സിനിമ ഒരു ഭാരമായിരുന്നെങ്കിൽ എവിടെങ്കിലും ഇറക്കി വെക്കില്ലേ! ഇതൊരു സുഖമാണ്; താൻ ഒരിക്കലും ഒരു മെഗാസ്റ്റാർ ആണെന്ന് പറഞ്ഞു നടന്നട്ടില്ലാ; മമ്മൂട്ടി

മിഥുന്‍ മാനുവല്‍ തോമാസ് സംവിധാനം ചെയ്ത  ‘അ ബ്രഹാം ഓസ്ലര്‍’ എന്നചിത്രമാണ്   ഇപ്പോള്‍ സിനിമാലോകത്തെ പുതിയ ചർച്ച. ജയറാമിന്റെ തിരിച്ചുവരവ് അടയാളപ്പെടുത്തിയ ചിത്രത്തിന് മമ്മൂട്ടിയുടെ അതിഥി വേഷവും ഗുണം ചെയ്തു.   ഓസ്ലറിന്  റിലീസ് ദിവസം…

മിഥുന്‍ മാനുവല്‍ തോമാസ് സംവിധാനം ചെയ്ത  ‘അ ബ്രഹാം ഓസ്ലര്‍’ എന്നചിത്രമാണ്   ഇപ്പോള്‍ സിനിമാലോകത്തെ പുതിയ ചർച്ച. ജയറാമിന്റെ തിരിച്ചുവരവ് അടയാളപ്പെടുത്തിയ ചിത്രത്തിന് മമ്മൂട്ടിയുടെ അതിഥി വേഷവും ഗുണം ചെയ്തു.   ഓസ്ലറിന്  റിലീസ് ദിവസം തന്നെ 150ല്‍ പരം അധിക ഷോകള്‍ ഉണ്ടായി. ചിത്രത്തിലെ  കാമിയോ റോൾ എന്ത് കൊണ്ട് മമ്മൂട്ടി ഏറ്റെടുത്തു ചെയ്തു എന്നൊരു ചോദ്യം പ്രേക്ഷകരടക്കം ചോദിക്കുന്നുണ്ട്.ഇപ്പോൾ  എന്തുകൊണ്ടാണ് ഈ കഥാപാത്രം  തിരഞ്ഞെടുത്തതെന്ന് നടൻ മമ്മൂട്ടി തന്നെ പറയുന്നു, ജയറാം അഭിനയിച്ചത് കൊണ്ട് ജയറാമിന് വേണ്ടി ആണോ ഈ സിനിമയിൽ വന്നതെന്ന ചോദ്യത്തിനാണ് മമ്മൂട്ടി ഇങ്ങനൊരു     മറുപടി പറയുന്നത്. മിഥുൻ മാനുവൽ തോമസ് കഥ പറഞ്ഞപ്പോൾ തന്നെ ഈ കഥാപാത്രം ചെയ്യണമെന്ന് തീരുമാനിച്ചിരുന്നു  .  അങ്ങനെ തന്നെയാണ്  തന്റെ എല്ലാ സിനിമകളു൦  മമ്മൂട്ടി പറയുന്നു .  ചില സമയത്ത് നമ്മുടെ തീരുമാനങ്ങൾ ശരിയാകാറില്ലെന്ന്  അദ്ദേഹം കൂട്ടിച്ചേർത്തു.  ആദ്യം സിനിമയുടെ ഔട്‍ലൈൻ പറഞ്ഞപ്പോൾ താൻ  ചോദിച്ചു  ഈ കഥാപത്രം താൻ  അഭിനയിച്ചാൽ എങ്ങനെ ഇരിക്കുമെന്ന്  കുറെ കഴിഞ്ഞാണ്  ഇതിലൊരു തീരുമാനം ആയത്  മമ്മൂട്ടി വ്യക്തമാക്കി.  സിനിയിലെ ഡയലോഗുകൾ ഒക്കെ എങ്ങനെയൊക്കെയോ സംഭവിക്കുന്നതാണ്. കഥാപത്രമാകുമ്പോൾ അത്  തനിയെ സംഭവിച്ചോളും.ബ്ലഡി റൊമാന്റിക്,ഡെവിൾസ് ഓൾട്ടർനേറ്റിവ്.തുടങ്ങിയ വാക്കുകൾ ഒക്കെ പുതിയതാണ്.

ഇത് രണ്ടും താൻ  വളരെ ആസ്വദിച്ച് പറഞ്ഞതാണ് .”   ഓപ്പണ് ജയറാം തന്നെ കൂട്ടത്തെ ഒരുപാട്  സിനിമകൾ ചെയ്തിരുന്നുവെന്നും മമ്മൂട്ടി തമാശയായി പറയുന്നുണ്ട്.  നാൽപത്തി രണ്ട് വർഷമായി സിനിമയിൽ. ഇതൊരു ഭാരമായിരുന്നുവെങ്കിൽ എവിടെയെങ്കിലും ഇറക്കിവയ്ക്കില്ലേ. ഈ ഭാരം ചുമക്കുന്ന സുഖമാണ് . സൂപ്പർ സ്റ്റാറുകൾക്ക് ഈ വേഷമേ ചെയ്യാവൂ എന്നൊന്നില്ലല്ലോ. ഓരോരുത്തർക്കും അവരവരുടെ താല്പര്യം കാണില്ലേ എന്നും  താൻ  ഈ മെ​ഗാസ്റ്റാർ എന്ന് പറഞ്ഞ് നടക്കുന്ന ആളുമല്ല എന്നും നടൻ പറയുന്നു ,തനിക്ക്  കഥാപാത്രങ്ങളോടുള്ള ആർത്തി   ഇതുവരെയും  അവസാനിച്ചിട്ടില്ല . ഒപ്പം  കാതൽ പോലുള്ള സിനിമയിൽ അഭിനയിക്കുന്നതിന് മുൻപ്  പേരൻപ് എന്ന സിനിമയിലെ തന്റെ  കഥാപാത്രം  അവസാന രം​ഗത്ത് വിവാഹം കഴിക്കുന്നത് ആരെയാണ് എന്ന് നിങ്ങൾ ഓർത്ത് നോക്കിയിട്ടുണ്ടോ എന്നും  കാതലിന് മുൻപത്തെ കഥാപാത്രങ്ങളും അങ്ങനെയാണ്. താൻ  നടനാകാൻ ആ​ഗ്രഹിച്ച ആളാണ്. ഇപ്പോഴും ആ ആ​ഗ്രഹം കൊണ്ടുനടക്കുന്ന ആളാണ്. ഇതുവരെ പൂർത്തിയായിട്ടില്ലന്നെ ഉള്ളൂ”, എന്നാണ് മമ്മൂട്ടി പറഞ്ഞത്.

അതേസമയം മമ്മൂക്ക ആ കഥാപാത്രം ചെയ്യുമെന്ന് മിഥുൻ വന്ന് പറഞ്ഞപ്പോൾ സത്യം പറഞ്ഞാൽ എനിക്ക് വിശ്വസിക്കാൻ പറ്റിയില്ല. എബ്രഹാം ഓസ്‍ലർ എന്ന ടൈറ്റിൽ കഥാപാത്രം ചെയ്യുന്നത് ഞാനാണ്. ആ സിനിമയിൽ മമ്മൂക്ക അഭിനയിക്കാൻ കാണിച്ച മനസൊന്ന് വേറെയാണ്. ആ കഥാപാത്രം ചെയ്യാൻ സമ്മതിച്ചത് എനിക്ക് വേണ്ടി തന്നെയാണ്”, എന്നാണ് ജയറാം പറയുന്നത്.