സീ കേരളം ചാനലിൽ സംപ്രേക്ഷണം ചെയ്യുന്ന പരംപറയാണ് നീയും ഞാനും. നാല്പത് വയസ്സുകാരനും 20 വയസ്സുകാരിയും തമ്മിലുള്ള പ്രണയത്തിന്റെ കഥ പറയുന്ന പരമ്പര ഇതിനോടകം തന്നെ അര്ഹകാർ ഹിർദയത്തിൽ എത്തിക്കഴിഞ്ഞു. ഷിജു അബ്ദുൽ റഷീദാണ് [പരമ്പരയിൽ നായകനായി എത്തുന്നത്. സുസ്മിതയാണ് ശ്രീലക്ഷ്മി എന്ന നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഇന്നിപ്പോൾ ഷിജുവും സുസ്മിതയും ഒരു അഭിമുഖത്തിനിടയിൽ പറഞ്ഞ കാര്യങ്ങളാണ് വൈറൽ ആകുന്നത്. “ആദ്യമൊക്കെ റൊമാന്റിക് സീന്‍ ചെയ്യാന്‍ ബുദ്ധിമുട്ട് ഉണ്ടായിരുന്നു. പിന്നെ അങ്ങ് സെറ്റ് ആയി. ഷിജു ചേട്ടന് ഭയങ്കര സപ്പോര്‍ട്ടാണ്. ഞങ്ങളുടെ കോംബോ വരുമ്പോള്‍ ഭയങ്കരമായി ഹെല്പ് ചെയ്യും. എല്ലാം പറഞ്ഞ് തരും.
എനിക്ക് ആദ്യമൊക്കെ എങ്ങനെയാണ് ക്യാമറയില്‍ പെര്‍ഫോം ചെയ്യേണ്ടതെന്ന് അറിയില്ലായിരുന്നു.” എന്നായിരുന്നു സുസ്മിത പറഞ്ഞത്. “എന്റെ സീനിയേഴ്സില്‍ നിന്നും ഞാന്‍ കേട്ട് പഠിച്ച് വന്നിട്ടുള്ള കാര്യങ്ങള്‍ അവള്‍ക്കും പറഞ്ഞ് കൊടുത്തിട്ടുണ്ട്. നാല്‍പ്പത്തിയഞ്ച് വയസുള്ള ഒരു വലിയ പണക്കാരന്, ഇരുപത് വയസുള്ള പെണ്‍കുട്ടിയുമായി ഇഷ്ടത്തിലാവുന്നു. അത് കേട്ടപ്പോള്‍ തന്നെ കഥ ഇഷ്ടപ്പെട്ടു. നമുക്ക് ഒരുപാട് വര്‍ക്ക് ചെയ്യാന്‍ പറ്റുന്നൊരു ഏരിയ ആണെന്ന് തോന്നി. ഇതുവരെ കാണിച്ചിട്ടുള്ള പ്രണയങ്ങളെല്ലാം ഇരുപത്തിയഞ്ച് വയസുള്ള ആണ്‍കുട്ടികളുടെയും പതിനെട്ടിനും ഇരുപതിനുമിടയിലുള്ള പെണ്കുട്ടിയുടെയുമാണ്