വാലിബനാകുന്ന മോഹൻലാല്‍; മോഹൻലാലിൻറെ എ ഐ ഫോട്ടോകൾ വൈറൽ

ഫിറ്റ്‍നെസിന് വലിയ പ്രാധാന്യം നല്‍കുന്ന താരമായിട്ടാണ് മോഹൻലാലിനെ സമീപകാലത്ത് കാണാനാകുന്നത്.  മോഹൻലാലിന്റെ വര്‍ക്കൗട്ട് ഫോട്ടോകളും വീഡിയോകളും ശ്രദ്ധയാകര്‍ഷിക്കാറുണ്ട്. ഇപ്പോഴിതാ അത്തരത്തില്‍ ഒരു വര്‍ക്കൗട്ട് ഫോട്ടോയാണ് ആരാധകര്‍ ചര്‍ച്ചയാകുന്നത്. മോഹൻലാലിന്റെ രസകരമായ ചില എഐ ഫോട്ടോകളും…

ഫിറ്റ്‍നെസിന് വലിയ പ്രാധാന്യം നല്‍കുന്ന താരമായിട്ടാണ് മോഹൻലാലിനെ സമീപകാലത്ത് കാണാനാകുന്നത്.  മോഹൻലാലിന്റെ വര്‍ക്കൗട്ട് ഫോട്ടോകളും വീഡിയോകളും ശ്രദ്ധയാകര്‍ഷിക്കാറുണ്ട്. ഇപ്പോഴിതാ അത്തരത്തില്‍ ഒരു വര്‍ക്കൗട്ട് ഫോട്ടോയാണ് ആരാധകര്‍ ചര്‍ച്ചയാകുന്നത്. മോഹൻലാലിന്റെ രസകരമായ ചില എഐ ഫോട്ടോകളും സാമൂഹ്യ മാധ്യമങ്ങളില്‍ ആരാധകര്‍ പങ്കുവെച്ചിട്ടുണ്ട്. മോഹൻലാല്‍ നായകനാകുന്ന നേര് എന്ന ചിത്രീകരണം അടുത്തിടെ തിരുവനന്തപുരത്ത് പൂര്‍ത്തിയായിരുന്നു. മോഹൻലാലിന്റേതായി പ്രേക്ഷകര്‍ കാത്തിരിക്കുന്ന ഒരു ചിത്രം മലൈക്കോട്ടൈ വാലിബനാണ്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തിലുള്ള ചിത്രം എന്നതിനാല്‍  പ്രഖ്യാപനം തൊട്ടെ മോഹൻലാലിന്റെ മലൈക്കോട്ടൈ വാലിബനില്‍ വലിയ പ്രതീക്ഷകളാണ് ആരാധകര്‍ക്ക്. ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് മധു നീലകണ്ഠനാണ്. സംഗീതം നിര്‍വഹിക്കുന്നത് പ്രശാന്ത് പിള്ളയാണ്. 2024 ജനുവരി 25ന് ചിത്രം തിയേറ്ററുകളിൽ എത്താൻ ഒരുങ്ങുന്ന ചിത്രത്തിന്റെ ഓരോ അപ്‌ഡേറ്റും ആരാധകരെ ആവേശം കൊള്ളിക്കുന്നതാണ്. വാലിബൻ ഏത് വിഭാഗത്തിൽ ഉൾപ്പെടുന്ന ചിത്രമാണെന്ന് അറിയുന്നതിന് ഒരു സൂചനയ്ക്കായി കാത്തിരിക്കുകയാണ് സിനിമ ആരാധകർ. ആക്ഷൻ ചിത്രമോ അതോ ലിജോയുടെ ഫാന്റസിയാകുമോ എന്നിങ്ങിനെ പല സംശയങ്ങളും അഭ്യുഹങ്ങളും ആരാധകർ പങ്കുവെക്കുന്നുണ്ട്. എന്നാൽ ഇപ്പോൾ മലൈക്കോട്ടൈ വാലിബൻ ഏത് തരത്തിലുള്ള ചിത്രമാണെന്ന് സൂചന നൽകിയിരിക്കുകയാണ് സംവിധായകൻ ടിനു പാപ്പച്ചൻ. ചിത്രത്തിൽ സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ സഹസംവിധായകനായി ടിനു പാപ്പച്ചൻ പ്രവർത്തിച്ചിരുന്നു. ടിനു ഇതിന് മുമ്പ് തന്റെ അഭിമുഖങ്ങളിലൂടെ വാലിബനെ കുറിച്ച് ചില സൂചനകൾ നൽകിയിരുന്നു. ഇപ്പോൾ ചിത്രം ഏത് വിഭാഗത്തിൽ ഉൾപ്പെടുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ടിനു ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലൂടെ. ഒരു മുഴുനീള ആക്ഷൻ ചിത്രമല്ല മലൈക്കോട്ടൈ വാലിബൻ. ആക്ഷൻ രംഗങ്ങൾ എല്ലാമുള്ള ഇമോഷണൽ ഡ്രാമയാണ് ലിജോ ജോസ്-മോഹൻലാൽ ചിത്രമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ടിനു. ഒരു ആക്ഷൻ ചിത്രമാണെന്ന് കരുതി അമിത പ്രതീക്ഷവെയ്ക്കരുതെന്നും ടിനു ആരാധകർക്ക് മുന്നറിയിപ്പും നൽകുന്നുണ്ട്. സിനിമയ്ക്ക് അനിവാര്യമായ രംഗങ്ങളിൽ മാത്രമാണ് അക്ഷൻ രംഗങ്ങൾ ഉള്ളൂ, എല്ലാ സീനിലും തല്ലുണ്ടെന്ന പ്രതീക്ഷയ്ക്കരുതെന്നു ടിനു താൻ നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.

