തനിക്ക് തനൂജയെ ഇഷ്ട്ടപെടാൻ കാരണങ്ങൾ ഉണ്ട്! വിവാഹ നിശ്ചയത്തിന് മാധ്യമങ്ങളെ വിളിച്ചില്ല , വെളിപ്പെടുത്തലുമായി ഷൈൻ

Follow Us :

സിനിമയിൽ കമലിന്റെ  അസിസ്റ്റന്റ് ഡയറക്ടറായി ക്യാമറയ്ക്ക് പിന്നിൽ നിന്നുകൊണ്ട് സിനിമയിലേക്ക് എത്തിയ നടനാണ്  ഷൈൻ ടോം ചാക്കോ,  പിന്നീട് മലയാള സിനിമയിലെ തന്നെ   മുൻനിര താരങ്ങളിൽ ഒരാൾ ആയി  നടൻ മാറി . ഇപ്പോഴിതാ  കരിയറിലെ തിരക്കുകൾക്കിടെ വിവാഹ ജീവിതത്തിലേക്ക് കടക്കുകയാണ് ഷൈൻ ടോം ചാക്കോ. ഈയടുത്തിടെയാണ് ഷൈനിന്റെ വിവാഹ നിശ്ചയം കഴിഞ്ഞത്. തനൂജ എന്നാണ് ഷൈനിന്റെ കാമുകിയുടെ പേര്. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ഒക്കെ  സാന്നിധ്യത്തിൽ വെച്ച്  ലളിതമായാ രീതിയിലായിരുന്നു വിവാഹ നിശ്ചയ ച‌ടങ്ങ് നടന്നത്. തനൂജയെക്കുറിച്ച് സംസാരിക്കുകയാണിപ്പോൾ ഷൈൻ ടോം ചാക്കോ. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ  പ്രണയത്തെക്കുറിച്ചും തനൂജയിൽ ഇഷ്ടപ്പെട്ട കാര്യങ്ങളെക്കുറിച്ചുമൊക്കെ  ഷെെൻ ടോം ചാക്കോ  മനസ് തുറക്കുന്നുണ്ട്. താരത്തിന്റെ   വിവാഹനിശ്ചയത്തിന് മാധ്യമങ്ങളെ വിളിച്ചിരുന്നില്ല. അതിന്റെ കാരണത്തെക്കുറിച്ചും  ഷൈൻ ടോം ചാക്കോ സംസാരിച്ചു.

വിവാഹ നിശ്ചയത്തിനൊന്നും അങ്ങനെ ആളെ വിളിക്കേണ്ടതില്ല എന്നും  പ്രത്യേകിച്ച് തന്റെ  രണ്ടാമത്തെ കല്യാണമാണ് എന്നും ഷൈൻ പറയുന്നുണ്ട്. ആദ്യമായിട്ടാകുമ്പോഴാണ് കുറേ പേരുടെ ആവശ്യവും ടെൻഷനുമെല്ലാമുള്ളത്. വിവാഹ ചടങ്ങുകൾക്കോ അല്ലെങ്കിൽ നിശ്ചയച്ചടങ്ങുകൾക്കോ ഒന്നുമല്ല  അതിന് ശേഷമുള്ള കാര്യങ്ങൾ‌ക്കാണ് ഇപ്പോൾ സീരിയസ്നെസ് എന്നും ബൈബിൾ വാചകം ഉദ്ധരിച്ചു കൊണ്ട് ഷൈൻ പറയുന്നു. ആണും പെണ്ണും ഒരുമിച്ച് നടക്കുന്നതിനെക്കുറിച്ച് ബൈബിളിൽ പറയുന്നുണ്ട്. മനുഷ്യൻ ഏകനായിരിക്കുന്നത് നല്ലതല്ലെന്ന് കണ്ട് കർത്താവ് അവനൊരും ഇണയെയും തുണയെയും കൊടുത്തു എന്നാണ് ബൈബിളിൽ പറയുന്നതെന്നും ഷൈൻ ‌‌ടോം ചൂണ്ടിക്കാട്ടി.  ജീവിതപങ്കാളിയായി തനൂജ മതി എന്ന്    തീരുമാനിച്ചതിനെ കുറിച്ചും   ഷൈൻ  ടോം  പറയുന്നുണ്ട് , നടൻ  തന്റെ സ്വാഭാവികമായ ശൈലിയിലാണ് ഇതിനൊക്കെ മറുപടി നൽകുന്നത്.  അതങ്ങനെ സംഭവിച്ചതാണ് എന്നും  ജനിക്കുന്നതും മരിക്കുന്നതുമൊന്നും നമ്മൾ തീരുമാനിക്കുന്നതല്ലല്ലോഎന്നും  പ്രേമിച്ച് നടന്നിട്ടില്ല. ചില സമയത്ത് ചില ചിന്തകൾ കൂടി വരുമ്പോൾ അങ്ങനെയായി പോകുന്നതാണ് എന്ന് ഷൈൻ പറയുന്നു .

