കുടുമയും കൈയില്‍ പച്ച കുത്തിയും ലാലേട്ടന്‍!! മോഹന്‍ലാലില്‍ തുടങ്ങി ലാലുവിലൂടെ വാലിബനില്‍

മോഹന്‍ലാലിന് പിറന്നാള്‍ ദിനത്തില്‍ സര്‍പ്രൈസുമായി മലൈക്കോട്ടൈ വാലിബന്‍ ടീം. ലിജോ ജോസ് പെല്ലിശ്ശേരിയും മോഹന്‍ലാലും ആദ്യമായി ഒന്നിക്കുന്ന ബ്രഹ്‌മാണ്ഡ ചിത്രമാണ് മലൈക്കോട്ടൈ വാലിബന്‍. വാലിബനില്‍ മോഹന്‍ലാലിന്റെ ലുക്ക് പുറത്തുവിട്ടിരിക്കുകയാണ് നിര്‍മാതാവ് ഷിബു ബേബി ജോണ്‍.…

മോഹന്‍ലാലിന് പിറന്നാള്‍ ദിനത്തില്‍ സര്‍പ്രൈസുമായി മലൈക്കോട്ടൈ വാലിബന്‍ ടീം. ലിജോ ജോസ് പെല്ലിശ്ശേരിയും മോഹന്‍ലാലും ആദ്യമായി ഒന്നിക്കുന്ന ബ്രഹ്‌മാണ്ഡ ചിത്രമാണ് മലൈക്കോട്ടൈ വാലിബന്‍.

വാലിബനില്‍ മോഹന്‍ലാലിന്റെ ലുക്ക് പുറത്തുവിട്ടിരിക്കുകയാണ് നിര്‍മാതാവ് ഷിബു ബേബി ജോണ്‍. മോഹന്‍ലാലിന് പിറന്നാളാശംസകള്‍ അറിയിച്ചുള്ള പോസ്റ്റിനൊപ്പമാണ് ചിത്രവും പങ്കുവച്ചത്. ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നുള്ള ചിത്രമാണ് പുറത്തുവന്നിട്ടുള്ളത്. കുടുമ കെട്ടി, കൈയില്‍ പച്ച കുത്തിയ ലുക്കിലാണ് മോഹന്‍ലാല്‍ എത്തുന്നത്.

‘തലങ്ങള്‍ മാറിവന്ന ഒരു ആത്മബന്ധം. മോഹന്‍ലാലില്‍ തുടങ്ങി ലാലുവിലൂടെ വാലിബനില്‍ എത്തിനില്‍ക്കുന്നു’ ഹാപ്പി ബര്‍ത്ത്‌ഡേ ലാലു എന്നാണ് ഷിബു ബേബി ജോണ്‍ ചിത്രത്തിനൊപ്പം കുറിച്ചത്.

മലൈക്കോട്ടൈ വാലിബന്റെ ആദ്യ ഷെഡ്യൂള്‍ ജയ്പൂരില്‍ പൂര്‍ത്തിയായിരുന്നു. ഇപ്പോള്‍ രണ്ടാമത്തെ ഷെഡ്യൂള്‍ ഷൂട്ടിംഗ് ചെന്നൈയിലാണ് പുരോഗമിക്കുന്നത്. വളരെ സസ്‌പെന്‍സോടെയാണ് ചിത്രത്തിന്റെ ഓരോ പോസ്റ്റുകളും എത്തിയിരുന്നത്. എല്ലാം അപ്‌ഡേറ്റുകളും ആരാധകര്‍ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിക്കുന്നത്.