ഷൈന്‍ ടോം ചാക്കോയെ വിമാനത്തില്‍ നിന്നും പുറത്താക്കി!!! കോക്പിറ്റില്‍ അതിക്രമിച്ച് കയറാന്‍ ശ്രമിച്ചു

വിമാനത്തിന്റെ കോക്പിറ്റില്‍ അതിക്രമിച്ച് കയറാന്‍ ശ്രമിച്ച നടന്‍ ഷൈന്‍ ടോം ചാക്കോ. നടനെ എയര്‍ലൈന്‍സ് അധികൃതര്‍ പുറത്താക്കി. ദുബായ് വിമാനത്താവളത്തില്‍ വച്ചായിരുന്നു സംഭവം. ഷൈന്‍ ടോം ചാക്കോ പുതിയ ചിത്രം ഭാരത സര്‍ക്കസിന്റെ പ്രമോഷനായിട്ട് ദുബായില്‍ എത്തിയതായിരുന്നു.

പ്രമോഷന്‍ ഇവന്റിന് ശേഷം കേരളത്തിലേക്ക് തിരിച്ചു വരുന്നതിനിടെയാണ് നടന്‍ യാത്ര ചെയ്യുന്ന വിമാനത്തിന്റെ കോക്പിറ്റിലേക്ക് കയറാന്‍ ശ്രമിച്ചത്. നടന്റെ അസ്വാഭാവിക പെരുമാറ്റം ശ്രദ്ധിച്ച അധികൃതര്‍ അദ്ദേഹത്തെ വിമാനത്തില്‍ നിന്നു പുറത്താക്കി.

അതേസമയം, നടനോടൊപ്പം പ്രമോഷനെത്തിയ സിനിമയുടെ മറ്റ് അണിയറ പ്രവര്‍ത്തകര്‍ അതേ വിമാനത്തില്‍ തന്നെ നാട്ടിലേക്ക് തിരിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍.

സോഹന്‍സീനു ലാല്‍ ഷൈന്‍ ടോം ചാക്കോ, എം.എ. നിഷാദ്, ബിനു പപ്പു എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സംവിധാനം ചെയ്ത ചിത്രമാണ് ഭാരത സര്‍ക്കസ്. ഡിസംബര്‍ ഒന്‍പതിനാണ് ചിത്രം തിയറ്ററുകളിലെത്തിയത്. തിയ്യറ്ററില്‍ മികച്ച പ്രതികരണമാണ് ചിത്രം നേടുന്നത്.

Anu B