ശില്പ ഷെട്ടിയും രാജ്‌കുന്ദ്രയും വിവാഹമോചിതരായി? ചർച്ചയായി കുന്ദ്രയുടെ വാക്കുകൾ

നീലച്ചിത്ര നിർമ്മാണ കേസിൽ അറസ്റ്റിലായ വ്യക്തിയാണ് ബോള്ളിവുഡ് നടി ശില്പ ഷെട്ടിയുട ഭാര്തജാവ രാജ് കുന്ദ്ര. വിവാദം നിറഞ്ഞ രാജ്കു ന്ദ്രയുടെ ജീവിതത്തിൽ കേസും കാര്യങ്ങളും ഉണ്ടായിട്ടും  കൂടെ നിന്നയാളാണ് ശില്പ ഷെട്ടി .എന്നാൽ ഇപ്പോൾ   14 വർഷത്തെ ദാമ്പത്യ ജീവിതത്തിനൊടുവിൽ നടി ശില്പ ഷെട്ടിയും ഭർത്താവ് രാജ് കുന്ദ്രയും  പിരിയുന്നുവെന്നു റിപ്പോർറ്റുകളാണ് പുറത്തുവരുന്നത്. കുന്ദ്രയുടെ ജീവിതകഥ പറയുന്ന ചിത്രമായ UT 69 ഇറങ്ങാൻ പോകുന്ന വേളയിലാണ് ഞെട്ടിക്കുന്ന തരത്തിൽ ഇത്തരമൊരു റിപ്പോർട്ട് പുറത്തുവരുന്നത്. ഇത്മായി ബന്ധപ്പെട്ട രാജ് കുന്ദ്ര സമൂഹ മാധ്യമായ എക്സിൽ ഒരു പോസ്റ്റും ഷെയർ ചെയ്‌തിട്ടുണ്ട്.  ഷില്പ ഷെട്ടിയുടെ പേര് പറഞ്ഞിട്ടില്ല എങ്കിലും, ഉള്ളടക്കം പിരിയുന്ന ഈന്നർത്ഥം വരുന്ന ഒന്നാണ് . ‘ഞങ്ങൾ പിരിഞ്ഞു. പ്രയാസകരമായ ഈ ഘട്ടത്തിൽ ഞങ്ങൾക്ക് സമയം അനുവദിക്കണം’ എന്നാണ് കുന്ദ്ര ട്വീറ്റ് ചെയ്തത്. ഹൃദയഭേദകം എന്നതിന്റെ ഒരു ഇമോജിയും ഈപോസ്റ്റിലുണ്ട്. എന്നാലിത് വരാനിരിക്കുന്ന ചിത്രത്തിന്റെ പബ്ലിസിറ്റിയുടെ ഭാഗമായി ഇറക്കുന്നതാണെന്നാണ് ഒരു വിഭാഗം സോഷ്യൽ മീഡിയ ഉപയോക്താക്കൾക്ക് പറയാനുള്ളത്. UT 69 എന്ന സിനിമയുടെ റിലീസിലേക്ക് കൂടുതൽ ശ്രദ്ധ ക്ഷണിക്കാനുള്ള ശ്രമം എന്നാണ് അവർ ഇതിനെ വിളിക്കാൻ ആഗ്രഹിക്കുന്നത്. യൂടി 69ന്റെ ട്രൈലെർ ലോഞ്ചിനിടെ രാജ് കുന്ദ്ര പറഞ്ഞ ചില കാര്യങ്ങളും ഈ സംശയത്തിന്റെ ആകാം കൂട്ടുണ്ട്.  ജയിലിൽ വച്ച് തന്നെ ജീവിതം അവസാനിപ്പിക്കാൻ തീരുമാനിച്ചതാണെന്നു ഭാര്യ  ശില്പ ഷെട്ടിയില്ലായിരുന്നുവെങ്കിൽ താനിതൊന്നും  അതിജീവിക്കില്ലായിരുന്നു എന്നും രാജ്‌കുന്ദ്ര പറഞ്ഞു.  ഭാര്യയാണ്  ത്നിക്ക് വിശ്വാസവും പ്രതീക്ഷയും നൽകിയത് ഭാര്യയാണ് തന്റെ ലോകമെന്നു  രാജ് കുന്ദ്ര പറഞ്ഞു.      