തന്റെ പേരിൽ പഴി കേട്ടത് കൊണ്ടാണ് കാവ്യയെ ദിലീപ് കൂടെ കൂട്ടിയത്

നിരവധി ആരാധകർ ഉള്ള താരമാണ് ദിലീപ്. വർഷങ്ങൾ കൊണ്ട് സിനിമയിൽ സജീവമായ ദിലീപ് മിമിക്രിയിൽ കൂടിയാണ് അഭിനയത്തിലേക്ക് എത്തിയത്. വളരെ പെട്ടന്ന് ആയിരുന്നു മലയാള സിനിമയിൽ ദിലീപിന്റെ വളർച്ച. ആരെയും അസൂയ പെടുത്തും വിധമുള്ള…

നിരവധി ആരാധകർ ഉള്ള താരമാണ് ദിലീപ്. വർഷങ്ങൾ കൊണ്ട് സിനിമയിൽ സജീവമായ ദിലീപ് മിമിക്രിയിൽ കൂടിയാണ് അഭിനയത്തിലേക്ക് എത്തിയത്. വളരെ പെട്ടന്ന് ആയിരുന്നു മലയാള സിനിമയിൽ ദിലീപിന്റെ വളർച്ച. ആരെയും അസൂയ പെടുത്തും വിധമുള്ള ഉയർച്ച ആയിരുന്നു ദിലീപിന്റേത്. അത് കൊണ്ട് തന്നെ ദിലീപിന് ശത്രുക്കളും കൂടുതൽ ആയിരുന്നു. സിനിമ അഭിനയത്തിന് പുറമെ ബിസിനെസ്സ് രംഗത്തും ദിലീപ് തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. സിനിമ നിർമ്മാണത്തിലും താരം സജീവമായിരുന്നു. സിനിമ നിർമ്മാണവും, തിയേറ്ററുകളും വിദേശത്തും സ്വദേശത്തും ഹോട്ടലുകളും റെസ്റ്റോറന്റുകളും എല്ലാമായി തിരക്കേറിയ ജീവിതമാണ് ദിലീപ് നയിച്ച് കൊണ്ടിരുന്നത്.

 

എന്നാൽ അപ്രതീക്ഷിതമായി ഉണ്ടായ ചില വിമർശനങ്ങൾ ദിലീപിന്റെ ഉയർച്ചയെ ബാധിച്ചു എന്ന് തന്നെ പറയാം. എന്നാൽ ദിലീപിന്റെ തകർച്ചയിൽ തുടക്കം മുതൽ തന്നെ ദിലീപിനൊപ്പം നിൽക്കുന്ന ആൾ ആണ് ശാന്തിവിള ദിനേശ്. ദിലീപിനെ പിന്തുണച്ച് കൊണ്ട് നിരവധി കാര്യങ്ങൾ ആണ് ശാന്തിവിള തന്റെ യൂട്യൂബ് ചാനലിൽ കൂടി പറഞ്ഞത്. എന്നാൽ അടുത്തിടെ താരം ദിലീപിനെ കുറിച്ചും താരത്തിന്റെ വിവാഹ ജീവിതത്തിലെ തകർച്ചയെ കുറിച്ചും പറഞ്ഞ കാര്യങ്ങളാണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. ദിലീപിനെ ഒരിക്കലും കുറ്റം പറയാൻ തനിക്ക് കഴിയില്ല എന്നും തനിക് അയാളോട് ഭയകര ബഹുമാനമാണ് എന്നുമാണ് ശാന്തിവിള ദിനേശ് പറയുന്നത്.

ദിലീപ് തന്റെ അമ്മയെയും പെങ്ങന്മാരെയും എല്ലാം പൊന്ന് പോലെയാണ് നോക്കുന്നത്. അത് കാണുമ്പോൾ തന്നെ നമുക്ക് അസൂയ തോന്നും. അത്ര നന്നായിട്ടാണ് അദ്ദേഹം അവരെ നോക്കുന്നത്. ദാമ്പത്യത്തിലെ തന്റെ തെറ്റുകൾ മനസ്സിലായപ്പോൾ തിരുത്തി മുന്നോട്ട് പോകാൻ മഞ്ജു തയാറായിരുന്നു. എന്നാൽ ഇനി ഒന്നിച്ചുള്ള ജീവിതം വേണ്ട എന്ന് തീരുമാനിച്ചതും ദിലീപ് ആയിരുന്നു. എല്ലാവരും കരുതുന്നത് കാവ്യയും ദിലീപും തമ്മിൽ പ്രണയത്തിൽ ആയതാണ് ദിലീപും മഞ്ജുവും തമ്മിലുള്ള ബന്ധം തെറ്റാൻ കാരണമെന്നാണ്. എന്നാൽ അത് അങ്ങനെയല്ല. തന്റെ പേരിൽ പഴി കേട്ട പെണ്ണ് എന്ന ഒറ്റ കാരണത്താൽ ആണ് ദിലീപ് കാവ്യയെ വിവാഹം കഴിക്കുന്നത് എന്നുമാണ് ശാന്തിവിള പറഞ്ഞത്.