വിവാഹത്തിനു മുൻപ് ഞാൻ ഗർഭിണി! അവർക്ക് വേണ്ടത് ഒരു തലക്കെട്ട് മാത്രം, പ്രതികരണവുമായി ഷംന കാസിം 

എല്ലാ  ഭാഷകളിലും നിറസാന്നിധ്യമായ നടിയാണ് ഷംന കാസിം, ഇപ്പോൾ താരം തന്റെ വിവാഹത്തെക്കുറിച്ചും, ഗർഭ വാർത്ത പുറത്തുവന്നതിനെ കുറിച്ചും അതിനെതിരെ ഉണ്ടായ വിമർശനങ്ങളെ കുറിച്ചും പ്രതികരികുകയാണ് നടി ഒരു ഓണലൈൻ ചാനലിലൂടെ, ഒരിക്കൽ ഞാൻ വിവാഹ തട്ടിപ്പിന് ഇരയായിരുന്നു, അതിനു ശേഷം എല്ലവർക്കും എന്റെ വിവാഹത്തെകുറിച്ചായിരുന്നു ചോദ്യം, ആ ഒരു തട്ടിപ്പിന് ശേഷം ഞാൻ എന്റെ വീട്ടിൽ പറഞ്ഞിരുന്നു എനിക്ക് വിവാഹം വേണ്ടന്ന്, ഒരിക്കൽ ഞാൻ മഹർബാ ഈവന്റിന് വേണ്ടി ദുബായിൽ പോയി

അന്നെനിക്ക് ഇക്കയുടെ കമ്പനി ആയിരുന്നു ഗോൾഡൻ വിസ നൽകിയത്, അവിടെ വെച്ച് എന്റെ വീട്ടുകാർ ഇക്കയുമായി സംസാരിച്ചു അവർക്ക് ഇക്കയെ വളരെ ഇഷ്ട്ടപെട്ടു, അത് വിവാഹലോചനയിലെത്തി, രണ്ടു മൂന്നു ആഴ്ച്ച കൊണ്ട് വിവാഹം ഉറപ്പിക്കുകയും നിക്കാഹും നടത്തി. അന്ന് ഞങ്ങൾ വീഡിയോയും, ഫോട്ടോസും ഒന്നും തന്നെ പുറത്തുവിട്ടിരുന്നില്ല. പിന്നീട് നിക്കാഹ് കഴിഞ്ഞു താൻ ദുബായിൽ എത്തി, നിക്കാഹ് കഴിഞ്ഞാൽ പെണ്ണിനും ചെറുക്കനും ഒന്നിച്ചു താമസിക്കാം

ജൂലായിൽ ആയിരുന്നു മാലകെട്ട് അതിന്റെ ഫോട്ടോസ് പുറത്തുവിട്ടപ്പോൾ എല്ലാവരും കരുതി അത് ഞങ്ങളുടെ വിവാഹ നിസ്ചയ ചടങ് ആണെന്ന്, ആളുകൾ എല്ലാം തെറ്റിദ്ധരിച്ചു, പെട്ടന്ന് ഗർഭിണി ആണെന്നറിഞ്ഞപ്പോൾ അവർ ഊഹാപോഹം നടത്തി താൻ വിവാഹത്തിന് മുൻപ് ഗർഭിണി ആണെന്ന്,ശരിക്കും ഇത് സോഷ്യൽ മീഡിയ ആഘോഷമാക്കി അവർക്ക് വേണ്ടത്  ഒരു തലക്കെട്ട് മാത്രമായിരുന്നു ,വിവാഹത്തിന് മുൻപ് നടി ഗർഭിണി, അന്ന് നയൻ താര, ആലിയ ഭട്ട് എന്നിവരുടെ ഗർഭ കഥ പോലെ എന്റെയും പേര് വന്നു. അന്ന് ഞാൻ പ്രതികരിച്ചേനെ പക്ഷെ കാര്യമില്ല ഷംന പറയുന്നു