പുണ്യമാസത്തില്‍ പര്‍ദ്ദയണിഞ്ഞ് പക്കാ ഉമ്മച്ചി കുട്ടിയായി ഷംന!!

മലയാളത്തിന്റെ പ്രിയ താരമാണ് നടി ഷംന കാസിം. നര്‍ത്തകിയായും നടിയായുമെല്ലാം ആരാധകരുടെ മനസ്സില്‍ ഇടംപിടിച്ച താരമാണ് ഷംന. ഇപ്പോഴിതാ താരത്തിന്റൈ ജീവിതത്തിലേക്ക് കുഞ്ഞതിഥിയും എത്തിയിരിക്കുകയാണ്. കുഞ്ഞിനോടൊപ്പമുള്ള ചിത്രങ്ങളെല്ലാം ഷംന പങ്കുവയ്ക്കാറുണ്ട്. നീണ്ട പ്രണയത്തിന് ശേഷമാണ്…

മലയാളത്തിന്റെ പ്രിയ താരമാണ് നടി ഷംന കാസിം. നര്‍ത്തകിയായും നടിയായുമെല്ലാം ആരാധകരുടെ മനസ്സില്‍ ഇടംപിടിച്ച താരമാണ് ഷംന. ഇപ്പോഴിതാ താരത്തിന്റൈ ജീവിതത്തിലേക്ക് കുഞ്ഞതിഥിയും എത്തിയിരിക്കുകയാണ്. കുഞ്ഞിനോടൊപ്പമുള്ള ചിത്രങ്ങളെല്ലാം ഷംന പങ്കുവയ്ക്കാറുണ്ട്. നീണ്ട പ്രണയത്തിന് ശേഷമാണ് ഷംനയും ബിസിനസുകാരനായ ഷാനിദും വിവാഹിതരായത്.

ഇപ്പോഴിതാ വിശുദ്ധ റമദാനില്‍ താരം പങ്കുവച്ച ചിത്രങ്ങളാണ് ശ്രദ്ധേയമാകുന്നത്. റമദാന്‍ കാലം കുടുംബത്തോടൊപ്പം ആഘോഷമാക്കുകയാണ് താരം. പര്‍ദ അണിഞ്ഞ് പക്കാ ഉമ്മച്ചി കുട്ടിയായിരിക്കുയാണ് ഷംന.

”കുടുംബത്തോടൊപ്പം വളരെ വിലപ്പെട്ട സമയം ചെലവഴിക്കുന്ന ഈ പുണ്യമാസം.. അല്‍ഹംദുലില്ലാഹ്”, എന്ന അടിക്കുറിപ്പോടെയാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചത്. ഗ്ലാമറസ് ലുക്കില്‍ നടന്നിരുന്ന താരം വിവാഹശേഷം വസ്ത്രവിധാനത്തില്‍ കാര്യമായ മാറ്റം വരുത്തിയിരുന്നു.
”കുടുംബത്തോടൊപ്പം വളരെ വിലപ്പെട്ട സമയം ചെലവഴിക്കുന്ന ഈ പുണ്യമാസം.. അല്‍ഹംദുലില്ലാഹ്”, എന്ന അടിക്കുറിപ്പോടെയാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചത്. ഗ്ലാമറസ് ലുക്കില്‍ നടന്നിരുന്ന താരം വിവാഹശേഷം വസ്ത്രവിധാനത്തില്‍ കാര്യമായ മാറ്റം വരുത്തിയിരുന്നു.

‘കുടുംബത്തോടൊപ്പം വളരെ വിലപ്പെട്ട സമയം ചെലവഴിക്കുന്ന ഈ പുണ്യമാസം.. അല്‍ഹംദുലില്ലാഹ്”, എന്ന അടിക്കുറിപ്പോടെയാണ് ഷംന ചിത്രങ്ങള്‍ പങ്കുവെച്ചത്. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ നാലിനാണ് ഷംന ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. കഴിഞ്ഞ 24 വര്‍ഷത്തെ യുഎഇ ജീവിതത്തിന് ആദരവര്‍പ്പിച്ച് ദുബൈ കിരീടാവകാശിയുടെ പേരായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് എന്നാണ് കുഞ്ഞിന് പേരിട്ടത്.