‘ജാഡക്കാരി അല്ലെന്ന് മനസിലായി, ഒരു ബസ് യാത്രയിൽ അവളുടെ അടുത്ത് പോയിരുന്ന് സംസാരിച്ചു’; പ്രണയകഥ പറഞ്ഞ് ഷാജോൺ

മിമിക്രി വേദികളിൽ തുടങ്ങിയ ചെറിയ വേഷങ്ങൾ കിട്ടി മലയാള സിനിമയിലെ മുൻനിര നടന്മാരിലൊരാളായി മാറിയ താരമാണ് കലാഭവൻ ഷാജോൺ. 1999ൽ മൈഡിയർ കരടിയിലൂടെയാണ് ഷാജോൺ സിനിമ ലോകത്ത് എത്തുന്നത്. കലാഭവൻ മണിയുടെ ബോ‍‍ഡി ഡബിളായി…

മിമിക്രി വേദികളിൽ തുടങ്ങിയ ചെറിയ വേഷങ്ങൾ കിട്ടി മലയാള സിനിമയിലെ മുൻനിര നടന്മാരിലൊരാളായി മാറിയ താരമാണ് കലാഭവൻ ഷാജോൺ. 1999ൽ മൈഡിയർ കരടിയിലൂടെയാണ് ഷാജോൺ സിനിമ ലോകത്ത് എത്തുന്നത്. കലാഭവൻ മണിയുടെ ബോ‍‍ഡി ഡബിളായി തുടങ്ങിയ കരിയറിൽ പിന്നീട് ചെറിയ വേഷങ്ങളിലൂടെ തിളങ്ങി ദൃശ്യത്തിലേത് ഉൾപ്പെടെ മികച്ച കഥാപാത്രങ്ങൾ കൈകാര്യം ചെയ്തു. പൃഥ്വിരാജിനെ നായകനാക്കി ബ്രദേർസ് ഡേ എന്ന പേരിൽ ഹിറ്റ് ചിത്രം സംവിധാനം ചെയ്യുകയും ചെയ്തു.

ഭാര്യയെയും മക്കളയും ചേർത്തു പിടിച്ച് നിൽക്കുന്ന ഏതാനും ചിത്രങ്ങൾ കഴിഞ്ഞ ദിവസം താരം ഇൻസ്റ്റ​ഗ്രാമിൽ പങ്കുവെച്ചിരുന്നു. ‘ലവ്’ എന്ന ക്യാപ്ഷനോടെയായിരുന്നു പോസ്റ്റ്. താരത്തിന്റെ കുടുംബ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തിരുന്നു. ഒരുപാട് നല്ല കമന്റുകളാണ് ചിത്രങ്ങൾക്ക് താഴെ വരുന്നത്. ഇതിനിടെ നടന്റെ പ്രണയകഥ കൂടി സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഷാജോണെ പോലെ തന്നെ കലാകാരിയാണ് ഭാര്യയയും. കലാഭവൻ ഷാജോണിന്റെ ഭാര്യ ഡാൻസർ ആയിരുന്നു. അത് കണ്ടാണ് ആകൃഷ്ടനായത്. ഒരു ഗൾഫ് ഷോയിൽ വെച്ചാണ് പരിചയപ്പെടുന്നതെന്നാണ് ഷാജോൺ പറയുന്നത്.

അപ്പോൾ വിവാഹമൊക്കെ നോക്കുകയും പെണ്ണു കാണൽ ഒക്കെ നടക്കുന്നതുമായ സമയമായിരുന്നു. ഒട്ടും സമയം കളയാതെ കല്യാണം ആലോചിച്ചു കൊണ്ടിരിക്കുകയാണ്, താത്പര്യമുണ്ടോ എന്ന് ചോദിച്ചു. അപ്പോൾ വീട്ടിൽ വന്ന് ചോദിച്ചോളൂ എന്ന മറുപടിയാണ് കിട്ടിയത്. അന്ന് തന്റെ സഹോദരൻ ദുബായിൽ ഉണ്ട്. അച്ചായനെ വിളിച്ച് അപ്പോൾ തന്നെ കാര്യം പറഞ്ഞു. അച്ചായൻ വന്ന് അവളെ കാണുകയും ചെയ്തു. അച്ചായനും ചോദിച്ചപ്പോൾ വീട്ടിൽ വന്ന് ചോദിച്ചോളാനാണ് അപ്പോഴും മറുപടി നൽകി.

പിന്നെ എല്ലാം വളരെ ഫാസ്റ്റ് ആയിരുന്നു, കയ്യിൽ നിന്ന് വിട്ടു പോകാൻ പാടില്ലല്ലോ. അങ്ങനെ ആ പരിപാടി ഒക്കെ കഴിഞ്ഞ് നാട്ടിൽ വന്നു. അവൾ അപ്പോൾ പരസ്യങ്ങൾ ഒക്കെ ചെയ്യുന്നുണ്ടായിരുന്നു, ജ്വല്ലറിയുടെയൊക്കെ. അതുമായി ബന്ധപ്പെട്ട് ഒരു ദിവസം റിഹേഴ്സലിന് വന്നില്ല. ആ സമയത്ത് ആൾ മിസ് തൃശൂർ ഒക്കെ ആയിട്ട് ഇരിക്കുകയാണ്. അന്ന് എന്നോട് ഒപ്പമുണ്ടായിരുന്ന കോട്ടയം നസീർ ഉൾപ്പടെയുള്ളവർ പറഞ്ഞു അവൾ വരുമ്പോൾ മൈൻഡ് ചെയ്യണ്ടെന്നൊക്കെ.

അങ്ങനെ ആൾ വന്നപ്പോൾ അധികം മൈൻഡ് ഒന്നും ചെയ്തില്ല. പക്ഷേ ആൾ വന്നിട്ട് വേഗം ഡാൻസ് ഒക്കെ പഠിച്ചെടുത്തു. അപ്പോൾ നമ്മുക്ക് കുഴപ്പമില്ല എന്നൊരു തോന്നൽ വന്നു. പിന്നെ അവളുടെ പെരുമാറ്റം ഒക്കെ കണ്ടപ്പോൾ ജാഡക്കാരി അല്ല എന്നൊക്കെയുള്ള ധൈര്യവും വന്നുവെന്ന് ഷാജോൺ പറഞ്ഞു. പിന്നെയാണ് അപ്രോച്ച് ചെയ്യുന്നത്.’ ‘ഒരു ബസ് യാത്രയിലാണ്. അവളുടെ അടുത്ത് പോയിരുന്ന് സംസാരിച്ചു. അവരുടെ വലിയ കുടുംബമാണ്. ഞാൻ ഒരു മിമിക്രി കലാകാരനാണ്. അങ്ങനെ ഒക്കെ ആവുമ്പോൾ എങ്ങനെയാവും എന്നൊന്നും അറിയില്ല. എന്തായാലും സംസാരിച്ചു, അങ്ങനെ ഞാൻ അവളോട് സംസാരിച്ചപ്പോഴാണ് അവൾ പറഞ്ഞത് വീട്ടുകാർക്ക് ഓക്കെ ആണെങ്കിൽ എനിക്കും അതേയെന്ന്‘ – ഷാജോൺ പറഞ്ഞു.