Categories: Film News

വാലന്റൈന്‍സ് ദിനത്തില്‍ പ്രിയതമയ്‌ക്കൊപ്പമുള്ള ചിത്രം പങ്കിടാതെ ഷിയാസ്!!! ബന്ധം പിരിഞ്ഞോ എന്ന് ആരാധകര്‍

ബിഗ് ബോസ് മലയാളം സീസണ്‍ ഒന്നിലെ മത്സരാര്‍ത്ഥിയായെത്തി ആരാധകരെ സ്വന്തമാക്കിയ താരമാണ് ഷിയാസ് കരീം. നിരവധി ആരാധകരെയാണ് ഷോയിലൂടെ താരം സ്വന്തമാക്കിയത്. ഷോയ്ക്ക് ശേഷം താരം ടെലിവിഷന്‍ ഷോയില്‍ സജീവമാണ്. പ്രശസ്തിയിലെത്തി നില്‍ക്കുന്നതിനിടെയാണ് താരം വിവാദത്തില്‍പ്പെട്ടത്.

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്നാണ് താരത്തിനെതിരെ ഉയര്‍ന്ന ആരോപണം. ജിം ട്രെയിനറായ താരത്തിന്റെ സുഹൃത്താണ് ഷിയാസിനെതിരെ ആരോപണവുമായി എത്തിയത്. ആരാധകലോകം ഒന്നടങ്കം ആരോപണത്തില്‍ ഞെട്ടിയിരുന്നു. പിന്നാലെ താരത്തിന്റെ വിവാഹനിശ്ചയവും കഴിഞ്ഞിരുന്നു. അതോടെ ആരോപണങ്ങളെല്ലാം വ്യാജമാണെന്നും താരം വ്യക്തമാക്കിയിരുന്നു.

വിവാദങ്ങള്‍ കെട്ടടങ്ങിയിരിക്കെ പ്രണയദിനവും കടന്നുപോയി. അതേസമയം, ഷിയാസിന്റെ സോഷ്യല്‍മീഡിയ പോസ്റ്റുകളെ കുറിച്ചാണ് ആരാധകര്‍ ചര്‍ച്ചയാക്കുന്നത്. ഷിയാസിന്റെ പ്രൊഫൈലിലൊന്നും പ്രതിശ്രുത വധുവിന്റെ ചിത്രങ്ങളില്ലെന്നാണ് ആരാധകര്‍ ചൂണ്ടിക്കാട്ടുന്നത്.

വിവാഹനിശ്ചയത്തിന് ശേഷമെത്തിയ ആദ്യ പ്രണയദിനമായിട്ടും തന്റെ പ്രിയതമയൊടൊപ്പമുള്ള ചിത്രം കാണുന്നില്ല. മുന്‍പ് രണ്ടാളും ഒന്നിച്ചുള്ള ചിത്രങ്ങള്‍ സോഷ്യലിടത്ത് പങ്കുവച്ചിരുന്നു. ഇരുവരും പിരിഞ്ഞെന്ന സംശയമാണ് ആരാധകര്‍ക്കുള്ളത്. പ്രണയദിനത്തില്‍ പോലും പങ്കാളിയെ പറ്റി പറയാനോ ഫോട്ടോ പങ്കുവെക്കാനോ ശ്രമിക്കാത്തതും പഴയ ചിത്രങ്ങള്‍ ഒഴിവാക്കിയതിന് പിന്നിലും എന്തോ ഉണ്ടെന്നാണ് ആരാധകരുടെ കണ്ടെത്തല്‍.

അതേസമയം, താരം വാലന്റൈന്‍സ് ഡേ ആശംസകള്‍ അറിയിച്ചിട്ടുണ്ട്. ‘എല്ലാവര്‍ക്കും വാലന്റന്‍സ് ഡേയുടെ ആശംസകള്‍ അറിയിക്കുന്നു’ എന്ന് പറഞ്ഞ് ഒരു കാറിനുള്ളില്‍ ഇരിക്കുന്ന സെല്‍ഫിയാണ് താരം പങ്കിട്ടിരിക്കുന്നത്. ഐഫോണ്‍ മടിയില്‍ വച്ച് കാറിന്റെ ഉള്‍വശം കാണിക്കുന്ന തരത്തിലുള്ളതാണ് ചിത്രം.

ഷിയാസിനെ വിമര്‍ശിച്ചും കളിയാക്കിയും നിരവധി കമന്റുകളാണ് ചിത്രത്തിന് താഴെ നിറയുന്നത്. ാലന്റൈന്‍സ് ദിനത്തില്‍ കാറും ഫോണും മാത്രമേയുള്ളോ? കല്യാണം കഴിക്കാന്‍ പോകുന്ന പെണ്‍കുട്ടി എവിടെ.., ഐ ഫോണ്‍ കണ്ടു. അതുപോലെ ഓഡി കാറും കണ്ടു. ബ്രോ ഉദ്ദേശിച്ചത് ഇത് രണ്ടും കാണിക്കണമെന്ന് തന്നെയല്ലേ, അത് വ്യക്തമായി എന്നൊക്കെയാണ് ആരാധകര്‍ ചോദിക്കുന്നത്.

Anu