ഫഹദ് ചിത്രം ‘ആവേശ’ത്തിന്റെ വെൽകം ടീസർ പുറത്ത്! ഇതുവരെയും  കാണാത്ത ഫഹദിനെ കാണാമെന്നു ടീസർ സൂചന 

ജിത്തു മാധവൻ സംവിധാനം ചെയ്യ്ത ഒരു ഫഹദ് ഫാസിൽ ചിത്രമാണ് ‘ആവേശം’, ഇപ്പോൾ ചിത്രത്തിന്റെ വെൽകം റ്റീസർ ആണ് പുറത്തുവിട്ടിരിക്കുന്നത്, പ്രേക്ഷകർ ഇതുവരെയും കാണാത്ത ഒരു ഫഹദിന് ആണ് ഈ ടീസറിൽ കാണാൻ കഴിയുന്നത്…

ജിത്തു മാധവൻ സംവിധാനം ചെയ്യ്ത ഒരു ഫഹദ് ഫാസിൽ ചിത്രമാണ് ‘ആവേശം’, ഇപ്പോൾ ചിത്രത്തിന്റെ വെൽകം റ്റീസർ ആണ് പുറത്തുവിട്ടിരിക്കുന്നത്, പ്രേക്ഷകർ ഇതുവരെയും കാണാത്ത ഒരു ഫഹദിന് ആണ് ഈ ടീസറിൽ കാണാൻ കഴിയുന്നത് എന്നാണ് സൂചന നൽകിയിരിക്കുന്നത്. ഈദ് വിഷു ചിത്രമായി ഇപ്പോൾ തീയറ്ററുകളിൽ എത്തിക്കഴിഞ്ഞു ആവേശം. രോമാഞ്ചം എന്ന ചിത്രത്തിന് ശേഷം ജിത്തുവിന്റെ അടുത്ത പുതിയ ചിത്രമാണ് ആവേശം.

ചിത്രത്തിൽ ഫഹദ് ഒരു ബാംഗ്ലൂർ സ്വദേശിയായ രംഗൻ  എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചിരിക്കുന്നത്,  ഒരു അധോലോക നായകനായാണ് ഫഹദ് ഈ ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. തെന്നന്ത്യൻ  പ്രേക്ഷകർ പോലും ആവേശത്തിൽ കാണാൻ കാത്തിരിക്കുന്ന ചിത്രമാണ് ആവേശം. കുറച്ചു കോളേജ് പിള്ളേരും,അവർക്ക് സഹായത്തിനായി എത്തുന്ന  ഗുണ്ടാത്തലവനായ രംഗനും ആണ് ഈ ചിത്രത്തിന്റെ കഥ പറയുന്നത്

ഫഹദിനെ പുറമെ ഈ ചിത്രത്തിൽ മൻസൂർ അലിഖാന്, ആശിഷ് വിദ്യാർത്ഥി,സജിൻ  ഗോപു ,മിഥുൻ ജെ എസ്, റോഷൻ ഷാനവാസ്, പൂജ മോഹൻരാജ്, തങ്ക൦ മോഹൻ, ശ്രീജിത്ത് നായർ, നീരജ രാജേന്ദ്രൻ തുടങ്ങിയ നിരവധി താരങ്ങൾ ഈ ചിത്രത്തിൽ അഭിനയിക്കുന്നു.