Serial News

‘വിവാഹത്തിന് കാരണമായ ഫോട്ടോ’ ; കുറിപ്പിനൊപ്പം പങ്കുവെച്ച് ഷിയാസിന്റെ ഭാര്യ

സോഷ്യല്‍ മീഡിയ ഉപയോക്താക്കൾക്കും ടെലിവിഷൻ പ്രേക്ഷകർക്കും സുപരിചിതനാണ് ഷിയാസ് കരീം. ബിഗ് ബോസിലൂടെയാണ് ഷിയാസ് ശ്രദ്ധേയനായി മാറുന്നത്. മലയാളം ബിഗ് ബോസിന്റെ ആദ്യ സീസണില്‍ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായിട്ടായിരുന്നു ഷിയാസ് എത്തിയത്. തന്റെ തുറന്ന സമീപനമാണ് ഷിയാസിനെ പ്രേക്ഷകരുടെ പ്രിയങ്കരനാക്കി മാറ്റുന്നത്. പിന്നീട് സ്റ്റാര്‍ മാജിക്ക് എന്ന എന്റെർറ്റൈന്മെന്റ് ഷോയിലേക്കും ഷിയാസ് എത്തി. സ്റ്റാര്‍ മാജിക്കിലെ മിന്നും  താരമാണ് ഷിയാസ് കരീം. സോഷ്യല്‍ മീഡിയയിലും സജീവമാണ് ഷിയാസ് കരീം. ബിഗ് ബോസ് അടക്കമുള്ള പല വേദികളിലും ഷിയാസ് തുറന്നു പറഞ്ഞ അഭിപ്രായങ്ങളും താരത്തിന്റെ കാഴ്ചപ്പാടുകളുമൊക്കെ വാര്‍ത്തകളില്‍ മിക്കപ്പോഴും ഇടം നേടിയിട്ടുണ്ട്. ഇപ്പോള്‍ തന്റെ ജീവിതത്തിന്റെ പുതിയൊരു ഘട്ടത്തിലേക്ക് കൂടി  കടന്നിരിക്കുകയാണ് ഷിയാസ് കരീം. ഈയ്യടുത്തായിരുന്നു ഷിയാസ് കരീമിന്റെ നിക്കാഹ് കഴിഞ്ഞത്. വലിയ  വിവാദങ്ങള്‍ക്കിടെയായിരുന്നു ഷിയാസിന്റെ നിക്കാഹ് നടന്നത്.രഹനയാണ് ഷിയാസിന്റെ ജീവിതസഖി. ദന്തിസ്റ്റാണ് രഹന. ഷിയാസിനെതിരെ ജിം ട്രെയിനറായ ഒരു സ്ത്രീ നല്‍കിയ പീഡന പരാതിയുടെ വാര്‍ത്ത പുറത്തു വന്ന അന്ന് തന്നെയായിരുന്നു ഷിയാസിന്റെ നിക്കാഹും നടന്നത്. അതുകൊണ്ട് തന്നെ സംഭവം മാധ്യമങ്ങളിലൊക്കെ വലിയ വാര്‍ത്തയായി മാറുകയായിരുന്നു. എന്നാല്‍ തനിക്കെതിരായ ആരോപണം നിഷേധിച്ച ഷിയാസ് കേസുമായി സഹകരിക്കാന്‍ തയ്യാറാവുകയും ചെയ്തു. ഇപ്പോഴിതാ ഷിയാസിന്റെ പങ്കാളി രെഹന പങ്കുവച്ച ഒരു കുറിപ്പ് സോഷ്യല്‍ മീഡിയില്‍ ചര്‍ച്ചയായി മാറുകയാണ്. ഷിയാസിന് ജന്മദിനാശംസകള്‍ നേര്‍ന്നു കൊണ്ടുള്ള രഹനയുടെ ഒരു കുറിപ്പാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറുന്നത്. ഷിയാസിനൊപ്പമുള്ളൊരു ചിത്രം പങ്കുവച്ചു കൊണ്ടാണ് രഹനയുടെ ജന്മദിനാശംസ കുറിപ്പ്.

ഷിയാസും രഹനയും ആദ്യമായിട്ട് എടുത്ത സെല്‍ഫിയാണ് താരപത്‌നി പങ്കുവച്ചിരിക്കുന്നത്. ഈ ഫോട്ടോയാണ് തങ്ങളുടെ വിവാഹത്തിലേക്ക് നയിച്ചതെന്നാണ് രഹന പറയുന്നത്. എന്റെ ക്യൂട്ടിയ്ക്ക് ഒരുപാട് സന്തോഷം നിറഞ്ഞ ജന്മദിനാശംസകള്‍. എന്റെ ഏറ്റവും പ്രിയപ്പെട്ട, നമ്മളുടെ ഏറ്റവും ആദ്യത്തെ ചിത്രം. ഈ ചിത്രമാണ് നമ്മള്‍ വിവാഹിതരാകാന്‍ കാരണം. ടണ്‍ കണക്കിന് സ്‌നേഹവും കെട്ടിപ്പിടുത്തവും ചുംബനങ്ങളും. ഈ ലോകത്തെ എല്ലാ സന്തോഷവും നല്‍കി അള്ളാഹു നിങ്ങളെ അനുഗ്രഹിക്കട്ടെ. ഐ ലവ് യു. എന്നാണ് രഹന കുറിച്ചിരിക്കുന്നത്. പിന്നാലെ ഈ പോസ്റ്റിന് മറുപടിയുമായി  ഷിയാസുമെത്തി. താങ്ക്യു മൈ വൈഫ് എന്നാണ് ഷിയാസിന്റെ കമന്റ്. ഐ ലവ് യു എന്ന് രഹന മറുപടിയും നല്‍കുന്നുണ്ട്. പിന്നാലെ നിരവധി പേരാണ് പോസ്റ്റിന് കീഴിൽ കമന്റുമായി എത്തുന്നത്. ഈ ജോഡിയ്ക്ക് സോഷ്യല്‍ മീഡിയ ആശംസകള്‍ നേരുകയാണ്. ധാരാളം പേരാണ് ഷിയാസിന് പിറന്നാള്‍ ആശംസകള്‍ അറിയിക്കുകയും ചെയ്യുന്നത്. രഹനയുടെ പോസ്റ്റ് ഇപ്പോൾ വൈറലായി മാറിയിരിക്കുകയാണ്.

Sreekumar R