Film News

രശ്മികയുടെയും രണ്ബീറിന്റെയും ഇന്റിമേറ്റ് രംഗങ്ങൾ; ചിത്രങ്ങൾ ഓൺലൈനിൽ പ്രചരിക്കുന്നു

ബോളിവുഡ് സിനിമ പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന രണ്‍ബീര്‍ കപൂര്‍ ചിത്രം അനിമല്‍ കഴിഞ്ഞ ദിവസം തിയേറ്ററുകളിലെത്തി. ആക്ഷന് പ്രാധാന്യം നല്‍കി ഒരുക്കിയിരിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് അര്‍ജുന്‍ റെഡ്ഡി ഫെയിം സന്ദീപ് റെഡ്ഡി വംഗയാണ്. സമ്മിശ്ര  പ്രേക്ഷക പ്രതികരണം നേടി ആനിമൽ  പ്രദർശനം തുടരുകയാണ്. രശ്മിക മന്ദാനയും  രൺബീർ കപൂറും  പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണിത്. ദൈർഘ്യത്തിന്റെ പേരിൽ റിലീസിന് മുന്നേ ചിത്രം ചർച്ചകളിൽ ഇടംപിടിച്ചിരുന്നു. അർജുൻ റെഡ്ഡി’ എന്ന ചിത്രത്തിന് ശേഷം സന്ദീപ് റെഡ്ഡി വംഗയുടേതായി എത്തുന്ന ചിത്രത്തിന് എ സർട്ടിഫിക്കറ്റാണ് സെൻസർബോർഡ് നൽകിയിരുന്നത്. ഇപ്പോഴിതാ റിലീസ് ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ രൺബീറിന്റേയും രശ്മികയുടേയും ഇന്റിമേറ്റ് രംഗങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്. ഒരു മുറിയിൽ നിന്നുള്ള രശ്മികയുടെയും രൺബീറിന്റെയും ഇന്റിമേറ്റ് രംഗത്തിൽ നിന്നുള്ള ചിത്രങ്ങളാണ് വൈറലാകുന്നത്. എക്സിൽ ഈ ഫോട്ടോകൾ പ്രചരിക്കുകയും ഓൺലൈനിൽ വലിയ കോളിളക്കമുണ്ടാക്കുകയും ചെയ്തിരിക്കുകയാണ്.

അതേസമയം ചിത്രം സെന്‍സറിങിനായി സിബിഎഫ്സിക്ക് മുന്‍പിലെത്തിയപ്പോള്‍ നായികാ കഥാപാത്രവുമായി അടുത്തിടപിഴകുന്ന രംഗങ്ങളുടെ ദൈര്‍ഘ്യം കുറക്കണമെന്ന് സെന്‍സര്‍ ബോര്‍ഡ് സംവിധായകനോട് ആവശ്യപ്പെട്ടിരുന്നു.   3 മണിക്കൂർ 21 മിനിറ്റാണ് ചിത്രത്തിന്റെ ആകെ ദൈർഘ്യം. നായിക രശ്മിക മന്ദാന, നടി തൃപ്തി ഡിമ്രി എന്നിവര്‍ക്കൊപ്പമുള്ള രണ്‍ബീറിന്‍റെ ഇന്‍റിമേറ്റ് സീനുകളും രക്തരൂക്ഷിതമായ ആക്ഷന്‍രംഗങ്ങളും എക്സില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. സിനിമയിലെ ഒരു രംഗത്തില്‍ രണ്‍ബീര്‍ കപൂര്‍ പൂര്‍ണ നഗ്നനായി അഭിനയിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. അച്ഛനും മകനും തമ്മിലുള്ള ടോക്സിക് റിലേഷന്‍ഷിപ്പിന്‍റെ കഥപറയുന്ന ചിത്രത്തില്‍ വയലന്‍സിന്‍റെയും  അതിപ്രസരമാണെന്നാണ് ഉയരുന്ന പ്രധാന വിമര്‍ശനം. ചിത്രത്തിന്‍റെ തിയേറ്റില്‍ നിന്നുള്ള ചില ദൃശ്യങ്ങള്‍ എക്സ് പ്ലാറ്റ് ഫോമില്‍ പങ്കുവെച്ചാണ് ചിലര്‍ അനിമലിനെതിരെ രംഗത്തുവന്നത്.സിനിമയുടെ ട്രെയിലറും ഗാനങ്ങളും പുറത്തുവന്നപ്പോള്‍ തന്നെ വയലന്‍സും ഇന്‍റിമേറ്റ് സീനുകളും ചിത്രത്തില്‍ ഉണ്ടാകുമെന്ന് സൂചന ലഭിച്ചിരുന്നു.

പ്രമുഖ ട്രേഡ് അനലിസ്റ്റ് തരൺ ആദർശും ‘ആനിമലിന്റെ’ ആദ്യ പ്രതികരണം എക്സിലൂടെ  പങ്കുവച്ചിട്ടുണ്ട്. ‘ആനിമൽ’ വൻ ഹിറ്റാണ് എന്നാണ് തരൺ ആദർശ് പറയുന്നത്. ‘അസാമാന്യമായ കുറിപ്പോടു കൂടിയാണ് ‘ആനിമൽ’ ആരംഭിക്കുന്നത്… നഗര കേന്ദ്രങ്ങൾ മുതൽ, മൾട്ടിപ്ലക്സുകൾ മുതൽ സിംഗിൾ സ്‌ക്രീനുകൾ വരെ, ടയർ- 1 മുതൽ ടയർ- 2, ടയർ- 3 കേന്ദ്രങ്ങൾ, കിഴക്ക്, പടിഞ്ഞാറ്, വടക്ക്, തെക്ക് തുടങ്ങി എല്ലായിടത്തും അനിമൽ മാനിയയാണ്… ആനിമൽ രൺബീർ കപൂറിന്റെ ഏറ്റവും വലിയ ഓപ്പണർ ആകുമെന്ന് ഉറപ്പ്’ എന്നാണ് തരൺ ആദർശ് കുറിച്ചത്. രശ്മികയുടെ പ്രകടനത്തേയും പ്രശംസിച്ച് നിരവധി പേരെത്തിയിട്ടുണ്ട്. രശ്മികയുടെ ഇതുവരെ കാണാത്ത പ്രകടനം കൂടുതൽ പേരും അഭിപ്രായപ്പെട്ടിരിക്കുന്നത്. അനിൽ കപൂറിനും ബോബി ഡിയോളിനും രശ്മികയ്ക്കും പുറമേ ത്രിപ്തി ദിമ്രി, ശക്തി കപൂർ, സുരേഷ് ഒബ്‌റോയ്, ബാബ്ലൂ, സിദ്ധാന്ത് തുടങ്ങി ഒട്ടേറെ താരങ്ങളും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളാകുന്നു. അനിൽ കപൂർ അച്ഛന്റെ വേഷത്തിലാണ് എത്തുക. ടീ സീരീസിന്റെയും ഭദ്രകാളി പിക്‌ചേഴ്‌സിന്റെയും ബാനറിലാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. നൂറ് കോടി രൂപ മുതൽ മുടക്കിലാണ് അനിമൽ നിർമ്മിച്ചിരിക്കുന്നത്. രൺബീർ കപൂറിന്റെ എക്കാലത്തേയും ഏറ്റവും വലിയ ഓപ്പറാണായി ആനിമൽ മാറുമെന്ന പ്രതീക്ഷയിലാണ് സിനിമാ ലോകം. ബോക്‌സോഫീസിൽ ചിത്രം മികച്ച പ്രകടനം കാഴ്ച്ച വെയ്ക്കുമെന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്. റിലീസിന് ഏകദേശം  6-8 ആഴ്ചകൾക്ക് ശേഷം ചിത്രം ഒടിടിയിൽ പ്രദർശനത്തിന് എത്തുമെന്നും റിപ്പോർട്ടുകൾ പ്രചരിക്കുന്നുണ്ട്.

Sreekumar R