ലാലിന്റേയും ഫഹദിന്റേയും വ്യത്യാസം ഇതാണ്, ശാന്തിവിള ദിനേശിന്റെ വാക്കുകൾ

നമ്മുടെ സിനിമ താരങ്ങൾ എല്ലാം തന്നെ പലതരത്തിൽ ഉള്ള ഉൽപ്പന്നങ്ങളുടെ പരസ്യത്തിൽ അഭിനയിക്കുന്നവർ ആണ് . സിനിമ  താരങ്ങളെ അളവറ്റു സ്നേഹിക്കുന്ന നമ്മൾ അവർ പറയുന്ന പരസ്യത്തിലെ കാര്യങ്ങളും വിശ്വസിച്ച് പല ഉൽപ്പന്നങ്ങളും വാങ്ങിക്കുന്നതാണ്…

നമ്മുടെ സിനിമ താരങ്ങൾ എല്ലാം തന്നെ പലതരത്തിൽ ഉള്ള ഉൽപ്പന്നങ്ങളുടെ പരസ്യത്തിൽ അഭിനയിക്കുന്നവർ ആണ് . സിനിമ  താരങ്ങളെ അളവറ്റു സ്നേഹിക്കുന്ന നമ്മൾ അവർ പറയുന്ന പരസ്യത്തിലെ കാര്യങ്ങളും വിശ്വസിച്ച് പല ഉൽപ്പന്നങ്ങളും വാങ്ങിക്കുന്നതാണ് പതിവ്. എന്നാൽ ഈ ഉൽപ്പന്നങ്ങളുടെ ഉടമസ്ഥർ സിനിമ താരങ്ങളെ വെച്ച് അവരുടെ ഉത്പന്നങ്ങൾ മാർക്കറ്റ് ചെയ്യുകയാണ് ലക്‌ഷ്യം വെക്കുന്നത്. ഇത്തരത്തിൽ മോഹൻലാൽ അഭിനയിച്ച ഒരു പരസ്യത്തിനെതിരെ ഒരു യുവാവ് എത്തിയിരിക്കുകയാണ് ഇപ്പോൾ. ഒരു ധനകാര്യ സ്ഥാപനത്തിലെ പരസ്യത്തിൽ മോഹൻലാൽ അഭിനയിച്ചിരുന്നു. എന്നാൽ മോഹൻലാലിന്റെ വാക്കു വിശ്വസിച്ച് അവിടെ പോയ താൻ പറ്റിക്കപെട്ടു എന്നാണ് യുവാവ് പറയുന്നത്. യുവാവ് ഈ കാര്യങ്ങൾ പറയുന്നതിന്റെ ഓഡിയോ ക്ലിപ് ശാന്തിവിള ദിനേശ് ആണ് പുറത്ത് വിട്ടത്.

മോഹൻലാൽ പരസ്യത്തിൽ പറഞ്ഞതൊക്കെ തെറ്റ് ആണെന്നും അത് വിശ്വസിച്ച് പോയ എനിക്ക് അബദ്ധം പറ്റിയെന്നും പറയുന്ന യുവാവിന്റെ ശബ്‌ദം ആണ് തന്റെ യൂട്യൂബിൽ കൂടി ശാന്തിവിള ദിനേശ് പുറത്ത് വിട്ടിരിക്കുന്നത്. ഇത്തരത്തിൽ ജനങ്ങളെ പറ്റിക്കുന്ന പരസ്യങ്ങളിൽ മോഹനൻലാലിനെ പോലുള്ള ആളുകൾ അഭിനയിക്കരുത് എന്നും ഇത് വിശ്വസിക്കുന്ന ആരാധകർ ആണ് ചതിക്കപ്പെടുന്നത് എന്നുമാണ് ദിനേശ് പറയുന്നത്. സിനിമയിൽ സരോജ് കുമാർ ചെയ്യുന്നത് പോലെ അഭിനേതാക്കൾ പപ്പടം കയറ്റി അയച്ചും പല പല ബിസിനെസ്സുകൾ ചെയ്‌തും കാശ് ഉണ്ടാക്കണം എങ്കിൽ ഉണ്ടാക്കാം. എന്നാൽ നിങ്ങൾക്ക് പൈസ ഉണ്ടാക്കാൻ വേണ്ടി നിങ്ങളെ വിശ്വസിക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന ആരാധകരെ പറ്റിക്കാൻ അവസരം ഉണ്ടാക്കാതെ ഇരിക്കുക. മോഹൻലാലിനെ വലിയ സ്ഥാനം കൊടുത്താണ് കേരളത്തിലെ ജനങ്ങൾ കാണുന്നത് എന്നും അവരെ വഞ്ചിക്കുന്ന ഇത് പോലെയുള്ള പരസ്യങ്ങളിൽ അഭിനയിക്കരുത് എന്നും താരം പറയുന്നു.

Shyne against mohanlal
Shyne against mohanlal

ഇത് കൂടാതെ ഫഹദ് ഫാസിൽ അഭിനയിച്ച ഒരു പരസ്യത്തെ കുറിച്ചും ശാന്തിവിള ദിനേശ് വിഡിയോയിൽ പറയുന്നുണ്ട്. ഒരു എണ്ണയുടെ പരസ്യത്തിൽ അഭിനയിച്ചതിന് ഫഹദ് ഫാസിലിനെയും പരസ്യത്തിന്റെ അണിയറ പ്രവർത്തകരെയും ആണ് താരം അഭിനന്ദിക്കുന്നത്. എണ്ണയുടെ പരസ്യമാണെങ്കിലും മികച്ച സന്ദേശം നൽകി കൊണ്ടാണ് ആഡ് ഒരുക്കിയിരിക്കുന്നത്. പരസ്യത്തിന്റെ അവസാനം മാത്രമാണ് പ്രൊഡക്ട് കാണിക്കുന്നത്. ജനങ്ങൾക്ക് നല്ല നല്ല സന്ദേശം നൽകുന്ന പരസ്യത്തിൽ വേണം നിങ്ങളെ പോലുള്ള താരങ്ങൾ അഭിനയിക്കേണ്ടത് എന്നും ഇനിയെങ്കിലും ജനങ്ങളെ വഞ്ചിക്കുന്ന ഇത്തരം സ്ഥാപനങ്ങളുടെയോ ഉൽപ്പന്നങ്ങളുടെയോ പരസ്യത്തിൽ നിങ്ങൾ അഭിനയിക്കരുത് എന്നും ആണ് ദിനേശ് വിഡിയോയിൽ കൂടി പറയുന്നത്. ”ലാലിന്റേയും, ഫഹദിന്റേയും വ്യത്യാസം ഇതാണ്, വിശ്വസിക്കുന്ന പ്രേക്ഷകരെ വഞ്ചിക്കുന്ന പരസ്യങ്ങളിൽ” എന്നാണ് ശാന്തിവിള ദിനേശ് തന്റെ വീഡിയോയ്ക്ക് നൽകിയ ഹെഡിങ്.