അറസ്റ്റിലായ ഷിയാസ് എങ്ങനെയാണു സോഷ്യൽ മീഡിയ യൂസ് ചെയ്യുന്നത്, സോഷ്യൽ മീഡിയയിൽ ചോദ്യങ്ങൾ

ഫ്ളവേഴ്സിൽ സംപ്രേക്ഷണം ചെയ്യുന്ന സ്റ്റാർ മാജിക്കിൽ കൂടി നിരവധി ആരാധകരെ സ്വന്തമാക്കിയ താരമാണ് ഷിയാസ് കരീം. ബിഗ് ബോസ് മത്സരാർത്ഥി കൂടിയായ ഷിയാസ് ചുരുങ്ങിയ സമയം കൊണ്ടാണ് ആരാധകരെ സ്വന്തമാക്കിയത്. നിരവധി പരിപാടികളുടെ ഭാഗമാകാനും താരത്തിന് ഇതിനോടകം അവസരം ലഭിച്ചിരുന്നു. സ്റ്റാർ മാജിക്കിലെ പ്രകടനം ഷിയാസിന് കുറച്ചൊന്നും അല്ല ആരാധകരെ നേടി കൊടുത്തത്. എന്നാൽ കുറച്ച് ദിവസങ്ങൾക്ക് മുൻപ് ആണ് ഷിയാസ് കരീമിനെതിരെ പീഡന പരാതി ആരോപിച്ച് കൊണ്ട് ഒരു യുവതി രംഗത്ത് വരുന്നത്. ഷിയാസിന്റെ വിവാഹ നിശ്ചയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടതിന് തൊട്ട് പിന്നാലെയാണ് ഷിയാസിനെതിരെയുള്ള പീ,ഡ ന പരാതിയും ഉയർന്നത്.

എന്നാൽ  ഇതിനു പിന്നാലെ കഴിഞ്ഞ ദിവസം ഷിയാസ് കരീമിനെ പോലീസ് അറസ്റ്റ് ചെയ്തു എന്ന  വാർത്തകളും പ്രചരിച്ചിരുന്നു. എന്നാൽ ഈ വാർത്തകൾ പ്രചരിക്കുന്ന സമയത്തും ഷിയാസ് സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു. അറസ്റ്റിലായ ആൾ എങ്ങനെയാണു സോഷ്യൽ മീഡിയ ഉപയോഗിക്കുന്നത് എന്ന ചർച്ചകളും പ്രേഷകരുടെ ഇടയിൽ ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ ഷിയാസ് തന്റെ ഭാവി വധുവിനെ കുറിച്ച് പങ്കുവെച്ച ഒരു പോസ്റ്റ് ആണ് ഇപ്പോൾ പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. ഷിയാസ് ‘നീ എന്റേതാണ്, നിന്നെ ഞാന്‍ ഒരുപാട് സ്നേഹിക്കുന്നു’ എന്ന തലക്കെട്ടോടെയാണ് ഷിയാസിനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്.

പുള്ളിക്കാരി കട്ടയ്ക്ക് കൂടെ തന്നെ ഉണ്ടല്ലോ എന്നാണ് ഈ പോസ്റ്റ് കണ്ട ആരാധകർ കമെന്റിട്ടിരിക്കുന്നത്. ഈ കമെന്റിന് ഷിയാസ് മറുപടിയുമായി എത്തുകയും ചെയ്തിരുന്നു. എപ്പോഴും കൂടെ തന്നെ ഉണ്ട് എന്നാണ് ഷിയാസ് ഈ കമെന്റിന് നൽകിയ മറുപടി. ബഷീര്‍ ബഷി, ഐശ്വര്യ രാജീവ്, അനുമോള്‍ തുടങ്ങിയവരെല്ലാം കമന്റുകളുമായിഎത്തിയിട്ടുണ്ട് . കുടുംബം മുഴുവൻ കൂടെ ഉണ്ടല്ലോ, അപ്പോൾ നിങ്ങൾ ധൈര്യായിട്ട് ഇരിക്ക് എന്നാണ് ആരാധകരിൽ പലരും പറയുന്നത്. എന്നാൽ ഷിയാസിനെ വിമർശിച്ച് എത്തുന്നവരുടെ എണ്ണവും കുറവല്ല.