ജോസഫ് സിനിമയുടെ തെലുങ്ക് റീമേക്കിന് വിലക്ക്..! എല്ലാം ഗൂഢാലോചനയെന്ന് നടന്‍..!

മലയാള സിനിമാ ചരിത്രത്തില്‍ തന്നെ ശ്രദ്ധ നേടിയ ചിത്രമായിരുന്നു ജോസഫ്. ജോജു ജോര്‍ജ് നായകനാക്കി പുറത്തിറക്കിയ സിനിമ വന്‍ വിജയമായിരുന്നു. മലയാളത്തിലെ വിജയം തെലുങ്കിലും ആവര്‍ത്തിക്കുമെന്ന പ്രതീക്ഷയോടെയാണ് ‘ശേഖര്‍’ എന്ന ജോസഫിന്റെ തെലുങ്ക് റീമേക്ക്…

മലയാള സിനിമാ ചരിത്രത്തില്‍ തന്നെ ശ്രദ്ധ നേടിയ ചിത്രമായിരുന്നു ജോസഫ്. ജോജു ജോര്‍ജ് നായകനാക്കി പുറത്തിറക്കിയ സിനിമ വന്‍ വിജയമായിരുന്നു. മലയാളത്തിലെ വിജയം തെലുങ്കിലും ആവര്‍ത്തിക്കുമെന്ന പ്രതീക്ഷയോടെയാണ് ‘ശേഖര്‍’ എന്ന ജോസഫിന്റെ തെലുങ്ക് റീമേക്ക് ഒരുക്കിയത്. ഒരുപാട് പ്രതീക്ഷകളോടെ പുറത്തിറക്കിയ ചിത്രത്തിന് വിലക്ക് ഏര്‍പ്പെടുത്തിയ വിവരങ്ങളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. സിനിമ തീയറ്ററുകളില്‍ എത്തി ദിവസങ്ങള്‍ക്കുള്ളില്‍ തന്നെയാണ് വിലക്ക് ഏര്‍പ്പെടുത്തികൊണ്ടുള്ള ഉത്തരവ് പുറത്തിറക്കിയത്.

ഇനിയൊരുത്തരവുണ്ടാവുന്നതുവരെ ചിത്രം പ്രദര്‍ശിപ്പിക്കരുതെന്നാണ് ഹൈദരാബാദ് കോടതിയുടെ നിര്‍ദേശം. സിനിമയിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച് എത്തുന്ന രാജശേഖര്‍ ആണ് ഇതേകുറിച്ചുള്ള വിവരം തന്റെ സോഷ്യല്‍ മീഡിയ പേജ് വഴി പുറത്ത് വിട്ടത്. മികച്ച അഭിപ്രായം നേടി പ്രദര്‍ശനം തുടരവെ സിനിമയ്ക്ക് എതിരെ വന്ന ഈ തീരുമാനത്തില്‍ ഗൂഢാലോചനകള്‍ നടന്നിട്ടുണ്ടെന്നാണ് നടന്‍ പറയുന്നത്.

സിനിമയുടെ എല്ലാ പ്രദര്‍ശനങ്ങളും നിര്‍ത്തിയതിന് പിന്നാലെയാണ് നടന്‍ ഇത്തരമൊരു ആരേപണവുമായി രംഗത്ത് എത്തിയത്. തീയറ്ററില്‍ സിനിമ റിലീസായതിന് ശേഷം മികച്ച അഭിപ്രായങ്ങളായിരുന്നു നേടിയത്.

എനിക്കും എന്റെ കുടുംബത്തിനും എല്ലാമായിരുന്നു ഈ ചിത്രം എന്നും ഈ ചിത്രം പുറത്തിറക്കാന്‍ ഒരുപാട് കഷ്ടപ്പെട്ടു. നല്ല രീതിയില്‍ പോയിക്കൊണ്ടിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറായ ചിത്രത്തിന് എതിരെ നടന്ന ഗൂഢാലോചനകള്‍ക്ക് എതിരായി ആരാധകരും രംഗത്ത് വരുന്നുണ്ട്.