ആറ് മാസത്തോളം സമയമെടുത്ത് ചിത്രീകരണം പൂർത്തിയാക്കിയ മലൈക്കോട്ടൈ വാലിബന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണ്. സിനിമയുടെ ഭൂരിഭാഗവും രാജസ്ഥാനിൽ ചിത്രീകരിച്ച സിനിമയുടെ ഏതാനും ഭാഗങ്ങളുടെ ചിത്രീകരണം ചെന്നൈയിൽ വെച്ചാണ് നടത്തിയത്. മലൈക്കോട്ടൈ വാലിബനിൽ മോഹൻലാൽ ഇരട്ട വേഷത്തിലെത്തുമെന്നാണ് ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മോഹൻലാലിന് പുറമെ ഹരീഷ് പേരടിയാണ് ചിത്രത്തിൽ മറ്റൊരു പ്രധാന വേഷത്തെ കൈകാര്യം ചെയ്യുന്നത്. ബിഗ് ബോസ് മലയാളം മത്സരാർഥിയായിരുന്ന സുചിത്ര നായരും ചിത്രത്തിൽ ഒരു വേഷം കൈകാര്യം ചെയ്യുന്നുണ്ട്. മലൈക്കോട്ടൈ വാലിബന്‍’ നിര്‍മ്മിക്കുന്നത് ഷിബു ബേബി ജോണിന്റെ ഉടമസ്ഥതയിലുള്ള ജോൺ ആന്റ് മേരി ക്രിയേറ്റീവ് ആണ്.  ലിജോ ജോസ് പെല്ലിശ്ശേരിയുടെ ആമേൻ എന്ന ചിത്രത്തിന് ശേഷം ലിജോ ജോസ് പെല്ലിശ്ശേരിക്ക് വേണ്ടി പി.എസ്. റഫീക്കാണ്‌ മലൈക്കോട്ടൈ വാലിബന് തിരക്കഥ ഒരുക്കുന്നത്. ചുരുളിക്ക് ശേഷം മധു നീലകണ്ഠൻ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. പ്രശാന്ത് പിള്ള സംഗീത സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിങ് ദീപു ജോസഫ് ആണ്. മോഹൻലാലിന്റേതായി പാൻ ഇന്ത്യൻ ആക്ഷൻ ചിത്രം ‘വൃഷഭ’ പൂര്‍ത്തിയാകാനുണ്ട്. വൃഷഭ’ തലമുറകളിലൂടെ കഥ പറയുന്ന ഒന്നാണെന്ന് റിപ്പോര്‍ട്ടുണ്ട്. സംവിധാനം നന്ദ കിഷോര്‍ ആണ്. സഹ്‍റ എസ് ഖാന്‍ നായികയായുണ്ടാകും. ദേവിശ്രീ പ്രസാദാണ് വൃഷഭയുടെ സംഗീതം സംവിധാനം നിര്‍വഹിക്കുന്നത്. എവിഎസ് സ്റ്റുഡിയോസ്, ഫസ്റ്റ് സ്റ്റെപ്പ് മൂവീസ്, ബാലാജി ടെലിഫിലിംസ്, കണക്റ്റ് മീഡിയ എന്നീ ബാനറുകളില്‍ അഭിഷേക് വ്യാസ്, വിശാല്‍ ഗുര്‍നാനി, ജൂഹി പരേഖ് മെഹ്ത, ശ്യാം സുന്ദര്‍, ഏക്ത കപൂര്‍, ശോഭ കപൂര്‍, വരുണ്‍ മാതൂര്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം.