ഷാരൂഖാന്റെ ‘ജവാനി’ലെ ഒരു  ഗാനത്തിന് മാത്രം ചിലവഴിച്ചത് കേട്ട് അമ്പരന്നു ആരാധകർ 

സിനിമ പ്രേമികൾ മുഴുവൻ കാത്തിരിക്കുന്ന ഷാരുഖാന് ചിത്രമാണ് ‘ജവാൻ’ ഇപ്പോൾ ഈ ചിത്രത്തിലെ ഒരു ഗാനത്തിന്  മാത്രം ചിലവഴിച്ചത് കോടികൾ എന്നാണ് പുറത്തു വരുന്ന വാർത്തകൾ, ചിത്രത്തിലെ ‘സിന്ദാ ബന്ദ’ എന്ന ഗാനത്തിന് മാത്രം…

സിനിമ പ്രേമികൾ മുഴുവൻ കാത്തിരിക്കുന്ന ഷാരുഖാന് ചിത്രമാണ് ‘ജവാൻ’ ഇപ്പോൾ ഈ ചിത്രത്തിലെ ഒരു ഗാനത്തിന്  മാത്രം ചിലവഴിച്ചത് കോടികൾ എന്നാണ് പുറത്തു വരുന്ന വാർത്തകൾ, ചിത്രത്തിലെ ‘സിന്ദാ ബന്ദ’ എന്ന ഗാനത്തിന് മാത്രം 15 കോടി രൂപ മാത്രമാണ് ചിലവഴിച്ചത്, ഈഗാനം അടുത്ത ആഴ്ച്ച റിലീസ് ആകു൦. ഈ ഒരു ഗാനത്തിന് മാത്രം ആയിരത്തിലധികം ഡാൻസേർസ് ആണ് ഉൾപെടുത്തിയിരിക്കുന്നത്,

ഈ ഒരു ഗാനത്തിന് മാത്രമാണ് 15 കോടി ചിലവഴിച്ചത്, കൂടാതെ ഇതിലെ ദൃശ്യ മികവ് എടുത്തുപറയേണ്ട ഒന്ന് തന്നെയാണ്. സിനിമയുടെ പ്രവ്യൂ പുറത്തുവന്നതിന് പിന്നാലെയാണ് ഈ ഒരു ഗാനവും പുറത്തുവരുന്നത്. പ്രവ്യൂ തന്നെ ജനങ്ങൾ ഇതിനോടകം ഏറ്റെടുത്തു കഴിഞ്ഞു. കിംഗ് ഖാന്റെ ഒരു മാസ് ആക്ഷൻ ത്രില്ലർ ചിത്രം തന്നെയാണ് ജവാൻ

ചിത്രത്തിന്റെ ഗാനങ്ങൾക്കെലാം സംഗീത൦ നൽകിയിരിക്കുന്നത് അനിരുദ്ധ് രവി ചന്ദർ ആണ്, പാൻ ഇന്ത്യൻ ചിത്രമായ ജവാൻ സംവിധാനം ചെയ്യ്തിരിക്കുന്നത് അറ്റലീ ആണ്. റെഡ് ചില്ലീസ് ബാനറിൽ ഗൗരി ഖാൻ ആണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. നയൻ താര, ദീപിക പദുകോൺ, സന്യ മൽഹോത്ര, വിജയ് സേതുപതി, പ്രിയാമണി തുടങ്ങിയ താരങ്ങളും അഭിനയിക്കുന്നു, ചിത്രത്തിൽ ഇരട്ട വേഷത്തിലാണ് ഷാരൂഖാൻ എത്തുന്നത്.