ഒപ്പം  റൊമാൻസ് അല്ല ഇമോഷണലിയുള്ള അറ്റാച്ച്മെന്റാണ് ഉണ്ടാകുന്നത് എന്നും  ആണുങ്ങൾക്ക് സെന്റിമെന്റ്സിൽ നിന്നാണ് പ്രേമം വരുക, എന്നും  ഭയങ്കര സന്തോഷത്തിൽ  നിന്ന് വരില്ല എന്നും ഷൈൻ പറയുന്നു. എന്നാൽ  പെൺകുട്ടികൾക്ക് പ്രേമ  സാവധാനമേ  വരൂ. പക്ഷെ അത് പോകില്ല, ആണുങ്ങൾക്ക് പെട്ടെന്ന് വന്ന് പെട്ടെന്ന് പോകുമെന്നും ഷൈൻ ടോം ചാക്കോ പറയുന്നു. തനൂജയെക്കുറിച്ച് പറയുമ്പോൾ  തനൂജ സിനിമ കാണുന്നുണ്ടോ എന്ന് തന്നെ താൻ ചോദിച്ചിട്ടില്ലഎന്നും അങ്ങനെ ചോദിക്കുമ്പോൾ മറുപടിയായി  ഇല്ലെന്ന് പറഞ്ഞാൽ കഴിഞ്ഞില്ലേ എന്നും ഷൈൻ പറയുന്നു. തനൂജജക്ക് താൻ അഭിനയിച്ച  പടം ഇഷ്‌‌‌ടമാണെന്നൊന്നും പറഞ്ഞിട്ടില്ല. പടം കണ്ട് ഇഷ്‌ടപ്പെട്ടതാകാൻ വഴിയില്ലെന്ന് ഷൈൻ പറയുന്നു. തനൂജയിൽതാൻ  ഇഷ്ടപ്പെട്ട ക്വാളിറ്റി എന്തെന്ന ചോദ്യച്ചാൽ ഇതുവരെയും  തനൂജ തന്നോട്  ഇഷ്ടമാണെന്ന് പറഞ്ഞിട്ടില്ല. അത് തന്നെയായിരിക്കും  ആ  ക്വാളിറ്റി എന്ന് ഷൈൻ പറയുന്നു , ഇഷ്ടമാണെന്ന് താനാണ്  പറഞ്ഞത്. തനൂജ  സ്വാതന്ത്ര്യത്തിന് വേണ്ടിയാണ് വീട് വിട്ട് വന്ന് താമസിക്കുന്നത്. അതിനിടയിൽ ഒരിക്കലും ലോക്ക് ആകാൻ ശ്രമിക്കില്ല. പക്ഷെ തനിക്ക് ലോക്ക് ആകാനുള്ള സമയം അതിക്രമിച്ച് പോയിക്കൊണ്ടിരുന്നത് കൊണ്ടും വീട്ടിൽ നിന്ന് വിവാഹിതിനായുള്ള  പ്രഷർ ഉള്ളത് കൊണ്ടും സംഭവിച്ചത് ,  ഇതുവരെ തനൂജ തന്നെ  ബുദ്ധിമുട്ടിച്ചിട്ടില്ല എന്നും നടൻ പറയുന്നു . വഴക്കുണ്ടാകാനുള്ള സ്പേസ് തരാറുണ്ട്, നന്നായി ക്ഷമിച്ച് നിൽക്കും. തനിക്ക് ക്ഷമയില്ലെന്നും ഷൈൻ ടോം ചാക്കോ വ്യക്തമാക്കി. തനൂജയ്ക്ക് കൊടുത്ത സമ്മാനം എന്തെന്ന ചോദ്യത്തിന് വഴക്ക് എന്നാണ് ഷൈൻ മറുപടി നൽകിയത്.  വഴക്ക് വരുമ്പോഴാണ് റിലേഷൻ നന്നാവുകഎന്നും  ദേഷ്യം വരുന്ന സമയത്ത് അത് പ്രകടിപ്പിച്ച് കഴിഞ്ഞാൽ അത് നല്ലതാണെന്നും  ഷൈൻ ടോം ചാക്കോപറയുന്നുണ്ട്