ഷിയാസ് കരീം പങ്കുവെച്ച പുതിയ വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു

ഫ്ളവേഴ്സിൽ സംപ്രേക്ഷണം ചെയ്യുന്ന സ്റ്റാർ മാജിക്കിൽ കൂടി നിരവധി ആരാധകരെ സ്വന്തമാക്കിയ താരമാണ് ഷിയാസ് കരീം. ബിഗ് ബോസ് മത്സരാർത്ഥി കൂടിയായ ഷിയാസ് ചുരുങ്ങിയ സമയം കൊണ്ടാണ് ആരാധകരെ സ്വന്തമാക്കിയത്. നിരവധി പരിപാടികളുടെ ഭാഗമാകാനും താരത്തിന് ഇതിനോടകം അവസരം ലഭിച്ചിരുന്നു. സ്റ്റാർ മാജിക്കിലെ പ്രകടനം ഷിയാസിന് കുറച്ചൊന്നും അല്ല ആരാധകരെ നേടി കൊടുത്തത്. എന്നാൽ കുറച്ച് ദിവസങ്ങൾക്ക് മുൻപ് ആണ് ഷിയാസ് കരീമിനെതിരെ പീഡന പരാതി ആരോപിച്ച് കൊണ്ട് ഒരു യുവതി രംഗത്ത് വരുന്നത്. ഷിയാസിന്റെ വിവാഹ നിശ്ചയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടതിന് തൊട്ട് പിന്നാലെയാണ് ഷിയാസിനെതിരെയുള്ള പീ,ഡ ന പരാതിയും ഉയർന്നത്.

എന്നാൽ ദുബായ് ആയിരുന്ന ഷിയാസ് നാട്ടിലെത്താൻ വേണ്ടി കാത്തിരിക്കുകയായിരുന്നു കാസർഗോഡ് പോലീസ്. കഴിഞ്ഞ ദിവസം ചെന്നൈ വിമാനത്താവളത്തിൽ എത്തിയ ഷിയാസിനെ പോലീസ് തടയുകയും ഉടൻ തന്നെ പോലീസ് സ്റ്റേഷനിൽ വിവരം അറിയിക്കുകയും ആയിരുന്നു. ലൂക്ക് ഔട്ട് നോട്ടീസ് ഷിയാസിന്റെ പേരിൽ കൊടുത്തിരുന്നു.  ഇത് വെച്ചാണ് എയർപോർട്ടിൽ വെച്ച് ഷിയാസ് പിടിക്കപ്പെടുന്നത്. എന്നാൽ ചാന്ദര പോലീസ് ഷിയാസിനെ ഏറ്റു വാങ്ങാൻ പുറപ്പെട്ടു എങ്കിലും കോടതി ഷിയാസിന് ഇടക്കാല ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് വരുകയായിരുന്നു. പോലീസ് കസ്റ്റഡിയിൽ ആയതോടെ ഷിയാസിന്റെ വസ്തു വഹകൾ എല്ലാം പോലീസ് പിടിച്ച്  വെയ്ക്കുകയും ചെയ്തിരുന്നു.

എന്നാൽ ജാമ്യം അനുവദിച്ചതോടെ ഫോൺ ഉൾപ്പെടെയുള്ള സാധനങ്ങൾ ഷിയാസിന് തിരികെ ലഭിക്കുകയും ചെയ്തിരുന്നു. ഇതോടെ ഷിയാസ് പങ്കുവെച്ച ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആരാധകരുടെ ശ്രദ്ധ നേടുന്നത്. സ്ത്രീകള്‍ക്ക് വേണ്ടി നിയമം സംസാരിക്കുന്നു, എന്നാല്‍ ഒരു പുരുഷന് വേണ്ടി സംസാരിക്കുന്നില്ല എന്നും ഒരു പരാതിയുമായി സ്ത്രീ മുന്നോട്ട് വന്നാല്‍ എല്ലാവരും ആ പുരുനെ മാത്രമേ കുറ്റപ്പെടുത്തുകയുള്ളൂ എന്ന് സാധിക പറയുന്ന വീഡിയോയാണ് ഷിയാസ് പങ്കുവെച്ചിരിക്കുന്നത്. തനിക് പറയാനുള്ളതും ഇത് തന്നെയാണ് എന്ന് ഷിയാസ് പറയാതെ പറയുകയാണ് ഈ വിഡിയോയിൽ കൂടി.