സലാര്‍ 2ല്‍ വില്ലനായി ഷൈന്‍ ടോം ചാക്കോ!!

Follow Us :

കെജിഎഫ് സീരിസുകളൊരുക്കിയ ഹിറ്റ് മേക്കര്‍ പ്രശാന്ത് നീലിന്റെ പുതിയ ചിത്രം സലാര്‍ 2വില്‍ പ്രഭാസും ഷൈന്‍ ടോം ചാക്കോയും പ്രധാന വേഷങ്ങളില്‍ എത്തുന്നു. 500 കോടി ബഡ്ജറ്റില്‍ ഒരുങ്ങുന്ന ജൂനിയര്‍ എന്‍ടിആര്‍ ചിത്രം ദേവരയിലും ഷൈന്‍ ടോം ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. പ്രശാന്ത് നീലിന്റെ സിനിമയോടെ ഷൈന്‍ ടോം പാന്‍ ഇന്ത്യന്‍ താരമായി മാറും എന്നാണ് ആരാധകലോകത്തിന്റെ പ്രതീക്ഷ.

പ്രഭാസും പ്രശാന്ത് നീലും ആദ്യമായി ഒന്നിച്ച സലാര്‍ പാര്‍ട്ട് വണ്‍ സീരീസിന്റെ വന്‍ വിജയത്തിന് പിന്നാലെ ആരാധകലോകം കാത്തിരിക്കുകയായിരുന്നു സലാര്‍ 2വിനായി. ഷൈന്‍ ടോം ചാക്കോ വില്ലനായിട്ടാണ് ചിത്രത്തിലെത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ആരാധകപ്രതീക്ഷ നിലനിര്‍ത്തുന്ന സംവിധായകനില്‍ നിന്നും’സലാര്‍ 2′ ഒരു അവിസ്മരണീയമായ അനുഭവമാകുമെന്നാണ് ആരാധകലോകം പ്രതീക്ഷിയ്ക്കുന്നത്. വലിയ താരനിര ഒന്നിക്കുന്ന ചിത്രം മികച്ച സിനിമാറ്റിക് അനുഭവം തന്നെ ആരാധകര്‍ക്ക് സമ്മാനിക്കും. ‘സലാര്‍ 2’ ടീമില്‍ നിന്നുള്ള കൂടുതല്‍ അപ്ഡേറ്റുകള്‍ക്കും ടീസറുകള്‍ക്കുമായി ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്, ഈ ഇതിഹാസ കഥ എങ്ങനെ വികസിക്കുമെന്ന് കാണാന്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.