അതേസമയം  തന്റെ സ്വന്തം ജീവിതം സിനിമായാക്കുന്നത് രാജ്‌കുന്ദ്ര തന്നെയാണ്. ജയിലിലെ രണ്ട് മാസത്തെ ജീവിതമാണ് യുടി 69 എന്ന സിനിമയിലൂടെ പറയുന്നത്. രാജ് കുന്ദ്രയായി തന്നെയാണ് അദ്ദേഹം ചിത്രത്തിൽ വേഷമിടുന്നത്. ആക്ഷേപഹാസ്യത്തിലൂടെയാണ് സിനിമയുടെ അവതരണം.ആർതർ റോഡ് ജയിൽ ജീവിതം അതുപോലെ തന്നെ സിനിമയിലൂടെ പറയാൻ ശ്രമിക്കുകയാണ് രാജ് കുന്ദ്ര. ജീവിതത്തിലെ ഏറ്റവും ദുഷ്കരമായ കാലഘട്ടമാണ് പച്ചയായി ആവിഷ്കരിച്ചിരിക്കുന്നതെന്നും കുന്ദ്ര പറയുന്നു. ഷാനവാസ് അലിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. രാജ് കുന്ദ്രയാണ് കഥയൊരുക്കിയിരിക്കുന്നത്. തിരക്കഥയൊരുക്കിയിരിക്കുന്നത് വിക്രം ഭാട്ടിയാണ്.അശ്ലീലച്ചിത്രം നിർമ്മിച്ച് ആപ്പുകളിലൂടെ പ്രചരിപ്പിച്ച കേസിൽ 2021ലാണ്  രാജ് കുന്ദ്ര അറസ്റ്റിലാകുന്നത്. ജൂലൈ 19 മുതൽ 63 ദിവസം രാജ് കുന്ദ്ര ജയിലിൽ കഴിഞ്ഞിരുന്നു.

ഈ കാലയളവിലെ കഥയാകും ചിത്രം പറയുക. രാജ് കുന്ദ്രയ്‌ക്കെതിരെ കേസ് വന്നതിന് പിന്നാലെ ശിൽപ്പ ഷെട്ടിയുമായി വേർ പിരിയുമെന്ന തരത്തിൽ വാർത്തകൾ വന്നിരുന്നു. എന്നാൽ ജയിൽവാസം കഴിഞ്ഞ് പുറത്തിറങ്ങിയ രാജ് കുന്ദ്രയ്‌ക്കൊപ്പം സന്തോഷകരമായ ജീവിതം നയിക്കുകയായിരുന്നു ശില്പ . കേസിൽ ജാമ്യം ലഭിച്ചശേഷം പൊതുവേദികളിൽ രാജ് കുന്ദ്ര അധികം സജീവമായിരുന്നില്ല. മുഖം വരെ മൂടുന്ന തരത്തിലുള്ള വസ്ത്രം ധരിച്ച് പ്രത്യക്ഷപ്പെട്ട രാജ് കുന്ദ്രയ്ക്കെതിരെ ട്രോളുകളും എത്തിയിരുന്നു.  ഇപ്പോഴിതാ ഇതാദ്യമായി തന്റെ മാസ്‌ക് അഴിച്ച് മാദ്ധ്യമങ്ങൾക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. സ്വന്തം ജീവതത്തെ ആസ്പദമാക്കി യുടി 69 എന്ന സിനിമയുടെ ട്രെയ്‌ലർ ലോഞ്ചിനിടെയാണിത്. ജയിലിൽ നിന്നും ഇറങ്ങിയ ശേഷം തനിക്ക് നേരിട്ട മാദ്ധ്യമ വിചാരണ കൊണ്ടാണ് മുഖം മാസ്‌ക് കൊണ്ട് മറക്കാൻ തീരുമാനം എടുത്തതെന്ന് രാജ് കുന്ദ്ര വ്യക്തമാക്കിയിരുന്നു.ഇനി മുതൽ മാസ്‌ക് ഇല്ലാതെയും തന്നെ കാണാൻ സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.ത്ന്നെ എന്തുവേണമെങ്കിലും പറഞ്ഞോളൂ, പക്ഷേ  ഭാര്യയേയും മക്കളേയും വെറുതെ വിടണം എന്നും  രാജ്‌കുന്ദ്ര പറയുന്നുണ്ട്.