ഒരാൾ. നരസിംഹവും വല്യട്ടനും കമ്മീഷണറും ആറാം തമ്പുരാനും THE ട്രൂത്തും ഏകലവ്യനും തലസ്ഥാനവും കിങ് FIR മാഫിയ മഹാത്മാ രുദ്രാക്ഷം അങ്ങനെ ഒട്ടനവധി മലയാള സിനിമകൾ പ്രേക്ഷകർക്കു മറക്കാൻ പറ്റാത്ത വിധം സമ്മാനിച്ച ക്രാഫ്റ്റ് മാൻ ആണ് ഷാജി കൈലാസ്..

1993-2000കാലഘട്ടത്തിൽ തീയേറ്ററുകളെ പ്രകമ്പനം കൊള്ളിച്ച ഒരു പാട് തീപ്പൊരി സിനിമകൾ നൽകിയ സംവിധായകൻ.പിന്നീട് എടുത്ത സിനിമകൾ പരാജയം ഏറ്റുവാങ്ങിയപ്പോൾ.2005,2006 വർഷങ്ങളിൽ വീണ്ടും ഹിറ്റുകൾ സൃഷ്ടിച്ചു…പിന്നീട് അങ്ങോട്ട്‌ പരാജയങ്ങളുടെ നീണ്ട നിര.. പരാജയപ്പെട്ട സിനിമകളിൽ ചിലതെങ്കിലും എനിക്ക് പ്രിയപ്പെട്ടതായിരുന്നു..8വർഷങ്ങൾക്കു ശേഷം കടുവ എന്ന സിനിമയുടെ പ്രഖ്യാപനം ഉണ്ടായപ്പോൾ അദ്ദേഹം തിരിച്ചു വരുമ്പോൾ അദ്ദേഹത്തിന്റെ സിനിമകളുടെ ആരാധകനായ എനിക്ക് അത് വലിയൊരു സന്തോഷമാണ് നൽകിയത്. ഇന്ന് ലാലേട്ടനുമായി ഷാജി കൈലാസ് വീണ്ടും ഒന്നിക്കുന്നു എന്ന വാർത്ത വരുമ്പോൾ ഞാൻ എന്ന പ്രേക്ഷകൻ ആവേശത്തിൽ ആണ്. പഴയ ആരവങ്ങളും ഉത്സവ അന്തരീക്ഷവുമായി തീയേറ്ററിൽ ഒരു ഷാജി കൈലാസ് മോഹൻലാൽ സിനിമ വീണ്ടും സംഭവിക്കുന്നു.കാത്തിരിക്കുന്നു…..